Latest Updates
-
രോഹിണി വ്രതം: വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും! -
മഴക്കാലത്ത് പൂച്ചകളെ ലാളിക്കുമ്പോൾ സൂക്ഷിക്കണം; ചർമ്മരോഗങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്; ഇന്ന് രാത്രി ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും -
2026 ഓഗസ്റ്റ് 8: കരിയറിൽ വൻ മാറ്റം; അപൂർവ്വ ഗ്രഹയോഗങ്ങൾ തെളിയുന്ന ഈ ദിനത്തിലെ ശുഭമുഹൂർത്തങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ഓഗസ്റ്റ് 8 നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ശ്രാവണ തിങ്കളാഴ്ച: ശിവന്റെ അനുഗ്രഹം തേടി വ്രതമെടുക്കാം, പൂജാ സമയവും പ്രധാന നിർദേശങ്ങളും ഇതാ -
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ!
വണ്ണം കൂട്ടാന്‍ ഈ പത്ത് ഭക്ഷണശീലം
പലപ്പോഴും തടിയില്ല എന്നത് നമ്മളില്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നായിരിക്കും. ആര്‍ക്കും ആഗ്രഹമുണ്ടാവില്ല കോലു പോലെ മെലിഞ്ഞിരിക്കുന്നതിന്. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിക്കാത്ത പ്രകൃതമായിരിക്കും നിങ്ങളുടേത്. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും തടിച്ചിരിക്കുന്ന അവസ്ഥയായിരിക്കും. പലരും തടി വര്‍ദ്ധിപ്പിക്കാന്‍ തലകുത്തി മറിയുന്നവര്‍ ഉണ്ടാവും. എന്നാല്‍ ഇതെല്ലാം പലപ്പോഴും നെഗറ്റീവ് ഫലമാണ് ആരോഗ്യത്തിന് ഉണ്ടാക്കുക എന്നതാണ് സത്യം. തടി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്ന് കരുതി തടിക്കുന്നതിന് വേണ്ടി വലിച്ച് വാരി ഭക്ഷണം കഴിക്കാന്‍ നോക്കരുത്. ഇത് ആരോഗ്യത്തിന് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക എന്നതാണ് സത്യം.
എങ്ങനെയെങ്കിലും തടിക്കുന്നതിന് വേണ്ടിയല്ല ശ്രദ്ധിക്കേണ്ടത്. ആരോഗ്യകരമായ തടിയാണ് ആവശ്യം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വണ്ണം വെക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഇവയിലെല്ലാം അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാതെ തന്നെ തടി വര്‍ദ്ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ബ്രേക്ക്ഫാസ്റ്റ് കൃത്യമായി കഴിക്കുക
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതിരിക്കുക. കൃത്യസമയത്ത് കൃത്യ അളവില്‍ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ശ്രദ്ധിച്ചിരിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും വില്ലനായി മാറുന്ന രോഗങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

ഉലുവ കഴിക്കാം
തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഉലുവ വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കാം. ഒരു മാസം ഇത് കൃത്യമായി ചെയ്യുന്നത് നിങ്ങള്‍ക്ക് തടി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബദാം
ബദാം ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ്. എന്നും രാത്രി കിടക്കാന്‍ നേരം ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് തടി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പയര്‍വര്‍ഗ്ഗങ്ങള്‍
ഭക്ഷണത്തില്‍ ധാരാളം പയര്‍വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഒരു മാസം സ്ഥിരമാക്കിയാല്‍ അത് തടി വര്‍ദ്ധിപ്പിക്കുന്നു.

വെണ്ണ കഴിക്കാം
തടി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമായ ഒന്നാണ് വെണ്ണ. വെണ്ണ കഴിക്കുന്നതിലൂടെ ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല നല്ല ആരോഗ്യമുള്ള തടിക്ക് ഉത്തമമാണ് വെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

പച്ചക്കറികള്‍
ഭക്ഷണം വെറുതേ കഴിച്ചാല്‍ മാത്രം പോരാ ഭക്ഷണത്തില്‍ പച്ചക്കറികളും ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇതിലുള്ള വിറ്റാമിനുകളും പോഷകങ്ങളും എല്ലാം ധാരാളം ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. അല്ലെങ്കില്‍ അത് ഏതൊക്കെ തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പറയാന്‍ സാധിക്കുകയില്ല.

ഭക്ഷണത്തിന്റെ ഇടവേള
ഭക്ഷണത്തിന്റെ ഇടവേളയും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഒരു കാരണവശാലും കൂടുതല്‍ സമയം ഇടവേളകള്‍ ഭക്ഷണത്തിന് പാടില്ല. മാക്സിമം മൂന്ന് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിച്ചിരിക്കണം. ഒരിക്കലും അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ബ്രേക്ക് എടുത്ത് ഭക്ഷണം കഴിക്കരുത്.

പാല് കുടിക്കണം
പാല് സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്. പാല് കുടിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീന്റെ കലവറയാണ് പാല്. അതുകൊണ്ട് എന്നും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് പാല് കുടിക്കാന്‍ ശ്രദ്ധിക്കുക.

ജ്യൂസ് കുടിക്കാം
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നവയാണ്. ഇവയെല്ലാം ശീലമാക്കാവുന്നതാണ്.

നേന്ത്രപ്പഴം കഴിക്കണം
ദിവസവും നേന്ത്രപ്പഴം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഊര്‍ജ്ജവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നേന്ത്രപ്പഴവും പാലും കിടക്കാന്‍ നേരത്ത് കഴിക്കുന്നത് എന്തുകൊണ്ടും ശീലമാക്കുക. ഇത് തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍
കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. ഇത് തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം മുന്നിലാണ്. ഇതിലുള്ള അന്നജം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ചോറിന്റെ അളവ് വര്‍ദ്ധിപ്പിക്കുക
ഭക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ തോതില്‍ വര്‍ദ്ധനവ് വരുത്തുക. ചോറിന്റെ കാര്യത്തില്‍ ചെറിയ തോതില്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഇതും തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പെട്ടെന്ന് ഒരു കാരണവശാലും ചോറിന്റെ അളവ് വര്‍ദ്ധിപ്പിക്കരുത്. ഇത് ദോഷം ചെയ്യുന്നു. ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications