Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറക്കേണ്ടവര്ക്ക് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍
കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങള്‍ വളരെയധികം ആരോഗ്യകരമാണ്
അമിതവണ്ണവും ചാടിയ വയറും പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവ തന്നെയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും തടിയും വയറും കുറഞ്ഞാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. പക്ഷേ അതിന് വേണ്ടി പലരും പട്ടിണി കിടക്കുകയും അതികഠിനമായ വ്യായാമം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ഇതെല്ലം വളരെയധികം പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുക.
എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കലോറി വളരെ കുറഞ്ഞ ഭക്ഷണം കഴിച്ച് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. കാരണം കലോറി കൂടിയ ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മളെ തടിപ്പിക്കുന്നു. ഇത് പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള തടിക്കായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് കലോറി കുറവുള്ളത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച് നമുക്ക് തടിയും വയറും ഒതുക്കാവുന്നതാണ്.

മോര്
മോര് നമ്മള് ഭക്ഷണശീലത്തിന്റെ ഭാഗമാക്കിയ ഒന്നാണ്. കാല്‍സ്യത്തിന്റെ കലവറയാണ് മോര്. ഇതിലാകട്ടെ കലോറി വളരെ കുറവാണ്. തടി കുറക്കാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ മോരിനെ ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

റാഗി വിഭവങ്ങള്‍
റാഗി വിഭവങ്ങളെല്ലാം തന്നെ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. പ്രത്യേകിച്ച് റാഗ് ദോശ. ഒരു ദോശയില്‍ 87 ശതമാനം കലോറി മാത്രമേയുള്ളൂ. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് റാഗ് ദോശ ശീലമാക്കാവുന്നതാണ്.

ഓട്സ്
ഒരു ദിവസം കഴിക്കാവുന്ന ഏറ്റവും മികച്ച ഒരു ഇന്ത്യന്‍ വിഭവമാണ് ഓട്സ്. ഓട്സ് കൊണ്ട് ഇഡ്ഡലി തയ്യാറാക്കി നല്ല സാമ്പാര്‍ കൂട്ടി കഴിച്ചു നോക്കൂ. നല്ല സ്വാദിഷ്ടമായ വിഭവമായിരിക്കും. 26 ശതമാനം കലോറിയാണ് അടങ്ങിയിരിക്കുന്നത്.

പരിപ്പ് വിഭവങ്ങള്‍
പരിപ്പ് കൊണ്ടുണ്ടാക്കുന്ന ഈ ഇന്ത്യന്‍ വിഭവവും മികച്ചതാണ്. ചെറിയ ബൗള്‍ പരിപ്പില്‍ കലോറിയുടെ അളവ് വളരെ കുറവാണ്.

തന്തൂരി റൊട്ടി
ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന തന്തൂരി റൊട്ടിയും ഇന്ത്യന്‍ വിഭവത്തില്‍ മികച്ചതാണ്. 10 ശതമാനം കലോറി മാത്രമാണ് ഒരു റൊട്ടിയില്‍ അടങ്ങിയിരിക്കുന്നത്. ഇത് തടി കുറക്കുന്നവരുടെ ആഹാരത്തിന്റെ കാര്യത്തില്‍ സ്ഥിരമാക്കാവുന്നതാണ്.

തന്തൂരി ചിക്കന്‍
ആരോഗ്യത്തിന് ദോഷകരമെന്ന് കരുതി പലരും വേണ്ടെന്ന് വെക്കുന്ന വിഭവങ്ങളാണ് ഇത്. എന്നാല്‍ ഇത്രയധികം ആരോഗ്യകരമായ ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. കാരണം 273 ശതമാനം കലോറി മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ. ശരീരത്തിന് അത്ര അപകടകാരിയല്ല.

വെജിറ്റബിള്‍ കുറുമ
ഒരു ടീസ്പൂണ്‍ മാത്രം ഓയില്‍ ഉപയോഗിച്ച് മിക്സ്ഡ് വെജിറ്റബിള്‍ കറിയുണ്ടാക്കാം. ഇതില്‍ 95 ശതമാനം കലോറി മാത്രമേയുണ്ടാകൂ. എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മീന്‍ കറികള്‍
മീന്‍ കറികള്‍ക്ക് വളരെയധികം പ്രാധാന്യം നമ്മുടെ നാട്ടില്‍ നല്‍കുന്നുണ്ട്. കുറച്ച് എണ്ണ ഉപയോഗിച്ച് രുചികരമായ മീന്‍ കറിയുണ്ടാക്കാം. മീന്‍ വറുക്കുന്നതിനേക്കാള്‍ ആരോഗ്യകരം മീന്‍ കറി വെക്കുന്നതാണ്.

മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍.

കുക്കുമ്പര്‍
കുക്കുമ്പര്‍ പച്ചക്കും സാലഡ് ആയും കഴിക്കാവുന്ന ഒന്നാണ്. ഇത് മുറിച്ച് ഇതില്‍ തൈര് കൂടി ചേര്‍ത്താല്‍ നല്ലതാണ്. 38 ശതമാനം കലോറി അടങ്ങിയിട്ടുള്ളൂ.

പനീര്‍
നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണെങ്കിലും നമ്മളും പനീര്‍ ഉപയോഗിക്കാറുണ്ട്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പനീര്‍ വളരെ നല്ലതാണ്.

രസം
രസം നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. എന്നാല്‍ തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തില്‍ രസത്തിനേയും ഉള്‍പ്പെടുത്താവുന്നതാണ്.



Click it and Unblock the Notifications
