Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
അമിതവണ്ണവും വയറുംകുറക്കും ഒലീവ് ഓയില്‍ നാരങ്ങവിദ്യ
തടി എന്നും എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതിയെന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ എങ്ങനെ എന്ന ചോദ്യമാണ് പലപ്പോഴും അവിടെ അവശേഷിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതെല്ലാം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത് എന്നതാണ് സത്യം.
പലപ്പോഴും ശരീരത്തിന് അനാരോഗ്യകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലവിധത്തില്‍ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലൂടെയാണ് തടി കുറക്കുന്നവര്‍ കടന്നു പോവുന്നത്.
എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥകളിലൂടെ നമുക്ക് തടി കുറക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ ഏതാണെന്ന് തിരിച്ചറിയണം. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഇത്തരം അവസ്ഥകളെ നമുക്ക് തരണം ചെയ്യാനാവുമെന്ന് തിരിച്ചറിയണം. ഒലീവ് ഓയില്‍ ഇത്തരത്തില്‍ അനാവശ്യമായ അമിതവണ്ണത്തെ തടയുന്നതില്‍ എന്നും മുന്നില്‍ നില്ക്കുന്ന ഒന്നാണ്.
അനാവശ്യമായ തടിയും വണ്ണവും ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നല്കുന്ന കാര്യത്തില്‍ മുന്നിലാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. പക്ഷേ അതിന് ഒലീവ് ഓയിലിനോടൊപ്പം മറ്റ് ചിലത് കൂടി ചേരേണ്ടതുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

ഒലീവ് ഓയില്‍ മാത്രം
ഒലീവ് ഓയില്‍ മാത്രം ഉപയോഗിച്ച് നമുക്ക് തടി കുറക്കാവുന്നതാണ്. എല്ലാ ദിവസവും ഭക്ഷണത്തിന് മുന്‍പും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പും ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ കഴിച്ച് നോക്കൂ. ഇത് അനാവശ്യ തടിയെ ഇല്ലാതാക്കുന്നതിനും കുടവയര്‍ കുറക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ദഹന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ തടി കുറക്കാം എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നാരങ്ങ നീരും ഒലീവ് ഓയിലും
നാരങ്ങ നീരും ഒലീവ് ഓയിലും ഇത്തരത്തില്‍ തടി കുറക്കാനുള്ള ഒരു ഉപായമാണ്. അതിനായി രണ്ട് വഴികള്‍ നമുക്ക് പരീക്ഷിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ച് അതില്‍ അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. അതിലേക്ക് അല്പം ഒലീവ് ഓയില്‍ ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കഴിക്കാവുന്നതാണ്. ഇത് കൂടാതെ കാല്‍കപ്പ് ഒലീവ് ഓയിലിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് കഴിക്കാവുന്നതാണ്. ഇത് തടിയൊതുക്കും എന്ന കാര്യത്തില്‍ സംശയിക്കുകയേ വേണ്ട.

ഉപ്പ്, കുക്കുമ്പര്‍ ഒലീവ് ഓയില്‍
ഉപ്പ്,കുക്കുമ്പര്‍ ഒലീവ് ഓയില്‍ എന്നിവ കഴിച്ചാലും ഇത് അമിതവണ്ണത്തെ ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യുന്നു. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ രണ്ട് ടീസ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ് അല്പം ഉപ്പ് എന്നിവ മിക്സ് ചെയ്ത് കഴിക്കുക. ഇത് കരളിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് ഈ മിശ്രിതം.

ഇഞ്ചിയും ഒലീവ് ഓയിലും
ആരോഗ്യത്തിന്റെ കാര്യത്തിലെ അവസാന വാക്ക് എന്ന് വേണമെങ്കില്‍ നമുക്ക് ഇഞ്ചിയെ പറയാവുന്നതാണ്. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. എന്നാല്‍ ഇഞ്ചി നീരിനോടൊപ്പം അല്പം ഒലീവ് ഓയില്‍ കൂടി ചേരുമ്പോള്‍ അത് ഗുണങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇത് തടി കുറക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. ഇഞ്ചി പേസ്റ്റ് രൂപത്തില്‍ ആക്കി ഇതിലേക്ക് അര ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എന്നും പ്രഭാത ഭക്ഷണത്തിന് മുന്‍പായി കഴിക്കാന്‍ ശ്രമിക്കണം. ഇത് അമിതവണ്ണത്തേയും ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.

പഞ്ചസാരയും ഒലീവ് ഓയിലും
പഞ്ചസാരയും ഒലീവ് ഓയിലും മിക്സ് ചെയ്ത് കഴിക്കുന്നതും അമിതവണ്ണത്തേയും തടിയേയും കുറക്കുന്നു. നിങ്ങളിലെ വിശപ്പിനെ ഇല്ലാതാക്കി ദഹന പ്രവര്‍ത്തനങ്ങളെല്ലാം ശരിയായ രീതിയില്‍ നടക്കുന്നതിന് കഴിയുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും അമിതവണ്ണത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഭക്ഷണത്തിന് ഇടയില്‍ ഇത് കഴിക്കുന്നതാണ് ഉത്തമം. അല്പം പഞ്ചസാര വെള്ളത്തില്‍ അര സ്പൂണ്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്ത് കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തടി കുറച്ച് വയറൊതുക്കുന്നതിനും ഇത് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗറും ഒലീവ് ഓയിലും
ആപ്പിള്‍ സിഡാര്‍ വിനീഗറും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്പം ഒലീവ് ഓയില്‍ മിക്സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് തടി കുറക്കുകയും കുടവയറിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

മുന്തിരിയും ഒലീവ് ഓയിലും
മുന്തിരിയും ഒലീവ് ഓയിലും ഇത്തരത്തില്‍ ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒരു കൂട്ടാണ്. അല്പം മുന്തിരി ജ്യൂസ് ചൂടാക്കി ഇതിലേക്ക് അല്പം ഒലീവ് ഓയില്‍ മിക്സ് ചെയ്യുക. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തടി കുറക്കുന്നതിനും പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

ശ്രദ്ധിക്കേണ്ടത്
ചിലര്‍ക്ക് ചില മിക്സുകള്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ ഒരു കാരണവശാലും അത് പിന്നീട് തുടര്‍ന്ന് ഉപയോഗിക്കരുത്. മാത്രമല്ല മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറെ സമീപിച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ക്ഷണിച്ച് വരുത്തുന്നു.



Click it and Unblock the Notifications