Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ഒരുപിടി രോഗങ്ങള്‍ക്ക് ഒററമൂലികള്‍
ഒരുപിടി രോഗങ്ങള്‍ക്ക് ഒററമൂലികള്‍
ആരോഗ്യത്തെ കെടുത്തുന്നവയാണ് അസുഖങ്ങള്‍. അസുഖങ്ങള്‍ തന്നെ ശാരീരിരകവും മാനസികവുമുണ്ട്. അസുഖങ്ങള്‍ക്കു പരിഹാരം ചികിത്സയാണ്. പ്രകൃതി മാര്‍ഗങ്ങളിലൂടെ മാറുന്ന അസുഖങ്ങളുണ്ട്. ഇതു വേറെ കാര്യം.
പൊതുവേ പരമ്പരാഗത വൈദ്യമാണ് ഒറ്റമൂലികള്‍ എന്നു പറയാം. ഒറ്റമൂലികള്‍ പലപ്പോഴും നമ്മുടെ തൊടിയിലേയും അടുക്കളയിലേയും മരുന്നുകളുമാണ്. യാതൊരു ദോഷവും വരുത്താതെ വളരെ ലഘുവായ രീതികളില്‍ തയ്യാറാക്കാന്‍ സാധിയ്ക്കും എന്നതാണ് ഇവയുടെ പ്രത്യേകയും.
ചില പ്രത്യേക ഒറ്റമൂലികളെക്കുറിച്ചറിയു, പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്ന ഒറ്റമൂലികള്‍. നമുക്കു പൊതുവായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇവ നല്ലൊരു പരിഹാരമാണ്.

തൈറോയ്ഡ്
തൈറോയ്ഡ് ഇന്നത്തെ കാലത്തു സ്ത്രീ പുരുഷ ഭേദമില്ലാതെ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ചെറുകടലാടി, നിലം പരണ്ട, നിലപ്പനക്കിഴങ്ങ് എന്നിവ അരച്ചു പാലില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇവ തുല്യ അളവിലെടുത്ത് നെല്ലിക്കാവലുപ്പത്തില്‍ പശുവിന് പാലില്‍ ചേര്‍ത്തു രാവിലെയും ഉച്ചയ്ക്കും രാത്രിയും കഴിയ്ക്കുക. ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.

പ്രമേഹവും
പ്രമേഹവും ഇതുപോലെയുള്ള ഒരു അസുഖമാണ്. പണ്ടു പ്രായമായവരെ ബാധിച്ചിരുന്ന ഇത് ഇന്ന് ചെറുപ്പക്കാരെയും കുട്ടികളേയും പോലും ബാധിയ്ക്കുന്നു. നെല്ലിക്കാ വലുപ്പത്തില്‍ മുക്കുററി അരച്ചതു പശുവിന് പാലില്‍ ചേര്‍ത്തു ദിവസവും കഴിയ്ക്കുന്നതു പ്രമേഹത്തിനുളള നല്ലൊരു ഒറ്റമൂലിയാണ്. കറിവേപ്പില, പച്ചമഞ്ഞള്‍, നെല്ലിക്ക എന്നിവ തുല്യ അളവില്‍ എടുത്ത് അരച്ച് ദിവസവും കഴിയ്ക്കുന്നത്, ഒരു നെല്ലിക്കാവലിപ്പത്തില്‍, പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

വായ്പ്പുണ്ണ്
പനിക്കൂര്‍ക്കയുടെ ഇല ചതച്ചു പിഴിഞ്ഞു നീരെടുക്കുക. ഇതില്‍ തേന്‍ കലര്ത്ത് വായ്ക്കൊള്ളുന്നത് വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സറിനുളള നല്ലൊരു പ്രതിവിധിയാണ്. ഇതു പോലെ എരിക്കിന് പാലില്‍ തേന്‍ ചേര്‍ത്ത് പുണ്ണുള്ളിടത്തു പുരട്ടുന്നതും നല്ലതാണ്.

വെരിക്കോസ് വെയിന്‍, പൈല്‍സ്
വെരിക്കോസ് വെയിന്‍, പൈല്‍സ് എന്നിവയ്ക്ക് നിലംപരണ്ട എന്ന ആയുര്‍വേദ സസ്യം നല്ലൊരു മരുന്നാണ്. ഇത് മുഴുവനായും, അതായത് സമൂലം അരച്ച് പശുവിന്റെ പാലില്‍ ചേര്‍ത്ത് അല്പനാള് അടുപ്പിച്ചു കഴിയ്ക്കുക. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കു പരിഹാരമാണ്.

എള്ളു കുതിര്‍ത്തി
ഒരു മുഴുവന്‍ തേങ്ങയുടെ പാല് വെള്ളം ചേര്‍ത്താതെ പിഴിഞ്ഞെടുത്ത് ഇതില്‍ 60 ഗ്രാം പച്ചരി ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും പൈല്സിനുളള നല്ലൊരു പരിഹാരമാണ്. എള്ളു കുതിര്‍ത്തി അരച്ചു പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ചുവന്നുള്ളി പാലില്‍ അരിഞ്ഞിട്ടു കാച്ചി കുടിയ്ക്കുന്നതും വേപ്പിന്റെ കായ അരച്ച് ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്.

ആര്‍ത്തവ വേദനയ്ക്ക്
ആര്‍ത്തവ വേദനയ്ക്ക് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കാതെ ഒരു ഔണ്‍സ് പാവയ്ക്കാ നീരില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ആര്‍ത്തവ ദിനങ്ങളില്‍ കഴിയ്ക്കുക. വേദനയ്ക്കു ശമനമുണ്ടാകും.

കിഡ്നി സ്റ്റോണ്‍
കല്ലുരുത്തി എന്ന സസ്യം സമൂലം അരച്ചു കരിക്കിന് വെള്ളം ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ 3 ദിവസം അടുപ്പിച്ചു കഴിയ്ക്കുക. ഇത് കിഡ്നി സ്റ്റോണിനുളള നല്ലൊരു പരിഹാരമാണ്.

പച്ച ഏത്തക്കായ
പച്ച ഏത്തക്കായ പകുതി വീതം അരയ്ക്കുക. ഇത് വെള്ളം ചേര്‍ത്തോ അല്ലാതെയോ ആകാം. ഇത് ഭക്ഷണത്തിനു മുന്‍പു രണ്ടുനേരം കഴിയ്ക്കാം. ഇത് അള്‍സര്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

വിളര്‍ച്ച
മുരിങ്ങയില തേങ്ങയുടെ പീര ചേര്‍ത്ത് തോരനാക്കി കഴിയ്ക്കുന്നത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ്. നെല്ലിയ്ക്ക വേവിച്ചു ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നതും രക്തമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു പോലെ പാവയ്ക്കാ നീര് കുടിയ്ക്കുന്നത് പ്രമേഹത്തിന് മാത്രമല്ല, വിളര്‍ച്ചയ്ക്കും നല്ലൊരു മരുന്നാണ്.

ലിവര്‍ സിറോസിസ്
ലിവര്‍ സിറോസിസ് അഥവാ കരള്‍ വീക്കത്തിന് നിലംപരണ്ട എന്ന ആയുര്‍വേദ സസ്യം നല്ലൊരു മരുന്നാണ്. ഇത് സമൂലം അതായത് വേരടക്കം എല്ലാ ഭാഗങ്ങളും ചതയ്ക്കുക. ഇത് കിഴി കെട്ടി കുത്തരിയ്ക്കൊപ്പമിട്ടു വേവിച്ചു കഞ്ഞി കുടിയ്ക്കുന്നത് നല്ലതാണ്. അടുപ്പിച്ച് ഒരു മാസം കഴിച്ചാല്‍ പ്രയോജനമുണ്ടാകും.

ലിവര്‍
കീഴാര്‍ നെല്ലി ഉണക്കിയത്, കല്‍ക്കണ്ടം, ജീരകം, ഏലം എന്നിവ വെവ്വേറെ പൊടിയ്ക്കുക. ഇത് നാലും തുല്യ അളവില്‍ എടുത്ത് പാലില്‍ ചാലിച്ച് ദിവസവും വെറുവയറ്റില്‍ കഴിയ്ക്കുന്നത് ഫാറ്റി ലിവര്‍ അടക്കമുള്ള എല്ലാ ലിവര്‍ രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

വിര ശല്യം
ഒരു ചെറിയ കഷ്ണം പച്ച മഞ്ഞള്‍, ഒരു പിടി കറിവേപ്പില എന്നിവ ഒരുമിച്ച് അരച്ച് ഉരുളയാക്കി വിഴുങ്ങുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിര ശല്യം പരിഹരിയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നാണ്. കുട്ടികള്‍ക്ക് ഒരു ടീസ്പൂണ്‍ നല്‍കാം. മുതിര്‍ന്നവര്‍ക്കു നെല്ലിക്കാ വലിപ്പത്തിലും കഴിയ്ക്കാം.

കാന്താരി മുളകിന്റെ ഇല
കാന്താരി മുളകിന്റെ ഇല അരച്ചു മൂക്കിനു പുറത്ത് പുരട്ടി ഉറങ്ങാന്‍ കിടക്കുന്നത് കൂര്‍ക്കം വലിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് അല്പകാലം അടുപ്പിച്ചു ചെയ്താല്‍ പൂര്‍ണമായും പരിഹാരമാകും. സൈനസൈറ്റിസിനും ഇതു നല്ലൊരു പരിഹാരമാണ്. രാവിലെ കഴുകിക്കളയാം.

ലൈംഗിക ശേഷി
പുരുഷന്റെ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് നായ്ക്കുരണപ്പരിപ്പ്. ഇതു പൊടിച്ചത് പാലില്‍ ചേര്‍ത്തു കുടിയ്ക്കാം. ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ബീജക്കുറവിനും നല്ലൊരു പരിഹാരമാണ്. ഇതിനു പുറമേ പ്രമേഹം, അല്‍ഷീമേഴ്സ് പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന് അസ്വസ്ഥതകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ശതാവരിക്കിഴങ്ങ്, നിലപ്പന കിഴങ്ങ്, പാല്മുതുക്കിന് കിഴങ്ങ് എന്നിവയില്‍ ഏതെങ്കിലും അരച്ചു പശുവിന് പാലില്‍ നെല്ലിക്കാവലിപ്പത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ബീജക്കുറവു പരിഹരിയ്ക്കാന്‍ സഹായിക്കും. ബീജസംഖ്യയും വര്‍ദ്ധിയ്ക്കും.

മഞ്ഞപ്പിത്തതിന്
കീഴാര്‍ നെല്ലി മഞ്ഞപ്പിത്തതിന് പറ്റിയ നല്ലൊരു മരുന്നാണ്. ഇത് സമൂലം അരച്ചു ഇളനീര് വെള്ളത്തില്‍ കലക്കി നാലു നേരം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അടുപ്പിച്ച് അല്പകാലം ചെയ്യുക.

ബിപി
പച്ചനെല്ലിക്കയുടെ നീരില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിയ്ക്കുന്നത് ബിപിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും 2 നേരം ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.



Click it and Unblock the Notifications