Latest Updates
-
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം!
ലിംഗ വലിപ്പത്തിനും ഉറപ്പിനും ഇത്
ലിംഗ വലിപ്പത്തിനും ഉറപ്പിനും ഇത്
പുരുഷനെ സംബന്ധിച്ചിടത്തോളും ശേഷിയും അവയവ വലിപ്പവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ആത്മവിശ്വാസം നല്കുന്ന, പുരുഷനെ പുരുഷനാക്കുന്നു എന്ന് അവന് വിശ്വസിയ്ക്കുന്ന ഒന്ന്.
പല പുരുഷന്മാരും ലിംഗ വലിപ്പത്തെ കുറിച്ചോര്‍ത്തു വിഷമിയ്ക്കുന്നതും ആശങ്കപ്പെടുന്നതുമെല്ലാം സാധാരണയാണ്. ലിംഗവലിപ്പം കുറഞ്ഞാല്‍ പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ തുടങ്ങിയ ചില തരം ഭയങ്ങളും ഇവര്‍ക്ക് ഏറെയുണ്ടാകും. ഇത് പലപ്പോഴും കിടപ്പറയില്‍ പോലും ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്ന ഒന്നുമാകും.
എന്നാല്‍ ലിംഗവലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ബന്ധമില്ലെന്നാണ് പല പഠനങ്ങളും സൂചിപ്പിച്ചിരിയ്ക്കുന്നത്. എന്നാലും ലിംഗവലിപ്പമെന്നാണ് എല്ലാ പുരുഷന്മാരും അഭിമാനപ്രശ്നമായി കാണുന്ന ഒന്നുതന്നെയാണ്.ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,

ഇഞ്ചി
പല തരം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഔഷധമാണ് . പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്‍കുകയും ചെയ്യും.

ന്യൂട്രിയന്റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍
ന്യൂട്രിയന്റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ചൂര മത്സ്യം, മുട്ട, കോര, കരള്‍, പാല്, പഴങ്ങള്‍ എന്നിവയും ബ്രൊക്കോളി, മധുരമുള്ള ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും കഴിക്കുക. പതിവായി ഇവ കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും.

ഒലിവ് ഓയില്‍
വിറ്റാമിനുകള്‍, മിനറലുകള്‍, ഓമേഗ ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ സമൃദ്ധമായി അടങ്ങിയതാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലിനോളം സുരക്ഷിതമായതും, ഗുണങ്ങളുള്ളതുമായ മറ്റൊരു ഓയിലില്ല. ഇതിലെ പോഷകങ്ങള്‍ ലിംഗത്തിന് സമീപത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും, ആരോഗ്യം സംരക്ഷിക്കുകയും, ദോഷഫലങ്ങളുണ്ടാവാതെ സംരക്ഷിക്കുകയും ചെയ്യും. മികച്ച ഫലം ലഭിക്കാന്‍ ഒലിവ് ഓയില്‍ ഉപയോഗിച്ച് പതിവായി ലിംഗം മസാജ് ചെയ്യണം.

തണ്ണിമത്തന്
തണ്ണിമത്തന് കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു വഴിയാണ്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം ആര്‍ജിനൈന്‍ ആയി രൂപാന്തരപ്പെടും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗവലിപ്പത്തേയും സഹായിക്കും.ഉദ്ധാരണക്കുറവു പോലുള്ള പല പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ഇതിന്റെ തോടും കുരുവുമെല്ലാം ഗുണം നല്‍കും.

ജിന്‍സെങ്
ജിന്‍സെങ് എന്നൊരു ആയുര്‍വേദ സസ്യമുണ്ട്. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിയ്ക്കും. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗ വലിപ്പം വര്‍ദ്ധിയ്ക്കാന്‍ ഇതും നല്ലൊരു വഴിയാണ്.

ശതാവരി
ആസ്പരാഗസ് അഥവാ ശതാവലി ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുമാണ്. ആയുര്‍വേദത്തില്‍ പറയുന്ന ഒന്ന്. ശതാവരിക്കിഴങ്ങ് എന്നാണ് ഇതിന്റെ മലയാള പേര്. ഇതു പൊടിച്ച് പാലില്‍ കലക്കി കുടിയ്ക്കാം. ഇതു പോലെ അശ്വഗന്ധയും ലിംഗാരോഗ്യത്തിന് മികച്ച ഫലം നല്കുന്ന ആയുര്‍വേദ മരുന്നാണ്.

ജിംഗോ ബിലോബ
ജിംഗോ ബിലോബ എന്ന ആയുര്‍വേദ സസ്യവും ഈ ഗുണം നല്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ആന്റിഡിപ്രസന്റുകള്‍ കഴിച്ച് ലൈംഗികശേഷി കുറഞ്ഞവരില്‍.

സിങ്ക് അടങ്ങിയ ഭക്ഷണ വിഭവങ്ങള്‍
സിങ്ക് അടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ ലിംഗവലിപ്പത്തിനും ലൈംഗിക ശേഷിയ്ക്കും ഏറെ പ്രധാനപ്പെട്ടതാണ്. ബദാം, മുട്ട പോലുള്ള സിങ്ക് അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയെല്ലാം ലിംഗത്തിന്റെ ഉറപ്പിനും ലിംഗവലിപ്പത്തിനും ഏറെ നല്ലതാണ്.

നല്ല മാനസിക, ശാരീരിക ആരോഗ്യം
നല്ല ആരോഗ്യം, അതായത് നല്ല മാനസിക, ശാരീരിക ആരോഗ്യം ലിംഗാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ലിംഗാരോഗ്യത്തിന് മാത്രമല്ല, നല്ല സെക്സ് മൂഡിനും ഇതു പ്രധാനം തന്നെ. ഹോര്‍മോണ്‍ ഉല്പാദനത്തിന് ഇത് പ്രധാനമാണ്. പുരുഷ ഹോര്‍മോണ്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ അവയവ വലിപ്പത്തിന് ഏറെ നല്ലതാണ്.

കെഗെല്‍ വ്യായാമങ്ങള്‍
കെഗെല്‍ വ്യായാമങ്ങള്‍ ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശീഘ്രസ്ഖലനം തടയാനും ഇത് നല്ലതു തന്നെ. ഇത് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു തന്നെ കാരണം. ഇതുപോലെ ജെല്‍ക്വിംഗ് എന്ന വ്യായാമവും മറ്റൊരു വഴിയാണ്.

ലിംഗാരോഗ്യത്തിന്
ഇറുകിയ അണ്ടര്‍വെയര്‍, പുകവലി തുടങ്ങിയവയെല്ലാം ലിംഗാരോഗ്യത്തിന് ദോഷമാകും. ഇവയെല്ലാം ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും. ഇതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications