കൂര്‍ക്കം വലിക്ക് ഒറ്റമൂലി തേനിലുണ്ട്

കൂര്‍ക്കം വലി പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. വലിക്കുന്നവരെ മാത്രമല്ല അടുത്ത് കിടക്കുന്നവരും ഇതിന്റെ ഫലം അനുഭവിക്കണം എന്നുള്ളതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കൂടി കടന്നു പോവുന്നവരും ചില്ലറയല്ല. എന്നാല്‍ ഇതിന് പരിഹാരം അന്വേഷിച്ച് നടക്കുന്നവര്‍ക്ക് പല വിധത്തിലുള്ള ഉപദേശങ്ങളും മറ്റും കിട്ടാറുണ്ടെങ്കിലും യാതൊരു വിധത്തിലും ഇത് പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് മറ്റ് ചിലതാണ്.

ചികിത്സയില്ലാതെ തന്നെ കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇതിലൂടെ കൂര്‍ക്കം വലിയെന്ന അവസ്ഥക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് എന്തൊക്കെ ഒറ്റമൂലികള്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്ന് നോക്കാം. അമിതവണ്ണമുള്ളവരിലാണ് പലപ്പോഴും കൂര്‍ക്കം വലി ഒരു വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെ ഒറ്റമൂലികള്‍ ഇതിന് പരിഹാരം കാണാന്‍ ഉണ്ടെന്ന് നോക്കാം.

വെളുത്തുള്ളി വെള്ളം

വെളുത്തുള്ളി വെള്ളം

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. ഇത് ആരോഗ്യത്തിന് മാത്രമല്ല കൂര്‍ക്കം വലി നിര്‍ത്താനുള്ള ഒരു ഒറ്റമൂലിയും ഇതോടൊപ്പം ഉണ്ട്. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങി നോക്കൂ. ഇത് നിങ്ങളുടെ കൂര്‍ക്കം വലി നിര്‍ത്തും. വെളുത്തുള്ളിക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാന്‍ പ്രത്യേക കഴിവാണ് ഉള്ളത്. കൂര്‍ക്കം വലി കുറക്കാന്‍ ഇത്രയും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പാര്‍ശ്വഫലങ്ങളാകട്ടെ ഒന്നുമില്ല എന്നതാണ് ഇതിന്റെ സത്യം.

പുതിനയില

പുതിനയില

ദഹന പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും കൂര്‍ക്കം വലി ഒരു ദിനചര്യമായി മാറുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു പുതിനയില. ഇത് ദഹനസംബന്ധമായ പ്രശ്‌നത്തെ ഇല്ലാതാക്കി നല്ല ഉറക്കം നല്‍കുകയും കൂര്‍ക്കം വലിയെ അകറ്റുകയും ചെയ്യുന്നു. പുതിനയില വെള്ളത്തിലിട്ട് വെച്ച് അല്‍പസമയം കഴിഞ്ഞ് അത് കുടിക്കുന്നത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്. യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാവുകയില്ല.

ആവി പിടിക്കാം

ആവി പിടിക്കാം

കൂര്‍ക്കം വലിക്ക് പരിഹാരം കാണുന്നതിന് നമുക്ക് ആവി പിടിക്കാവുന്നതാണ്. ആവി പിടിക്കുന്നതിലൂടെ നമുക്ക് കൂര്‍ക്കം വലിക്ക് പരിഹാരം കാണാം. രോഗശമനത്തിന് മാത്രമല്ല കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് ഉത്തമമാണ്. ശ്വാസതടസ്സമുണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കം വലി തലപൊക്കുന്നത്. അതുകൊണ്ട് തന്നെ ആവി പിടിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്. ശ്വാസതടസ്സത്തെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധിയെ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തേനും ഒലീവ് ഓയിലും മിക്സ് ചെയ്ത് കിടക്കാന്‍ നേരത്ത് കഴിക്കാം. ഇത് കൂര്‍ക്കം വലിയെ പതിയെ പതിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാം.

 ഏലക്കായ്

ഏലക്കായ്

ഏലക്കായ് കൊണ്ടും കൂര്‍ക്കം വലിക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പല ആരോഗ്യപ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മൂക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ്. ഇതിന്റെ ഫലമായി കൂര്‍ക്കം വലിയെ നമുക്ക് ഫലപ്രദമായി ഇല്ലാതാക്കാം. ഉറങ്ങാന്‍ പോവുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

 കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

വെറും രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ കൊണ്ട് നമുക്ക് കൂര്‍ക്കം വലിയെ നിര്‍ത്താവുന്നതാണ്. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കനം ഇല്ലാതാക്കുന്നു. ഇതിലൂടെ ശ്വാസതടസ്സമെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം ചൂടു വെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം. ഇതെല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കൂര്‍ക്കം വലിയെ എന്നന്നേക്കുമായി നിര്‍ത്താന്‍ ഇത് മികച്ചതാണ്.

 മഞ്ഞള്‍

മഞ്ഞള്‍

ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിച്ച് പല ആരോഗ്യ പ്രതിസന്ധികളും നിഷ്പ്രയാസം ഇല്ലാതാക്കാം. ശ്വസനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍. ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്സ് ചെയ്ത് ദിവസവും കഴിച്ച് നോക്കൂ. ഇത് കൂര്‍ക്കം വലിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് കൂര്‍ക്കം വലിയെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴം കഴിക്കുക എന്നതാണ്. നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവയൊക്കെ സ്ഥിരമായി കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസ് കൊണ്ട് കൂര്‍ക്കം വലിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് ആരോഗ്യസംബന്ധമായ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂര്‍ക്കം വലി തടയാന്‍ ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. ശ്വാസം മുട്ടല്‍ ഇല്ലാതാക്കി ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ഇത് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് ഫലം നല്‍കുന്നത്.

Story first published: Friday, August 10, 2018, 18:16 [IST]
X
Desktop Bottom Promotion