For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണം ഇരട്ടിയാക്കും, ഇതൊരു സ്പൂണ്‍

ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന, പുരുഷവീര്യം കൂട്ടുന്ന ഒരു പ്രത്യേക ജ്യൂസുണ്ട്.

|

പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. പ്രായമേറുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഉദ്ധാരണ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.

ഉദ്ധാരണക്കുറവിന് പല കാരണങ്ങളുണ്ട്. ഇതില്‍ ശാരീരികം മുതല്‍ മാനസികം വരെ ഉള്‍പ്പെടുന്നു. ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍, ജീവിതശൈലി, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ ഒരു പിടി കാരണങ്ങള്‍ ഉദ്ധാരണക്കുറവിന് കാരണമാകാറുണ്ട്.

ഉദ്ധാരണം വര്‍ദ്ധിപ്പിയ്ക്കും, ശേഷി വര്‍ദ്ധിപ്പിയ്ക്കും തുടങ്ങിയ അവകാശവാദങങളോടെ ഒരു പിടി മരുന്നുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. വയാഗ്ര പോലുളളവ ഇതില്‍ പെടുന്നു. എന്നാല്‍ ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്നുണ്ടെന്നതാണ് വാസ്തവം. മരണം വരെ സംഭവിയ്ക്കാവുന്ന പല പ്രശ്‌നങ്ങളിലേയ്ക്കും ഇവയിലെ കൃത്രിമ ചേരുവകള്‍ വഴി വയ്ക്കാറുണ്ട്.

നല്ല ഉദ്ധാരണത്തിനുള്ള നിരവധി വീട്ടൂവൈദ്യങ്ങളുണ്ട്. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ തയ്യാറാക്കാന്‍ സാധിയ്ക്കുന്നവ. ഉപയോഗിയ്ക്കുന്ന ചേരുവകളാകട്ടെ, തികച്ചും സാധാരണമായവ, നാം ഉപയോഗിയ്ക്കുന്ന ചില പച്ചക്കറികളും പഴങ്ങളുമെല്ലാം.

ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന, പുരുഷവീര്യം കൂട്ടുന്ന ഒരു പ്രത്യേക ജ്യൂസുണ്ട്. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്ന്. ഇതെക്കുറിച്ചറിയൂ,പരീക്ഷിച്ചു നോക്കൂ

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ, ചുവന്ന മുന്തിരി അഥവാ റെഡ് ഗ്രേപ്‌സ് എന്നറിയപ്പെടുന്ന മുന്തിരി, തണ്ണിമത്തന്‍ എന്നിവയാണ് ഈ പ്രത്യേക ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

പ്രകൃതിദത്ത വയാഗ്ര എന്നാണ് തണ്ണിമത്തന്‍ പൊതുവെ അറിയപ്പെടുന്നത്. തണ്ണിമത്തന്‍ തനിയെ കഴിച്ചാല്‍ തന്നെ വയാഗ്രയുടെ ഫലമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ വരെ സാധിയ്ക്കും. തണ്ണിമത്തനിലെ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അമിനോആസിഡുകളുമുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, വെള്ളം എന്നിവ രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

പോഗ്രനേറ്റ്

പോഗ്രനേറ്റ്

പോഗ്രനേറ്റ് അഥവാ മാതളനാരങ്ങ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു പുരുഷലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണക്കുറവിനുള്ള പ്രധാന കാരണം. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിലൂടെ മാതളനാരങ്ങ ഈ പ്രശ്‌നം പരിഹരിയ്ക്കുന്നു. ശരീരത്തില്‍ രക്തോല്‍പാദനം നടത്താനും ഇത് ഏറെ നല്ലതാണ്.

ചുവന്ന മുന്തിരി

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയില്‍ റെസ്‌വെരാട്രോള്‍ എന്നൊരു ഘടകമുണ്ട്. ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കുകയും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ തോത് കുറയ്ക്കുയും ചെയ്യുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ പുരുഷ ശേഷിയ്ക്ക് അത്യുത്തമവും അത്യാവശ്യവുമാണ്. നല്ല ഉദ്ധാരണത്തിന് ഇത് ഏറെ പ്രധാനവുമാണ്.

ഈ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത്

ഈ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത്

ഈ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് നല്ല ഉദ്ധാരണ ശേഷി നല്‍കും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതു സാധിയ്ക്കുന്നത്. സിങ്കും എല്‍ ആര്‍ജിനൈനുമെല്ലാം അടങ്ങിയ ഒരു കൂട്ടാണിത്. ആരോഗ്യത്തിന് ഏറെ നല്ല ഒരു പാനീയം കൂടിയാണിത്. കൊളസ്‌േേട്രാള്‍ തടയാനും ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഇത് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരംപോംഗ്രനേറ്റ് ക്യാന്‍സര്‍ തടയാനും നല്ലതാണ്.

 തണ്ണിമത്തനില്‍

തണ്ണിമത്തനില്‍

തണ്ണിമത്തനും പോംഗ്രനേറ്റും ഉപയോഗിച്ചുള്ള മറ്റു ചില പാനീയങ്ങളും വയാഗ്രയുടെ ഗുണം നല്‍കുന്നവയാണ്. തണ്ണിമത്തനില്‍ നാരങ്ങാനീരും ഇഞ്ചിനീരുമെല്ലാം ചേര്‍ത്തു കുടിയ്ക്കുന്നത് പുരുഷന്മാരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ വേറെയൊരു പ്രത്യേക രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്നതും വയാഗ്രയുടെ ഗുണം നല്‍കും. തണ്ണിമത്തന്‍ മുറിച്ച് ചെറിയ കഷ്ണങ്ങളാക്കുക. തോടും കുരുവും ചേര്‍ത്തടിയ്ക്കുന്നത് നല്ലതാണ്. ഇതിനു താല്‍പര്യമില്ലെങ്കില്‍ ചുവന്ന ഭാഗം മാത്രം അടിച്ചെടുക്കുക. ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം. ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക.ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക.തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം.ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

പോംഗ്രനേറ്റിനൊപ്പം

പോംഗ്രനേറ്റിനൊപ്പം

പോംഗ്രനേറ്റിനൊപ്പം കറുവാപ്പട്ട, സെലറി, ഇഞ്ചി, ക്യാബേജ് എന്നിവ ചേര്‍ത്തടിച്ചു കുടിയ്ക്കുന്നതും നല്ലൊരു വയാഗ്രയാണ്. പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. നല്ല ഉദ്ധാരണം നല്‍കുന്ന ഒരു മരുന്ന്.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും പ്രത്യേക ജ്യൂസ്

പോംഗ്രനേറ്റ് ഒരണ്ണം, സാധാരണ ക്യാബേജ്-100 ഗ്രാം, സെലറിയുടെ ഇടത്തരം വലിപ്പത്തിലുള്ള വേര്, ഇഞ്ചി-2 സെ്ന്റീമീറ്റാര്‍ നീളത്തില്‍, കറുവാപ്പട്ട പൊടിച്ചത് ഒരു നുളള് എന്നിവയാണ് ഇതിനായി വേണ്ടത്. സെലറിയുടെ വേരും ക്യാബേജും അല്‍പം വെള്ളത്തിലിട്ടു വേവിയ്ക്കുക. ഫോര്‍ക്ക് സെലറി വേരില്‍ കുത്തുമ്പോള്‍ ആഴ്ന്നിറങ്ങുന്ന അത്രയുമാണ് വേവ്. ഈ വെള്ളം കളയരുത്.

 ജ്യൂസ്

ജ്യൂസ്

പോംഗ്രനേറ്റിന്റെ തോടു മാറ്റി കുരുക്കളെടുക്കുക. ഇഞ്ചിയുടെ പുറംതോല്‍ കളയുക. എല്ലാ ചേരുവകയും ബ്ലെന്ററിയോ മിക്‌സിയിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. ഇത് ദിവസവും കുടിയ്ക്കാം.

തണ്ണിമത്തന്റെ തോടും കുരുക്കളും

തണ്ണിമത്തന്റെ തോടും കുരുക്കളും

തണ്ണിമത്തന്റെ തോടും കുരുക്കളും ഉദ്ധാരണശേഷിയ്ക്കുള്ള മറ്റൊരു പാനീയമാണ്.തണ്ണിമത്തന്റെ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്.

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഇതിന്റെ പ്രധാന ഉപയോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് സഹായകമാകുമെന്നതു കൊണ്ടാണ്. തൊണ്ടിലെ സിട്രുലിന്‍ എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. സെക്‌സ് ഗുണങ്ങള്‍ക്കു സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്.

തണ്ണിമത്തന്‍ തോടും കുരുക്കളും

തണ്ണിമത്തന്‍ തോടും കുരുക്കളും

തണ്ണിമത്തന്‍ തോടും കുരുക്കളും കൂടി തിളപ്പിയ്ക്കുക. ചെറിയ ചൂടില്‍ നല്ലപോലെ തിളപ്പിച്ച് ഇത് ചൂടാറുമ്പോള്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുകയും ചെയ്യും.

English summary

Natural Viagra Recipes That You Can Prepare At Home

Natural Viagra Recipes That You Can Prepare At Home, Read more to know about,
X
Desktop Bottom Promotion