Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
ആണ്‍കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ഒറ്റ ആഴ്ച
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് പല ലക്ഷണങ്ങളിലൂടെയും നമുക്കു തിരിച്ചറിയാനാകും. ഇതെങ്ങനെയെ
ഹോര്‍മോണുകളാണ് ശരീരത്തിന്റെ പല പ്രധാന പ്രവര്‍ത്തനങ്ങളേയും നിയന്ത്രിയ്ക്കുന്നത്. സ്ത്രീ ശരീരത്തിലും പുരുഷശരീരത്തിലും പൊതുവായ ചില ഹോര്‍മോണുകളുണ്ട്. ഇതല്ലാതെ ചില പ്രത്യേക ഹോര്‍മോണുകളുമുണ്ട്. സ്ത്രീ ശരീരത്തില്‍ ആര്‍ത്തവ, ഗര്‍ഭധാരണ, മെനോപോസ് അവസ്ഥകള്‍ക്കും പുരുഷന്മാരില് രോമവളര്ച്ചയ്ക്കുമെല്ലാം ഇവയാണ് പ്രധാന കാരണമാകുന്നത്.
സ്ത്രീ ഹോര്‍മോണ്‍ പൊതുവേ ഈസ്ട്രജന് ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരുഷഹോര്‍മോണ്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരുഷശരീരത്തിലെ രോമവളര്‍ച്ചയ്ക്കും സെക്സ് സംബന്ധമായ കഴിവുകള്‍ക്കുമെല്ലാം ഈ ഹോര്‍മോണാണ് പ്രധാന പങ്കു വഹിയ്ക്കുന്നത്. ഇതിനു പുറമേ മസില് വളര്‍ച്ചയ്ക്കും ഇതേറെ അത്യാവശ്യമാണ്.
പുരുഷന്മാരിലെ പുരുഷഹോര്‍മോണ്‍ കുറയുന്നത് സെക്സ് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും രോമവളര്‍ച്ച കുറയുന്നതിനുമെല്ലാം വഴിയൊരുക്കാറുണ്ട്. മസിലുകളുടെ വളര്‍ച്ചയ്ക്കും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണുതാനും.
കിടപ്പറയിലെ പല പുരുഷപ്രശ്നങ്ങള്ക്കും പ്രധാന വില്ലന്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ്. ഇതിന്റെ പോരായ്മ ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. സെക്സ് താല്പര്യങ്ങളെ കുറയ്ക്കും. സെക്സ് സ്റ്റാമിന കുറയാനും ഇത് ഇടയാക്കും.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് പല ലക്ഷണങ്ങളിലൂടെയും നമുക്കു തിരിച്ചറിയാനാകും. ഇതെങ്ങനെയെന്നും ഇതു വര്‍ദ്ധിപ്പിയ്ക്കാന്‍ എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ, ഇവയ്ക്കായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കേണ്ടതില്ല. നമ്മുടെ ഭക്ഷണ, ജീവിതചര്യകളിലെ മാറ്റങ്ങളിലൂടെ ഇതു സാധിയ്ക്കാവുന്നതേയുള്ളൂ.

മുടി കൊഴിയുക, സ്ട്രെസ് കൂടുക
പുരുഷന്മാരില് പ്രത്യേകിച്ചു മറ്റു കാരണങ്ങളിലാത്തെ മുടി കൊഴിയുക, സ്ട്രെസ് കൂടുക തുടങ്ങിയ കാരണങ്ങള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കാരണമാകാറുണ്ട്.

സെക്സ് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കു
പുരുഷഹോര്‍മോണ്‍ കുറയുന്നത് സെക്സ് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും. സെക്സ് താല്പര്യം കുറയുന്നതാണ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ ഒരു ലക്ഷണം. സെക്സ് താല്പര്യങ്ങള്ക്ക് ഇത് അത്യാവശ്യമാണ്. നല്ല ഉദ്ധാരണത്തിനും അത്യാവശ്യമാണ്.

വയര്‍
പുരുഷന്മാരില് ചില ആരോഗ്യപ്രശ്നങ്ങള്‍ക്കും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവു വഴിയൊരുക്കാറുണ്ട്. കൊളസ്ട്രോള്‍ കൂടുക, വയര്‍ ചാടുക, മസിലുകളുടെ ഉറപ്പു കുറയുക എന്നിവയ്ക്കെല്ലാം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവു കാരണമാകും.

രാവിലെ സമയത്തുണ്ടാകുന്ന ഉദ്ധാരണവും
രാവിലെ, അതായത് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്. ഇതുകൊണ്ടുതന്നെ രാവിലെ സമയത്തുണ്ടാകുന്ന ഉദ്ധാരണവും പുരുഷന്മാര്ക്കു സാധാരണയാണ്. എന്നാല്‍ രാവിലെ സമയത്ത് ഇതനുഭവപ്പെടുന്നില്ലെങ്കില് കാരണം സെക്സ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും.

പുരുഷഹോര്‍മോണ്‍
പുരുഷഹോര്‍മോണ്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഡി
ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവു കുറയുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇത് ആസ്ത്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. സൂര്യപ്രകാശം വൈറ്റമിന്‍ ഡി ലഭ്യമാക്കുന്നതിനുള്ള പ്രധനപ്പെട്ട ഒന്നാണ്. ഇതുപോലെ വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും.

അമിതവണ്ണം
അമിതവണ്ണം പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനം കുറയ്ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതുകൊണ്ടുതന്നെ ഭക്ഷണ, വ്യായാമങ്ങളിലൂടെ തടി നിയന്ത്രിച്ചു നിര്‍ത്തുന്നത് ഏറെ അത്യാവശ്യമായ ഒന്നു തന്നെയാണ്. തടി കുറയ്ക്കുന്നത് ഹോര്‍മോണ്‍ ഉല്പാദനത്തിനും സെക്സ് കഴിവുകള്‍ക്കുമെല്ലാം ഏറെ ഫലപ്രദമാണ്. തടി കൂടുമ്പോള്‍ മസിലുകളുടെ ഉറപ്പു കുറയുന്നതും സാധാരണയാണ്.

സ്ട്രെസ്, ടെന്‍ഷന്‍
സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് ഹോര്‍മോണ്‍ ഉല്പാദനത്തെയാണ്. ഇതുകൊണ്ടുതന്നെ പുരുഷ ഹോര്‍മോണുകളുടെ ഉല്പാദനത്തെ, ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ഇവ ബാധിയ്ക്കുന്നു. ഇതൊഴിവാക്കുക. യോഗ,വ്യായാമം എന്നിവ സ്ട്രെസ്, ഡിപ്രഷന്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കും. ഇതുവഴി ഹോര്‍മോണ്‍ ഉല്പാദനവും വര്‍ദ്ധിയ്ക്കും.

മദ്യപാനം
മദ്യപാനം പുരുഷഹോര്‍മോണിന്റെ ശത്രുവാണ്. മദ്യത്തിലെ ഘടകങ്ങള്‍ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഇതുവഴി ഹോര്‍മോണ്‍ ഉല്പാദനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇതുപോലെയാണ് പുകവലി ശീലവും. പ്രധാനമായും പുരുഷശീലങ്ങളായി അറിയപ്പെടുന്ന ഇവ പുരുഷത്വത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്.

പോംഗ്രനേറ്റ്
പോംഗ്രനേറ്റ് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്ന ഒന്നാണ് ഇത് ദിവസവും ഒരു ഗ്ലാസ് വീതം കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും.

ആരോഗ്യകരമായ ഉറക്കം
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ ഒരു പഠനത്തില്‍ ഉറക്കുറവ് ഒരാഴ്ച കൊണ്ടുതന്നെ പുരുഷശരീരത്തിലെ ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആരോഗ്യകരമായ ഉറക്കം പുരുഷഹോര്‍മോണ്‍ ഉല്‍പാദത്തിനു പ്രധാനം.

മുട്ട
മുട്ട സിങ്ക്, നല്ല കൊളസ്ട്രോള്‍ എന്നിവയുടെ ഉറവിടമാണ്. ഇതുകൊണ്ടുതന്നെ പുരുഷഹോര്‍മോണ്‍ ഉല്പാദത്തില് പ്രധാനപ്പെട്ട ഒന്നും. മുട്ട കഴിയ്ക്കുന്നത്, പ്രത്യേകിച്ചും പ്രാതലില്‍, പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്നു.

വ്യായാമം
വ്യായാമം പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ അമിതവ്യായാമം ടെസ്റ്റോസ്റ്റിറോണ്‍ തോത് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അമിത വ്യായാമം ഒഴിവാക്കുക.വ്യായാമം ശീലമാക്കുക, അമിത വ്യായാമം ഒഴിവാക്കുക.

വെളുത്തുള്ളി
വെളുത്തുള്ളി പുരുഷഹോര്‍മോണ്‍ ഉല്പാദത്തെ സഹായിക്കുന്ന ഒന്നാണ്. ദിവസവും വെളുത്തുളളി ശീലമാക്കുക.

സോയ ഉല്പന്നങ്ങള്
സോയ ഉല്പന്നങ്ങള് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന് നല്ലതല്ല. ഇവയുടെ ഉപയോഗം മിതപ്പെടുത്തുക.ബിയര്‍ ഉപയോഗിയ്ക്കുന്ന് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവു കുറയ്ക്കും. കാരണം ഇവയില്‍
ഈസ്ട്രജന് കൂടുതലാണ്.

മധുരം
മധുരം പുരുഷഹോര്‍മോണിന്റെ പലിയ ശത്രുവാണ്. ഭക്ഷണത്തിലെ മധുരം കുറയ്ക്കുക. ഇത് ഗുണം ചെയ്യും. പ്രത്യേകിച്ചും കൃത്രിമ മധുരം.

ഡ്രൈ നട്സ്
ഡ്രൈ നട്സ്, അതായത് ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും. ഇവ ശീലമാക്കുക. ഇതുപോലെ ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയും സഹായിക്കും.



Click it and Unblock the Notifications