Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
വയര്‍ കളയാന്‍ ഒലീവ് ഓയില്‍, എള്ളെണ്ണ
വയര്‍ കളയാന്‍ ഒലീവ് ഓയില്‍, എള്ളെണ്ണ മാജിക്
വയര്‍ ചാടുന്നത് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇത് ഇന്നത്തെ കാലത്തു പൊതുവേയുള്ള ഒന്നുമാണ്.
വയര്‍ ചാടുന്നതിന് ആരോഗ്യപരമായ ചില കാരണങ്ങളുണ്ട്. കൊളസ്ട്രോള്‍ പ്രമേഹം പോലുള്ളവ ഇതിന് കാരണമാകും. ഇതല്ലാതെ വ്യായാമക്കുറവ്, ആരോഗ്യകരമല്ലാത്ത ഭക്ഷണം, സ്ട്രെസ്, ഉറക്കക്കുറവ് തുടങ്ങിയ പല തരം കാരണങ്ങള്‍ വയര്‍ ചാടാന്‍ കാരണമാണ്. പാരമ്പര്യവും ഒരു പരിധി വരെ കാരണമാണ്.
വയര്‍ ചാടുന്നതു തടയാന്‍ കൃത്രിമ വഴികളെ ആശ്രയിക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ തേടുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഒരു വഴിയാണ് ഒലീവ് ഓയില്‍.

എണ്ണ പൊതുവേ ആരോഗ്യത്തിനു ദോഷമെങ്കിലും ഒലീവ് ഓയില്‍ ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഒന്നാണ്. മറ്റെണ്ണകളെപ്പോലെ ആരോഗ്യത്തിനു ദോഷം വരുത്താത്ത ഒന്ന്. ഒലീവ് ഓയില്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ വയര്‍ ചാടുന്നതു തടയാനാകും.
ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, പോളിഫിനോളുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇ്വ രക്തത്തിലെ ഫ്രീ റാഡിക്കലുകള്‍ തടയും. ഇവയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കൊളസ്ട്രോളും ലിപ്പോപ്രോട്ടീനുകളും കുറയ്ക്കാനും സഹായിക്കും. വിശപ്പു കുറയ്ക്കാനും ഒലീവ് ഓയില്‍ ഏറെ നല്ലതാണ്.
വൈറ്റമിന്‍ സി, ബയോഫ്ളേവനോയ്ഡുകള് എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി തടി വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

ഒലീവ് ഓയിലും ചെറുനാരങ്ങാനീരും
ഒലീവ് ഓയിലും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതമാണ് തടി കുറയ്ക്കാന്‍ സഹായകമായ ഒന്ന്. 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളും. ഇത് അല്പനാള് അടുപ്പിച്ചു ചെയ്യുക. ഇത് അല്പനാള് അടുപ്പിച്ചു ചെയ്യുക. ദഹനം മെച്ചപ്പെടുത്താനും നല്ല ശോധനയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇത് അല്പനാള് അടുപ്പിച്ചു ചെയ്യുക. ദഹനം മെച്ചപ്പെടുത്താനും നല്ല ശോധനയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ വെറുതെ കഴിച്ചാലും ഗുണം ലഭിയ്ക്കും.1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഭക്ഷണത്തിന് മുന്‍പായി കുടിയ്ക്കുക. അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. കിടക്കും മുന്‍പ് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ല കൊളസ്ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. അല്ലെങ്കില്‍ ദിവസവും രാവിലെ 15 എംഎല് ഒലീവ് ഓയില്‍ വെറുംവയറ്റില്‍ കുടിയ്ക്കുക.

ഒലീവ് ഓയില്‍, എള്ളെണ്ണ മിശ്രിതം
ഒലീവ് ഓയില്‍, എള്ളെണ്ണ മിശ്രിതം വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കും. ഇതുകൊണ്ട് വയറ്റില്‍ മസാജ് ചെയ്യുകയാണ് വേണ്ടത്. ഇതില്‍ കടുകെണ്ണയും ചേര്‍ക്കുന്നത് നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ കടുകെണ്ണ, എള്ളെണ്ണ എന്നിവ കലര്‍ത്തി ചെറുതായി ചൂടാക്കി തടി പോകേണ്ട സ്ഥലത്ത് അല്പനേരം മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് ആഴ്ചയില്‍ മൂന്നു തവണ ആവര്‍ത്തിയ്ക്കാം.

ഒലീവ് ഓയില്‍, നാരങ്ങനീര്, തേന്‍
ഒലീവ് ഓയില്‍, നാരങ്ങനീര്, തേന്‍ എന്നിവ ചേര്‍ത്തുള്ള പാനീയം കുടിയ്ക്കാം. ഇതുകൊണ്ടു മസാജും ചെയ്യാം. ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി കൊഴുപ്പുള്ള ഭാഗത്ത് മസാജ് ചെയ്യാം ഇത് അല്പം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം. ഇതും കൊഴുപ്പു കുറയാന്‍ നല്ലതാണ്. ഇത്തരം മസാജ് വഴികള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

വെളുത്തുള്ളി
ഒരു ബ്ലെന്ററിലേ മിക്സിയിലോ 8 ഔണ്‍സ് ആപ്പിള്‍ ജ്യൂസ്, 1 അല്ലി വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്തടിയ്ക്കുക. 4-8 ഔണ്‍സ് വെള്ളം ചേര്‍ത്തു വേണം, അടിയ്ക്കാന്‍. ഇത് ഒന്നരാടം ദിവസം കുടിയ്ക്കുക.

ഇഞ്ചി
ആപ്പിളും വെളുത്തുളളിയും കലര്‍ന്ന മിശ്രിതവും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒരു ബ്ലെന്ററിലേ മിക്സിയിലോ 8 ഔണ്‍സ് ആപ്പിള്‍ ജ്യൂസ്, 1 അല്ലി വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്തടിയ്ക്കുക. 4-8 ഔണ്‍സ് വെള്ളം ചേര്‍ത്തു വേണം, അടിയ്ക്കാന്‍. ഇത് ഒന്നരാടം ദിവസം കുടിയ്ക്കുക. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്.

കുരുമുളകു പൊടി, നാരങ്ങാനീര്
ഒലീവ് ഓയിലില്‍ കുരുമുളകു പൊടി, നാരങ്ങാനീര് എന്നിവ കലര്‍ത്തിയും വയര്‍ കുറയ്ക്കാന്‍ ശ്രമിയ്ക്കാം. കുരുമുളകും നാരങ്ങയുമെല്ലാം കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടി, ഒരു നുള്ളു മഞ്ഞള്‍പ്പൊടി
1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടി, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം. മുളകുപൊടി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

കുക്കുമ്പര്‍, ഒലീവ് ഓയില്‍, ഉപ്പ്
കുക്കുമ്പര്‍, ഒലീവ് ഓയില്‍, ഉപ്പ് എന്നിവ കലര്‍ത്തിയ മിശ്രിതവും വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതാണ്. കുക്കുമ്പറിലെ വെള്ളം തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ സീറോ കലോറിയും ആരോഗ്യം നല്‍കും.



Click it and Unblock the Notifications