ഉറക്കത്തിലെ തളർച്ച; കാരണങ്ങൾ അറിയൂ

By Seethu

സ്ലീപ് പരാലിസിസ് അഥവാ ഉറക്കത്തിലെ തളർച്ച എന്ന അവസ്ഥ ഉറക്കത്തിൽ സംഭവിക്കുന്ന ചെറിയൊരു വൈകല്യമാണ് . ഒരു വ്യക്തി ആഗ്രഹിച്ചാലും അനങ്ങാൻ പറ്റാത്ത അവസ്ഥയാണിത്. ഇത് വളരെ ഭയാനകമായ അനുഭവമായിരിക്കും.

f

ഇത് ജീവിതത്തിൽ ഒന്നോ രണ്ടോ തവണ അനുഭവത്തിൽ വന്നാൽ ഭയക്കേണ്ടതില്ല. എന്നാൽ ഇടയ്ക്കിടെ ഇത് നിങ്ങളെ അലട്ടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ് .

സ്ലീപ് പരാലിസിസ് ;ചില വസ്തുതകൾ

സ്ലീപ് പരാലിസിസ് ;ചില വസ്തുതകൾ

സ്ലീപ് പാരലസിസ് എന്ന അവസ്ഥ കൂടുതലും സംഭവിക്കുന്നത് ഒരു വ്യക്തി ഉറങ്ങി തുടങ്ങുമ്പോഴോ ഉറക്കത്തിന്റെ മധ്യത്തിലോ ആണ്.

ഈ അവസ്ഥയുടെ ദൈർഘ്യം കുറച്ച് സെക്കൻഡുകൾ മുതൽ മിനിട്ടുകൾ വരെ നീണ്ടു നിൽക്കാം .സ്ലീപ് പരാലിസിസ് വലിയ ഉപദ്രവകാരി ആയി തോന്നില്ലെങ്കിലും ഇത് ഏതെങ്കിലും മാനസിക രോഗത്തിന്റെ ലക്ഷണമാകാം .

 സ്ലീപ്പ് പരാലിസിസ് പലതരം

സ്ലീപ്പ് പരാലിസിസ് പലതരം

പെട്ടന്നുള്ള കണ്ണിന്റെ ചലനം ഒരു വ്യക്തിയിൽ തളർച്ച ഉണ്ടാക്കിയേക്കാം.രോഗി ഉണർന്നിരിക്കുമ്പോഴും ഇത് സംഭവിക്കാം.അമിതമായി ഉറക്കം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്നും പറയുന്നു.

 ഉറക്കത്തിലെ അസ്വാസ്ഥ്യം

ഉറക്കത്തിലെ അസ്വാസ്ഥ്യം

ഒരു വ്യക്തി ഉറങ്ങുമ്പോൾ നാഡീവ്യൂഹം ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് ഉറക്കത്തിലെ അസ്വാസ്ഥ്യം.സംഭവിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ബംന്ധപെട്ട സ്വപ്നങ്ങളാണ് ഈ അവസ്ഥയിൽ കാണുക. ഉറക്ക തളർച്ചയുടെ ഈ ലക്ഷണം കുറച്ചു സെക്കന്റുകളോ മിനുട്ടുകളോ മാത്രമേ നീണ്ടു നിൽകുകയുള്ളൂ .

ഉറങ്ങുന്ന ആൾക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥയും കാലുകളും ശരീരവും തലയും അനക്കാൻ കഴിയാത്ത അവസ്ഥയുമാണ് ഇതിന്റെയും ലക്ഷണങ്ങൾ.രോഗിക്ക് സാധാരണ പോലെ ശ്വസിക്കാനും,രോഗി ബോധവനുമായിരിക്കും.ഇതിൽ നിന്നും രോഗി സാധാരണ നിലയിലേക്ക് മാറണമെങ്കിൽ , സ്വപ്നം കണ്ട വ്യക്തിയെ ആരെങ്കിലും സ്പർശിക്കുകയോ സംസാരിക്കുകയോചെയ്യണം

ഉറക്കത്തിലെ തളർച്ച രോഗിയുടെ സ്വഭാവമനുസരിച്ചു സാധാരണയായി രണ്ടു തരമാണുള്ളത്

ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന അവസ്ഥയിലുണ്ടാകുന്ന തളർച്ചയും,ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്ന തളർച്ചയും

സ്ലീപ് പരാലിസിസിന്റെ കാരണങ്ങൾ

സ്ലീപ് പരാലിസിസിന്റെ കാരണങ്ങൾ

ഉറക്കമില്ലായ്മ /ഉറക്ക കുറവ്

ക്രമം അല്ലാത്ത ഉറക്ക ശീലം . പ്രത്യേകിച്ചും ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ

പാരമ്പര്യമായി ഈ അസുഖം കൈമാറികിട്ടിയേക്കാം

 സ്ലീപ് പരാലിസിസിന്റെ ലക്ഷണങ്ങളും സൂചനകളും

സ്ലീപ് പരാലിസിസിന്റെ ലക്ഷണങ്ങളും സൂചനകളും

രോഗി എവിടെയാണെന്നും , ചുറ്റും എന്താണെന്നും കൃത്യമായ ബോധം അദ്ദേഹത്തിന് ഉണ്ടാകും . ബോധപൂർവം ആണ് രോഗി ഇത് അനുഭവിക്കുന്നത് . ഈ അവസ്ഥ ഒരു സ്വപ്നം അല്ല. എന്നിരുന്നാലും വ്യക്തിക്ക് താൻ ആഗ്രഹിച്ചാലും അനങ്ങാൻ സാധിക്കില്ല .

രോഗിയിൽ ഇടയ്ക്കിടെ ആശങ്കയും ഭയവും .

ഈ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ രോഗി വിയർക്കുകയും ക്ഷീണിതനാകുകയും ചെയ്യുന്നു .

മുറിയിൽ മറ്റൊരു വ്യക്തി ഉണ്ടെന്നു തോന്നുക

അകാരണമായ ഭയവും, മരണം അടുത്തെത്തി എന്ന തോന്നലും

നെഞ്ച് വേദനയും ശ്വാസ തടസവും

 ഈ അസുഖത്തിന്റെ അപകട സാദ്ധ്യതകൾ

ഈ അസുഖത്തിന്റെ അപകട സാദ്ധ്യതകൾ

ഉറക്കമില്ലായ്മ

അപകട മരണങ്ങൾ, ഉത്കണ്ഠ, വിഷാദം

മാനസിക സമ്മർദ്ദം

 സ്ലീപ്പ് പാരാലിസിസ് എങ്ങനെ തിരിച്ചറിയാം

സ്ലീപ്പ് പാരാലിസിസ് എങ്ങനെ തിരിച്ചറിയാം

ആവർത്തിച്ചു വരുന്ന ശ്വാസതടസം

മയക്കുമരുന്ന് ഉപയോഗം ഉണ്ടോ

തുടർച്ചയായി ഉറക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ , തളർച്ച

രോഗിയുടെ കുടുംബാംഗങ്ങളിൽ ആർകെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക

ഉറക്കത്തിന്റെ സമയം ട്രാക്ക് ചെയ്യാൻ രണ്ട് ആഴ്ച ഉറങ്ങുന്ന സമയം എഴുതി സൂക്ഷിക്കുക .

 രോഗം നിർണയിക്കാനുള്ള മറ്റു പരിശോധനകൾ .

രോഗം നിർണയിക്കാനുള്ള മറ്റു പരിശോധനകൾ .

പോളിസോംനോഗ്രാം: രാത്രിയിൽ രോഗിയുടെ ഉറക്കം പൂർണമായും നിരീക്ഷിക്കുന്ന പഠനമാണ് പോളിസോംനോഗ്രാം ചെയ്യുന്നത്, മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു , ഹൃദയമിടിപ്പിന്റെ വേഗത , ശ്വാസം എടുക്കുന്ന രീതി , രോഗി കയ്യും കാലുകളും ഏതു രീതിയിലൊക്കെ ആണ് ആനക്കുനത് തുടങ്ങിയവയാണ് നിരീക്ഷിക്കുക

ഇലെക്ട്രോമയോഗ്രാം(EMG): പേശികളുടെ ഇലക്ട്രോണിക് പ്രവർത്തനത്തിന്റെ അളവ് അറിയാനുള്ള ചികിത്സാ രീതിയാണിത് . ഈ രോഗാവസ്ഥയിൽ പേശികളുടെ പ്രവർത്തനം വളരെ കുറവായിരിക്കും.

സ്ലീപ് ലാറ്റൻസി ടെസ്റ്റ് (എം.എസ്.എൽ.ടി.):ഈ പഠനം നടത്തുക പകലുറക്ക സമയത്താണ് . . നിങ്ങളുടെ ഉറക്കത്തിലെ തളർച്ച നാർകോപ്സി എന്ന രോഗമാണോ എന്ന് മനസിലാക്കാൻ ഇത് സഹയിക്കും .

 ഉറക്ക തളർച്ചയുടെ ചികിത്സയും പ്രതിരോധവും

ഉറക്ക തളർച്ചയുടെ ചികിത്സയും പ്രതിരോധവും

ഉറക്ക ശീലം , ഉറങ്ങുന്ന രീതി , ഉറങ്ങുന്ന സ്ഥലം തുടങ്ങിയവ മനസിന് ഇണങ്ങുന്ന രീതിയിലേക്ക് മാറ്റുക

പതിവായി ഒരേ സമയത്തു ഉറങ്ങാനും ഉണരാനും ശ്രമിക്കുക

ഇതുപോലുള്ള അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിൽ ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുക

നേരത്തെ ഉറങ്ങി നേരത്തെ ഉണരുക

Story first published: Saturday, September 8, 2018, 19:45 [IST]
X
Desktop Bottom Promotion