For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണ പ്രശ്‌നത്തിന് ഏലയ്ക്കാ മരുന്ന്

|

ആരോഗ്യത്തെയും ആരോഗ്യ കാര്യങ്ങളെപ്പറ്റിയും ഭൂരിഭാഗം പേര്‍ക്കും ചിന്തകളും ഉത്കണ്ഠകളുമെല്ലാമുണ്ടാകും. പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ പലരേയും പല വിധത്തിലും അലട്ടുന്നുമുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളില്‍ തന്നെ ഒരു പരിധി വരെ പെടുത്താവുന്ന ഒന്നാണ് സെക്‌സ് പ്രശ്‌നങ്ങള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായും അല്ലാതെയുമെല്ലാം സെക്‌സ് പ്രശ്‌നങ്ങളുണ്ടാകും. പുരുഷന്മാര്‍ക്ക് ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങളാണ് പ്രധാനമായും സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുക. സ്ത്രീകള്‍ക്കാകട്ടെ, യോനീസംബന്ധമായ വരള്‍ച്ചയും വേദനയും പോലുള്ള പ്രശ്‌നങ്ങളും. ഇരു കൂട്ടര്‍ക്കും പൊതുവായ ഒന്നാണ് സെക്‌സ് താല്‍പര്യക്കുറവ് അഥവാ മൂഡു കുറവ്.

സെക്‌സ് താല്‍പര്യങ്ങള്‍ കുറയുന്നതിനു പുറകില്‍ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങലുമുണ്ടാകും ചില രോഗങ്ങള്‍, സ്‌ട്രെസ്, പങ്കാളിയോടുള്ള താല്‍പര്യക്കുറവ്, മാനസികപ്പൊരുത്തക്കുറവ് എന്നിവങ്ങനെ പലതും. അടിസ്ഥാന പരമായി ഹോര്‍മോണുകളാണ് ഇതിനെല്ലാം കാരണമാകുന്നതും.

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് വിപണിയില്‍ വയാഗ്ര പോലുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതെല്ലാം ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക.

ഏതു പ്രശ്‌നങ്ങള്‍ക്കും നമ്മുടെ അടുക്കളയില്‍ പരിഹാരമുണ്ട്. ഇതുപോലെ തന്നെ സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുണ്ട്, അടുക്കള പരിഹാരങ്ങള്‍. നാമുപയോഗിയ്ക്കുന്ന ചില മസാലകള്‍ പോലും സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള അടുക്കള കൂട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഏലയ്ക്ക. സ്വാദിനും മണത്തിനുമായാണ് നാം ഇത് പലപ്പോഴും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളിലെ റാണിയാണ് ഏലക്ക. കടുത്ത സുഗന്ധത്തോടു കൂടിയുള്ള ഏലക്ക പ്രധാനമായും രണ്ട് ഇനങ്ങളാണ് ഉള്ളത് , പച്ച ഏലക്കയും കറുത്ത ഏലക്കയും. ഇതില്‍ ഹില്‍ കാര്‍ഡമം എന്നും അറിയപ്പെടുന്ന കറുത്ത ഏലക്കയാണ് പ്രശസ്തം.

ഏലയ്ക്ക പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. പ്രത്യേകിച്ചും പുരുഷനെ ബാധിയ്ക്കുന്ന ചില പ്രത്യേക സെക്‌സ് പ്രശ്‌നങ്ങള്‍ക്ക്. എങ്ങനെയാണ് ഏലയ്ക്ക സെക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതെന്നറിയൂ,

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ സെക്സ് പ്രശ്‌നങ്ങള്‍ക്കു പറയുന്ന ഒരു ഉത്തമ മരുന്നാണ് ഏലയ്ക്ക. ഇതിലെ സിനിയോള്‍ എന്ന പ്രത്യേക ഘടകം പുരുഷ, സ്ത്രീ ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി സെ്ക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും. പുരുഷനും സ്ത്രീയ്ക്കും ഇത് ഒരുപോലെ സഹായകമാണ്.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം കുറയുന്നതാണ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് എലയ്ക്ക. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴി ഉദ്ധാരണക്കുറവ് പരിഹരിയ്ക്കുകുയം ചെയ്യുന്നു. ആയുര്‍േേവദ പ്രകാരം ശരീരത്തിലെ വാത, പി്ത്ത, കഫ ദോഷങ്ങള്‍ നീക്കുന്നതിനും ഏലയ്ക്ക ഉത്തമമാണ്.

ഇഞ്ചി, ഉണക്കമുളക്

ഇഞ്ചി, ഉണക്കമുളക്

ഏലയ്ക്ക പല തരത്തിലും സെക്‌സ് ചികിത്സകള്‍ക്ക് ഉപയോഗിയ്ക്കാം. ഇത് ഇഞ്ചി, ഉണക്കമുളക് അല്ലെങ്കില്‍ മുളകുപൊടി എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുന്നത് സെക്‌സ് ഗുണങ്ങള്‍ ഇരട്ടിയാകാന്‍ സഹായിക്കും. ഇവ മൂന്നും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിച്ചാലും മതിയാകും.

ഏലയ്ക്കയും തേനും

ഏലയ്ക്കയും തേനും

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കയും തേനും. തേന്‍ സ്റ്റാമിന കൂട്ടുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമായതു കൊണ്ടതുന്നെ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും സഹായകമാകും. എലയ്ക്ക പൊടിച്ചത് തേനില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

പാലില്‍ ഏലയ്ക്കാപ്പൊടിയോ ഏലയ്ക്കയോ

പാലില്‍ ഏലയ്ക്കാപ്പൊടിയോ ഏലയ്ക്കയോ

പാലില്‍ ഏലയ്ക്കാപ്പൊടിയോ ഏലയ്ക്കയോ ചേര്‍ത്തു കുടിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിട്ട് അല്‍പനേരം തിളപ്പിച്ച ശേഷം കുടിയ്ക്കാം. അല്‍പം തേനും ചേര്‍ക്കാം. ഇളംചൂടോടെ കിടക്കാന്‍ നേരം കുടിയ്ക്കുന്നത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍

സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍

സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏലയ്ക്ക, പാല്‍, തേന്‍ എന്നിവ കലര്‍ത്തിയുള്ള ഒരു പ്രത്യേക മരുന്നു പരീക്ഷിയ്ക്കാം. ഇത് നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. 1 ഗ്ലാസ് പാല്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് മൂന്നോ നാലോ ഏലയ്ക്ക ചതച്ചിടുക. തൊലിയോടെ വേണം, ചതച്ചിടാന്‍. ഇത് നല്ലപോലെ തിളയ്ക്കാന്‍ അനുവദിയ്ക്കുക. ചെറിയ ചൂടില്‍ വേണം, തിളയ്ക്കാന്‍.

തിളച്ചു കഴിയുമ്പോള്‍

തിളച്ചു കഴിയുമ്പോള്‍

തിളച്ചു കഴിയുമ്പോള്‍ വാങ്ങിവച്ച് ഊറ്റി ഇളംചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ഏറെ ഗുണം ചെയ്യും. ഇതു കുടിച്ച ശേഷം 1 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ ഭക്ഷണം കഴിയ്ക്കാവൂ. ഇത് അടുപ്പിച്ചു ചെയ്യുന്നത് സെക്‌സ് പ്രശ്‌നങ്ങളും സെക്‌സ് താല്‍പര്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. എന്നാല്‍ ഇത് അധികം കഴിയ്ക്കാതെ ശ്രദ്ധിയ്ക്കുക. ഇതുപോലെ ഗര്‍ഭിണികളായ സ്ത്രീകള്‍ ഏലയ്ക്ക അധികം കഴിയ്ക്കരുത്. അബോര്‍ഷന്‍ സംഭവിയ്ക്കാം.

 ശ്വസന പ്രശ്നങ്ങള്‍

ശ്വസന പ്രശ്നങ്ങള്‍

ഏലയ്ക്കയ്ക്ക് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ വേറെയുമുണ്ട്. ശ്വസന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു ഒറ്റമൂലിയെന്ന തലത്തില്‍ ആശ്രയിക്കാവുന്ന മരുന്നാണ് കറുത്ത ഏലക്ക. ആസ്തമ, വിട്ടുമാറാത്ത ചുമ, ബ്രോങ്കൈറ്റീസ് , ശ്വാസനാളത്തിലെ ഇടുക്കം, പള്‍മണറി ട്യൂബര്‍ക്യുലോസിസ് തുടങ്ങിയവ മൂലം വലയുന്നവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. ശ്വാസനാളിയെ ശുദ്ധീകരിച്ച് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം എളുപ്പമാക്കുകയാണ് ഇത് ചെയ്യുക.

അറിയാതെ മൂത്രംപോകുന്നത്

അറിയാതെ മൂത്രംപോകുന്നത്

അറിയാതെ മൂത്രംപോകുന്നത് അറിയാതെ മൂത്രംപോകുന്നത് അറിയാതെ മൂത്രംപോകുന്നത് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. മൂത്രനാളി ആരോഗ്യത്തോടെ നിലനിര്‍ത്തി മൂത്രവിസര്‍ജനം സാധാരണനിലയിലാക്കാന്‍ കറുത്ത ഏലക്ക സഹായിക്കുന്നു.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഏലയ്ക്കാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. ഏലയ്ക്ക ശരീരത്തിന് ചൂടു നല്‍കുന്ന മസാലയാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പു കത്തി്ച്ചു കളയും. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്. ഇത് വെറുവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

ബാക്ടീരിയയോടും വൈറസുകളോടും പൊരുതി നില്‍ക്കാന്‍

ബാക്ടീരിയയോടും വൈറസുകളോടും പൊരുതി നില്‍ക്കാന്‍

14 തരത്തിലുള്ള മൈക്രോബുകളെ നശിപ്പിക്കാന്‍ കറുത്ത ഏലക്കക്ക് കഴിയുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ബാക്ടീരിയയോടും വൈറസുകളോടും പൊരുതി നില്‍ക്കാന്‍ ശരീരത്തിന് ശക്തി നല്‍കുന്നു.

അയേണ്‍

അയേണ്‍

ഏലയ്ക്കയില്‍ ധാരാളംഅയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അയേണ്‍ കുറവുള്ളവര്‍, അതായത് അനീമിയ ഉള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് തേന്‍ ചേര്‍ത്ത ഏലയ്ക്കാവെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. തേന്‍ സ്വാഭാവികമധുരമായതു കൊണ്ട് കാര്യമായ ദോഷം വരില്ല. പ്രമേഹമുള്ളവര്‍ തേന്‍ ചേര്‍ക്കാതെയും ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

English summary

How To Use Cardamom To Treat Erectile Dysfunction

How To Use Cardamom To Treat Erectile Dysfunction, Read more to know about,
Story first published: Thursday, May 24, 2018, 11:01 [IST]
X
Desktop Bottom Promotion