Latest Updates
-
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ!
അത്താഴം വൈകിക്കഴിച്ചാല് ക്യാന്‍സര്‍ സാധ്യത
അത്താഴം വൈകിക്കഴിച്ചാല് ക്യാന്‍സര്‍ സാധ്യത
ആരോഗ്യം നല്‍കുന്നതിലും ആരോഗ്യം കളയുന്നതിലും ഭക്ഷണവും ഭക്ഷണ ശീലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. നല്ല ഭക്ഷണവും ഭക്ഷണ ശീലങ്ങളും ആരോഗ്യം നന്നാക്കും. എന്നാല്‍ മോശം ഭക്ഷണവും ഭക്ഷണ ശീലങ്ങളും അനാരോഗ്യത്തിനും കാരണമാകും.
ഒരു ദിവസത്തില്‍ മൂന്നു പ്രധാന ഭക്ഷണങ്ങളെന്നതാണ് കണക്ക്. ഇതില്‍ പ്രാതല്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നു പറയാം. പിന്നെ ഉച്ചഭക്ഷണവും അത്താഴവും.
ഉച്ചഭക്ഷണത്തിനു കാര്യമായ നിയമങ്ങളില്ലെങ്കിലും അത്താഴത്തിന് നിയമങ്ങള്‍ പലതുണ്ട്. അര വയര്‍ അത്താഴം, കട്ടി കുറഞ്ഞ ഭക്ഷണം, നേരത്തെ കഴിയ്ക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്.
അത്താഴം എട്ടു മണിയ്ക്കു മുന്‍പേ എന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയാന്‍. വൈകിക്കഴിയ്ക്കുന്ന അത്താഴം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി വയ്ക്കും. പലതും ഇതു നിസാരമായാണ് കാണാണ്. എന്നാല്‍ വൈകുന്ന അത്താഴം അര്‍ബുദം അടക്കമുളള രോഗങ്ങളിലേയ്ക്കു വഴി വയ്ക്കുമെന്നാണ് പഠനം കാണിയ്ക്കുന്നത്.

ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
സ്പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാര്‍സിലോണ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിനാണ് ഇതെക്കുറിച്ചു തെളിഞ്ഞത്. രാത്രി 9 മണിക്കു ശേഷമോ അല്ലെങ്കില്‍ കിടക്കുന്നതിനു വെറും 2 മണിക്കൂര്‍ മുന്‍പോ അത്താഴം കഴിയ്ക്കുന്നത് ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 25 ശതമാനം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിട്ടത്.

വൈകി ഭക്ഷണം കഴിയ്ക്കുമ്പോള്‍
വൈകി ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുന്നു. ഇതാണ് രോഗങ്ങക്കു കാരണമാകുന്നത്. പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍, സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണുകളാണ് ഈ പ്രശ്നത്തിന് പലപ്പോഴും കാരണമാകുന്നത്. പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നതിന്റെ കാരണവും ഈ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെ.

വൈകിക്കഴിയ്ക്കുന്ന അത്താഴം
വൈകിക്കഴിയ്ക്കുന്ന അത്താഴം മറ്റു പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് അസിഡിറ്റി പോലുള്ള പല അവസ്ഥകള്‍ക്കു കാരണമാകുന്നു. ദഹനം ശരിയാകാത്തതാണ് കാരണം. കാരണം ഉറങ്ങുമ്പോള്‍ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും മെല്ലെയാകും. ഇത് ദഹന പ്രക്രിയയെ ബാധിയക്കും. ഗ്യ്സ്, അസിഡിറ്റി പ്രശ്നങ്ങളാകും, ഫലം.

ശോധനക്കുറവിന്
ശോധനക്കുറവിന് ഒരു പ്രധാന കാരണമാണ് കിടക്കുന്നതിനു തൊട്ടു മുന്‍പോ വൈകിക്കഴിയ്ക്കുകയോ ചെയ്യുന്നത്. ഭക്ഷണം ദഹിയ്ക്കാനുള്ള സമയം ലഭിയ്ക്കാത്തതു തന്നെയാണ് കാരണം.വയറിന്റെ ആരോഗ്യത്തെ ഇതു തകിടം മറിക്കുന്നു.

നല്ല ഉറക്കം
നല്ല ഉറക്കം ആരോഗ്യത്തിന് ഉത്തമമാണ്. വൈകിയുള്ള ഭക്ഷണം നല്ല ഉറക്കത്തിനു തടസം നില്ക്കുന്ന ഒന്നാണ്. ഇത് ദഹന പ്രശ്നങ്ങളുണ്ടാക്കി വയറ്റിന് അസ്വസ്ഥത നല്കുന്നതു തന്നെയാണ് കാരണം.

ഛര്‍ദി, വയറിളക്കം
ഛര്‍ദി, വയറിളക്കം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും വൈകിയുള്ള ഭക്ഷണം കാരണമാകുന്നുണ്ട്. ദഹന പ്രശ്നം തന്നെ അടിസ്ഥാനം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ അത്താഴം എന്നതാണ് പ്രധാനപ്പെട്ട വഴി.

തടി
തടി കൂട്ടാനുള്ള, വയര്‍ ചാടാനുള്ള പ്രധാനപ്പെട്ടൊരു കാരണമാണ് വൈകിയുള്ള അത്താഴ ശീലം. ആഹാരം ദഹിയ്ക്കില്ല. ശരീരത്തില്‍ ഇത് കൊഴുപ്പായി സൂക്ഷിച്ചു വയ്ക്കപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം വയറും തടിയും കൂടാന്‍ കാരണമാകും.

പ്രമേഹം, കൊളസ്ട്രോള്‍
വൈകി അത്താഴവും വൈകി ഉറക്കവും പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. ശരീരത്തിന്റെ സന്തുലിതാവസ്ഥ തകിടം മറിയുന്നതു തന്നെയാണ് കാരണം.

സ്ട്രെസ്
സ്ട്രെസ് ,രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുള്ള ക്ഷീണം എന്നിവയെല്ലാം വൈകിയുള്ള ഭക്ഷണം വരുത്തുന്ന പ്രശ്നങ്ങളാണ്. രാത്രി എട്ടു മണിയ്ക്കു മുന്‍പായി ഭക്ഷണം എന്നുള്ളതാണ് ഏറ്റവും നല്ലത്. ഇതു ലഘുവായിരിയ്ക്കുകയും വേണം. വലിച്ചു വാരി കഴിയ്ക്കുകയുമരുത്.



Click it and Unblock the Notifications
