Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വൃഷണങ്ങള്‍ ചെറുതെങ്കില്‍ ലൈംഗികശേഷി?
വൃഷണങ്ങള്‍ ചെറുതെങ്കില്‍ ലൈംഗികശേഷി
പുരുഷ ശരീരത്തിലെ ലൈംഗികതയുമായി ബന്ധട്ടെ ഒരു ഭാഗമാണ് പ്രോസ്റ്റേറ്റ് അഥവാ വൃഷണങ്ങള്‍. വൃഷണങ്ങളുടെ വലിപ്പം പല പുരുഷന്മാരിലും പല തരവുമായിരിയ്ക്കും.
വൃഷണത്തിന്റെ വലിപ്പം പ്രായപൂര്ത്തിയാകുന്നതിനനുസരിച്ചു വര്‍ദ്ധിച്ചു വരുന്നു. ഇത് പ്രായമേറുന്തോറം ചുരുങ്ങുകയും ചെയ്യും.
പുരുഷ ശരീരത്തിലെ ബീജോല്പാദവുമായി ബന്ധമുള്ള അവയവങ്ങളാണ് വൃഷണങ്ങള്‍. വൃഷണ സഞ്ചിയ്ക്കുള്ളിലാണ് ബീജോല്പാദനം നടക്കുന്നത്.
വൃഷണങ്ങളും ബീജോല്പാദനവുമായി ബന്ധമുണ്ടെങ്കിലും വൃഷണങ്ങളും ലൈംഗിക ശേഷിയുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ടാകും. ബീജോല്പാദനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടു തന്നെ വൃഷണ വലിപ്പം കുറയുന്നത് പ്രത്യുല്പാദന ശേഷിയ്ക്കു തടസം നില്ക്കുമോയെന്ന ചിന്തയും പലര്‍ക്കുമുണ്ടാകും.
വൃഷണത്തിന്റെ വലിപ്പവും ലൈംഗികതയും ബീജോല്പാദനവും തുടങ്ങിയ ചില കാര്യങ്ങളെക്കുറിച്ചറിയൂ, പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ചില കാര്യങ്ങള്‍.

ചെറിയ വൃഷണങ്ങൾ
ചെറിയ വൃഷണങ്ങൾ മൂന്ന് കാര്യങ്ങൾ പറയുന്നു - ടെസ്റ്റോസ്റ്റിറോൺ അളവിന്റെ കുറവ് ,ബീജത്തിന്റെ കുറവ് ,ഈസ്ട്രജന്റെ അളവ് കൂടുതൽ എന്നിവയാണ് .ഇത് അനാരോഗ്യകരമായ ജീവിതചര്യയും ,പ്രായാധിക്യത്തെയും സൂചിപ്പിക്കുന്നു .അതായത് വൃഷണങ്ങള്‍ ഒരു പുരുഷന്റെ ലൈംഗിക ശേഷിയുടെ അളവുകോല്‍ തന്നെയാണെന്നു പറയാം.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. ഇതിന്റെ അളവും വൃഷണങ്ങളുടെ വലിപ്പവുമായി ബന്ധമുണ്ട്. ഹോര്‍മോണ്‍ അളവു കൂടുതലെങ്കില്‍ വൃഷണ വലിപ്പവും കൂടും.

ബീജോല്പാദനവും വൃഷണവലിപ്പവും
ബീജോല്പാദനവും വൃഷണവലിപ്പവും തമ്മിലും ബന്ധമുണ്ട്.ബീജത്തിന്റെ അളവ് വൃഷണത്തിനെ വലിപ്പത്തിന് ആനുപാതികമായിരിക്കും .വലിപ്പമുള്ള വൃഷണമാണെകിൽ ബീജം പുറപ്പെടുവിക്കുന്നതും കൂടുതലായിരിക്കും .
രണ്ടു ആരോഗ്യവാന്മാരായ പുരുഷന്മാരെ താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ വൃഷണമുള്ളയാളായിരിക്കും കൂടുതൽ ബീജം പുറപ്പെടുവിക്കുന്നത് .

പ്രായം കൂടുന്തോറും
പ്രായം കൂടുന്തോറും വൃഷണവലിപ്പം കുറഞ്ഞു വരും. ശരീരത്തിന് കൂടുതൽ ബീജം പുറപ്പെടുവിക്കാൻ കഴിയാതെ വരുന്നു .പ്രായാധിക്യം പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്നതിന്റെ ഒരു കാരണമാണ് ഇത്. പുരുഷ ഹോര്‍മോണ്‍ ഉല്പാദനവും പ്രായമേറുമ്പോള്‍ കുറയും. ഇതും വൃഷണവലിപ്പം കുറയ്ക്കും. ബീജോല്പാദനം കുറയ്ക്കും.

പുരുഷന് 30 വയസ്സ് കഴിയുമ്പോൾ
പുരുഷന് 30 വയസ്സ് കഴിയുമ്പോൾ ഓരോ വർഷവും ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുന്നു നിങ്ങളുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുമ്പോൾ വൃഷണം ചുരുങ്ങും .ബീജോല്പാദനം കുറയും.

അമിത മദ്യപാനവും പുകവലിയും
അമിത മദ്യപാനവും പുകവലിയും പുരുഷ ഹോര്‍മോണ്‍ അളവു കുറയ്ക്കും, വൃഷണ വലിപ്പം കുറയ്ക്കും, ബീജോല്പാദനം കുറയ്ക്കും. ഇത്തരം ദുശീലങ്ങളും അനാരോഗ്യകരമായ ഭക്ഷണ, ജീവിത രീതികളും മാററി വയ്ക്കുക. ഇത് വൃഷണാരോഗ്യത്തിനും വൃഷണ വലിപ്പത്തിനും അത്യാവശ്യമാണ്.

പുരുഷന്മാരിൽ
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് കുറയുമ്പോൾ ഈസ്ട്രജന്റെ അളവ് കൂടുന്നു .ഈസ്ട്രജൻ അളവ് കൂടുതലുള്ള പുരുഷന്മാരിൽ സ്തനങ്ങൾ കാണുന്നു .മെഡിക്കൽ കാരണങ്ങളാൽ ഈസ്ട്രജൻ എടുത്തിട്ടുള്ള പുരുഷന്മാരിൽ ക്രമേണ വൃഷണം ചുരുങ്ങിയതായി കണ്ടിട്ടുണ്ട് .ഇത് ഈസ്ട്രജന്റെ അളവ് കൂടുതലും ചെറിയ വൃഷണവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു .

ചെറിയ വൃഷണങ്ങൾ
ചെറിയ വൃഷണങ്ങൾ വന്ധ്യത ,അമിതവണ്ണം ,പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുന്നു .എന്നാൽ ചെറിയ വൃഷണമുള്ള എല്ലാ പുരുഷന്മാരിലും വന്ധ്യത ഇല്ല .ഡോക്ടറുമായി പരിശോധിച്ചാൽ മാത്രമേ നിങ്ങളുടെ ടി ലെവൽ കുറവാണോ ,വൃഷണം ചെറുതാണോ എന്ന് ഉറപ്പുവരുത്താനാകൂ .

വൃഷണ വലിപ്പം
വൃഷണ വലിപ്പം ബീജോല്‍പാദനത്തെ ബാധിയ്ക്കും, ഇതുപോലെ ടെസ്റ്റോസ്റ്റിറോണ്‍ തോതു കുറവാണ് കാരണമെങ്കില്‍ ഇത് സെക്സ് ശേഷിയേയും ബാധിയ്ക്കും. എന്നാല്‍ മറ്റെന്തെങ്കിലും കാരണങ്ങളാലാണ് വൃഷണ വലിപ്പം കുറവെങ്കില്‍ ഇത് സെക്സ് ശേഷിയെ ബാധിയ്്ക്കില്ല.



Click it and Unblock the Notifications
