Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
തടിയൊതുക്കാന്‍ തേങ്ങാവെള്ളത്തേക്കാള് നല്ലത്ഇളനീര്
ഇളനീര് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. നല്ല ഇളനീര് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം ഉന്മേഷവും ഉണര്‍വ്വും ലഭിക്കുന്നു. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇളനീര്. അമിതവണ്ണത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇളനീര്. ഇളനീരിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. ഇളനീര് കൊണ്ട് തടി കുറക്കാന്‍ കഴിയുന്നു. തടി കുറക്കാന്‍ മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇളനീര്.
ഇളനീര് കഴിച്ചാല്‍ തടി മാത്രമല്ല ആരോഗ്യത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇളനീര്. ദിവസവും ഇളനീര് വെള്ളം കുടിക്കുകയും ഇളനീര് കാമ്പ് കഴിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും ഇളനീര് കാമ്പ് കഴിച്ചാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍
ശരീരത്തിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇളനീര്. ഇളനീര് കൊണ്ട് ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും തടിയും കുടവയറുമായി മാറുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഇളനീര് കാമ്പ് കഴിയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇളനീര് കാമ്പും വെള്ളവും എന്തുകൊണ്ടും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍
ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്നു ഇളനീര്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം നല്ലതാണ് ഇളനീര്. അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇളനീര്.

നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇളനീര്. ഇളനീര് കുടിയ്ക്കുന്നത് നിര്‍ജ്ജലീകരണത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇളനീര്. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെ ശരീരത്തെ സംരക്ഷിക്കാന്‍ ഇളനീരിന് കഴിയുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ ഏറ്റവും വലിയ വില്ലനായ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണാവുന്നതാണ്.

കൊളസ്ട്രോള്‍ കുറക്കുന്നു
ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും മറ്റും ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ഇതിന്റെ ഫലമായാണ് കൊളസ്ട്രോള്‍ ഉണ്ടാവുന്നത്. കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടെന്നതും വാസ്തവം. ഇളനീര് ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുറഞ്ഞ കലോറി
അമിതവണ്ണത്തിന് കാരണം പലപ്പോഴും അമിതകലോറിയാണ്. ശരീരത്തിനെ തടിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇളനീരില്‍ ഇല്ലെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കലോറി കുറവാണ് എന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണം എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഇളനീര്.

അമിത വിശപ്പിനെ കുറക്കുന്നു
പലപ്പോഴും അമിതവണ്ണത്തിന്റെ കാര്യത്തിന് പരിഹാരം കാണുന്നതിന് മുന്‍പ് അമിത വിശപ്പിനാണ് പരിഹാരം കാണേണ്ടത്. എന്നാല്‍ അമിത വിശപ്പ് ഇല്ലാതാക്കാന്‍ ഇളനീര് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇളനീര് കുടിയ്ക്കുന്നത് ആഹാരത്തോടുള്ള അമിതാര്ത്തിയെ ഇല്ലാതാക്കും. അതുകൊണ്ട് ഭക്ഷണം കഴിക്കും മുന്‍പ് ഒരു ഇളനീര് കഴിക്കുന്നത് നല്ലതാണ്.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും ഏത് അവസ്ഥയില്‍ നമ്മളെ വെട്ടിലാക്കും എന്ന് പറയാന്‍സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇളനീര് ഏറ്റവും മികച്ചതാണ്. ദഹനത്തിന് സഹായിക്കുന്ന കാര്യത്തിലും ഇളനീര് മുന്‍പിലാണ്. കൃത്യമായ ദഹനം നടന്നാല്‍ അതുണ്ടാക്കുന്നത് കുടവയറിന്റെ അന്ത്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications
