For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനെ ആണാക്കും 1സ്പൂണ്‍ ഒലീവ് ഓയില്‍ വിദ്യ

ആണിനെ ആണാക്കും തക്കാളിയും ഒലീവ് ഓയിലും

|

എണ്ണകളില്‍ തന്നെ ഏറെ ആരോഗ്യകരമായ ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. പാചകത്തിന് ഉപയോഗിയ്ക്കാവുന്ന ആരോഗ്യകരമായ ഒരു പ്രത്യേക എണ്ണയാണിത്.

കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന അപൂര്‍വ്വം എണ്ണകളില്‍ ഒന്നാണിത്.ഹൃദയപ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റുന്നതു തന്നെ കാരണം.

ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

തലച്ചോറിന് ഒലീവ് ഓയില്‍ നല്ലതാണ്. ഇത് രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം കൃത്യമായ രീതിയില്‍ നില നിര്‍്ത്തുന്നു.ശരീരത്തെ ക്യാല്‍സ്യം ആഗിരണം ചെയ്യാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കും.

പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിലെ പല ഘടകങ്ങളും സെക്‌സ് സംബന്ധമായ ആരോഗ്യത്തിനും സെക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ഉപകാരപ്രദമായ വഴികളാണിവ.

ഒലിവ് ഓയിലിന്

ഒലിവ് ഓയിലിന്

ഒലിവ് ഓയിലിന് ലൈംഗിക സംബന്ധമായ ഉത്തേജനത്തിനും കഴിവുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇന്ന് കെമിക്കലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലൂബ്രിക്കന്‍റുകളും ഉത്തേജനൗഷധങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒലിവ് ഓയില്‍ ഇതിന് പകരം ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു ഉത്പന്നമാണ്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്. സെക്‌സ് നല്ല രീതിയില്‍ നടക്കണമെങ്കില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കണം. ഇതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍

ധമനികള്‍

ധമനികള്‍

ധമനികള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും.രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതു സാധിയ്ക്കുന്നത്.

ഇവിടെയാണ് ഒലിവ് ഓയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലിനാണ് ഈ കഴിവുള്ളത്. രക്തപ്രവാഹം വര്‍ദ്ധിക്കുന്നത് പുരുഷന്മാരില്‍ ഉദ്ധാരണത്തിനും സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് താല്‍പര്യങ്ങള്‍ക്കും അത്യാവശ്യമാണ്. ഇവിടെ ഒലീവ് ഓയില്‍ ഫലപ്രദമായി വര്‍ത്തിയ്ക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്.

അഫ്രോഡിസിയാക്

അഫ്രോഡിസിയാക്

ഇത് വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയതാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്. അതായത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നായി.

ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍

ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍

ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ നല്ല സെക്‌സിനും ഉദ്ധാരണത്തിനുമെല്ലാം അത്യാവശ്യമാണ്. സ്ത്രീകളില്‍ സെക്‌സ് ധര്‍മങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ഈസ്ട്രജനുമാണ്.

മസാജ്

മസാജ്

ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്‍പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഈ രീതിയിലും ഒലീവ് ഓയില്‍ ലൈംഗികതയ്ക്കു സഹായകമാകുന്നുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്.

തക്കാളി

തക്കാളി

20 മില്ലി എക്‌സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും.

വജൈനയിലെ വരള്‍ച്ച

വജൈനയിലെ വരള്‍ച്ച

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. അഞ്ചു തുള്ളി ഒലീവ് ഓയില്‍ ലൂബ്രിക്കന്റായി ഉപയോഗിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ സ്വാഭാവിക രീതിയില്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ് ഒലീവ് ഓയില്‍. ഇതും രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി രക്തപ്രവാഹത്തെ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തേയും ഹൃദയത്തെയും ബാധിയ്ക്കും. ഇതു നീക്കുന്നതു വഴി ലൈംഗികമായി കരുത്തേറുകയും ചെയ്യും. കൊളസ്‌ട്രോള്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

English summary

Olive Oil Benefits For Intercourse Problems

Olive Oil Benefits For Intercourse Problems, Read more to know about,
Story first published: Friday, May 25, 2018, 9:41 [IST]
X
Desktop Bottom Promotion