For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പക്കാരുടെ ഫിറ്റ്‌നസ്സിന് തടസ്സം ഈകാര്യങ്ങള്‍

നമ്മുടെ തന്നെ അശ്രദ്ധ കാരണം ഈ ഫിറ്റ്‌നസ് നമുക്ക് നഷ്ടപ്പെടുന്നു

|

സിക്‌സ് പാക്ക് ഒന്നുമില്ലെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം എല്ലാ പുരുഷന്‍മാരുടേയും ആഗ്രഹം തന്നെയാണ്. കൂടുതല്‍ തടിയില്ലാതെ കൂടുതല്‍ മെലിച്ചിലില്ലാത്ത ആരോഗ്യമുള്ള ശരീരം തന്നെയാണ് എല്ലാ പുരുഷന്‍മാരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നമ്മുടെ ചില സാഹചര്യങ്ങള്‍ കൊണ്ട് നടക്കുന്നില്ല എന്നതാണ് സത്യം. ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും പലപ്പോഴും പല വിധത്തിലാണ് പ്രതിസന്ധികള്‍ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നത്. എത്രയൊക്കെ ശ്രദ്ധിച്ചാലും ചില കാര്യങ്ങള്‍ നമ്മള്‍ മറന്നു പോവുന്നു.

നമ്മള്‍ അത്ര വലിയ പ്രശ്‌നമല്ല എന്നു കരുതി അവഗണിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങളും പിന്നീട് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ചില നിസ്സാര കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പിന്നീട് ദു:ഖിക്കേണ്ടി വരില്ല എന്നതാണ് കാര്യം. എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അത്ര വലിയ കാര്യമായി നമ്മള്‍ എടുക്കില്ല.

ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിച്ചാല്‍ പുരുഷന് ഗുണംബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിച്ചാല്‍ പുരുഷന് ഗുണം

എന്നാല്‍ ഇതാണ് പിന്നീട് പ്രശ്‌നങ്ങളുടെ തുടക്കമായി മാറുന്നത്. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്ന് നോക്കാം. ഇത് ശ്രദ്ധിച്ചാല്‍ നമുക്ക് ഏതൊരാളുടെ മുന്നിലും യാതൊരു പ്രശ്‌നവും ഇല്ലാതെ പിടിച്ച് നില്‍ക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും പുരുഷന്‍മാരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

പലരേയും വിലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂര്‍ക്കം വലി. കൂര്‍ക്കം വലി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും എത്ര ശ്രദ്ധിച്ചാലും മാറാനും പോവുന്നില്ല. കൂര്‍ക്കം വലിയ്ക്കുന്നവര്‍ക്ക് അതത്ര പ്രശ്‌നമല്ലെങ്കിലും കൂടെക്കിടക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന പ്രശ്‌നം അത്ര ചില്ലറയല്ല. എത്രയൊക്കെ നിര്‍ത്താന്‍ ശ്രമിച്ചാലും പലപ്പോഴും കൂര്‍ക്കം വലി നിര്‍ത്താന്‍ കഴിയില്ല. ചെറുപ്പക്കാരിലും ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളം കാണപ്പെടുന്നു. ഇതിന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.

ലൈംഗിക താല്‍പ്പര്യക്കുറവ്

ലൈംഗിക താല്‍പ്പര്യക്കുറവ്

പല പുരുഷന്‍മാരിലും വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ലൈംഗിക താല്‍പ്പര്യക്കുറവ്. ഇത് പലപ്പോഴും ലൈംഗിക കാര്യങ്ങളിലുണ്ടാകുന്ന താല്‍പ്പര്യക്കുറവും ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്നിലാണ്. കൃത്യമായ സമയത്ത് കൃത്യമായ ചികിത്സ നടത്തേണ്ടതാണ് അത്യാവശ്യം. ഇതിനേയും ആവശ്യമുള്ള പരിഗണന നല്‍കാതെ തള്ളിക്കളയുന്നവരാണ് നമ്മുടെ ചെറുപ്പക്കാര്‍. ഇത് ഭാവിയില്‍ പിന്നീട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ശ്രദ്ധയും പരിഗണനയും നല്‍കുക.

 തടിയില്ലായ്മ

തടിയില്ലായ്മ

എത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും ശരീരം തടിക്കാത്ത അവസ്ഥയാണെങ്കില്‍ അതിന് പലപ്പോഴും കാരണമാകുന്നത് എന്താണെന്ന് കണ്ടു പിടിക്കേണ്ടത് അത്യാവശ്യമാണ്.പ പുരുഷന്‍മാരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള അസാധാരണമായ തടി കുറയുന്ന അവസ്ഥ പല രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

താരന്‍

താരന്‍

താരന്‍ പലപ്പോഴും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ വ്യക്തിശുചിത്വരത്തെക്കൂടിയാണ് ബാധിക്കുന്നത്. പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് താരന്‍. താരന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു. ഇതും നമ്മുടെ ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതൊന്നും അത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യങ്ങളല്ല എന്നതാണ് സത്യം.

മുഖത്തുണ്ടാകുന്ന ചൊറിച്ചില്‍

മുഖത്തുണ്ടാകുന്ന ചൊറിച്ചില്‍

ചര്‍മസംരക്ഷണം മാത്രമല്ല ഇതിലൂടെ പ്രശ്‌നത്തിലാവുന്നത്. അതിലുപരി ചര്‍മ്മത്തില്‍ പല രോഗങ്ങളും അലര്‍ജികളും അണുബാധകളും എല്ലാം പ്രശ്‌നത്തിലാവുന്നു. പലപ്പോഴും സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കാതെ ഇരിക്കുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തത് പിന്നീട് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ആരോഗ്യപരമായും സൗന്ദര്യ പരമായും ഇത് വളരെയധികം ശ്രദ്ധിക്കണം.

 ഷേവിങ് അലര്‍ജി

ഷേവിങ് അലര്‍ജി

ഷേവിങ് അലര്‍ജി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും നമ്മള്‍ നിസ്സാരമായി തള്ളിക്കളയുന്നു. പുരുഷാരോഗ്യത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും എന്നതാണ് മറ്റൊരു വ്യത്യാസം. മുഖത്ത് പല വിധത്തിലുള്ള അലര്‍ജിയും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഒരു കാരണവശാലും ഇത് പൂര്‍ണമായും മാറുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളും പരിഹരിക്കുന്നതിന് ഷേവ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

പാദ ദുര്‍ഗന്ധം

പാദ ദുര്‍ഗന്ധം

കാലിന്റെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ട പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാരണം പാദസംരക്ഷണം പലപ്പോഴും വെല്ലുവിലി തന്നെയാണ് എന്നതാണ് സത്യം. ഷൂ ധരിയ്ക്കുന്നവരാണ് ഈ പ്രശ്‌നം കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. പാദത്തിലെ വിയര്‍പ്പും മറ്റു പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ഇത് പാദത്തിന്റെ ആരോഗ്യത്തിന് വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.

 കണ്ണിന്റെ സ്‌ട്രെയിന്‍

കണ്ണിന്റെ സ്‌ട്രെയിന്‍

കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. കണ്ണിന് അധികം സ്‌ട്രെയിന്‍ നല്‍കുന്നതാണ് ഇന്നത്തെ ജോലിയുടെ സ്വഭാവം, അതുകൊണ്ട് തന്നെ കണ്ണിന് സ്‌ട്രെയിന്‍ നല്‍കുന്ന ജോലിയെങ്കിലും അതിനെ കുറയ്ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ആരോഗ്യത്തോടെ നമപക്ക് കണ്ണുകള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

പലരുടേയും ചര്‍മ്മം പല തരത്തിലായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവതും വേഗം തന്നെ പരിഹാരം കണ്ടു പിടിക്കേണ്ടതാണ്. പിന്നീടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. അലര്‍ജി, അണുബാധ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഏത് വിധത്തിലും ഇത് ചര്‍മ്മത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കാതെ ശ്രദ്ധിക്കണം.

 വായ് നാറ്റം

വായ് നാറ്റം

അനുഭവിക്കുന്നവരെ മാത്രമല്ല കൂടെ നില്‍ക്കുന്നവര്‍ കൂടി പ്രതിസന്ധിയിലാവുന്ന ഒന്നാണ് വായ്‌നാറ്റം. അതിന് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ നമുക്ക് പല പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കഴിയുകയുള്ളൂ. ഏത് വിധത്തിലുള്ള പ്രതിസന്ധികളും വായ് നാറ്റത്തിലൂടെ നമുക്ക് പരിഹരിക്കാവുന്നതാണ്. വായ് നാറ്റം പല രോഗങ്ങളുടേയും ലക്ഷണങ്ങളാണ്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് കാര്യങ്ങളെക്കുറിച്ച് ഗൗരവപരമായി ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ടോണ്‍സിലസ് ഉള്ള ആളുകളില്‍ പെട്ടെന്ന് വില്ലനാവുന്നു ഇത്തരം പ്രശ്‌നങ്ങള്‍. ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. കാരണം ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയായിരിക്കും ഇത് എന്നത് തന്നെയാണ് കാര്യം. ഏത് വിധത്തിലും ഇത് പൂര്‍ണമായും മാറ്റുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത്തരം അസ്വസ്ഥതകള്‍ നീങ്ങിപ്പോവുകയുള്ളൂ.

എക്കിള്‍

എക്കിള്‍

എക്കിള്‍ ശരീരത്തില്‍ നിന്നും വരുന്ന ഒരു സ്വഭാവിക പ്രശ്‌നമാണെങ്കിലും പലരിലും ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. പലപ്പോഴും തുടര്‍ച്ചയായുള്ള എക്കിള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പലപ്പോഴും എക്കിള്‍ ഒരു ബുദ്ധിമുട്ടാവാതെ നീങ്ങുന്നു.

English summary

How to get rid of annoying health issues in men

How to get rid of annoying health issues in men read on.
Story first published: Friday, April 27, 2018, 15:06 [IST]
X
Desktop Bottom Promotion