Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
ആണ്കരുത്തിന് പ്രകൃതിദത്ത വയാഗ്ര വീട്ടിലുണ്ടാക്കൂ
വയാഗ്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട കണ്ടുപിടുത്തമായിരുന്നുവെന്നു വേണം, പറയാന്‍. ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയായാണ് ഇത് പൊതുവെ കരുതപ്പെട്ടിരുന്നത്.
എന്നാല്‍ വയാഗ്ര തികച്ചും പല തരത്തിലെ കെമിക്കലുകള്‍ അടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഹൃദയാഘാതമടമക്കുമുളള പല പ്രശ്നങ്ങള്‍ക്കും ഇതിലെ ഘടകങ്ങള്‍ വഴിയൊരുക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയാണ് പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന സെക്സ് പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്ക തികച്ചും പ്രകൃതിദത്ത വഴികളുണ്ടെന്നാതാണു വാസ്തവം.
നമ്മുടെ പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ തന്നെ ഇതിനുളള നല്ലൊരു വഴിയാണ്. തണ്ണിമത്തന്, മാതളനാരങ്ങ, ബീറ്റ്റൂട്ട് എന്നിവയെല്ലാം ഇതില്‍ പെടുന്നു.
ഇതുവഴി എങ്ങനെയാണ് പുരുഷന്മാര്ക്ക് നാച്വറല്‍ വയാഗ്രയുടെ ഗുണം ലഭിയ്ക്കുകയെന്നു നോക്കൂ,

പോംഗ്രനേറ്റ്
പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് പുരുഷന്റെ ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. പോംഗ്രനേറ്റ് കൊണ്ട് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നുണ്ടാക്കാം.

1 പോംഗ്രനേറ്റ്, 1 നാരങ്ങ, കാല് തണ്ണിമത്തന്
1 പോംഗ്രനേറ്റ്, 1 നാരങ്ങ, കാല് തണ്ണിമത്തന് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം ചേര്‍ത്തടിച്ചു ജ്യൂസാക്കുക. ദിവസവും രാവിലെ മൂന്നിലൊരു കപ്പ് വെറുംവയറ്റിലും മൂന്നിലൊരു കപ്പു രാത്രി കിടക്കാന്‍ നേരത്തും ചെയ്യുക. ഇത് കിടക്കയിലെ നല്ല പ്രകടനത്തിന് പുരുഷന്മാരെ സഹായിക്കും.

തണ്ണിമത്തന്
നാച്വറല്‍ വയാഗ്രയെന്നറിയപ്പെടുന്ന മറ്റൊന്നാണ് തണ്ണിമത്തന്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം രക്തക്കുഴലുകളെ ശാന്തമാക്കുന്നു. ഇതുവളെ ആര്‍ജിനൈന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇത് നൈട്രിക് ഓക്സൈഡ് ഉല്പാദനത്തിന് സഹായിക്കും. നൈട്രിക് ഓക്സൈഡ് സെക്സ് ജീവിതത്തിന് ഏറെ നല്ലതാണ്.

അര തണ്ണിമത്തന്, 10 സ്ട്രോബെറി, പകുതി ചെറുനാരങ്ങാനീര്
അര തണ്ണിമത്തന്, 10 സ്ട്രോബെറി, പകുതി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തടിച്ചു ജ്യൂസുണ്ടാക്കുക. ഇത് മൂന്നിലൊന്നു കപ്പു വീതം രാവിലെയും രാത്രിയിലും കുടിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

തണ്ണിമത്തന്
വേറൊരു വിധത്തിലും തണ്ണിമത്തന് കൊണ്ട് നാച്വറല്‍ വയാഗ്ര തയ്യാറാക്കാം.
തണ്ണിമത്തന് മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക. ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം.ഇതിലേയ്ക്ക് അല്പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക.ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം.ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക.തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം.ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടാണ് പുരുഷസ്റ്റാമിനയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകം ഇതിലെ നൈട്രേറ്റുകളാണ് സെക്സ് സ്റ്റാമിനയ്ക്കു സഹായിക്കുന്ന ഒന്ന്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഉദ്ധാരണപ്രശ്നങ്ങള്‍ക്കും പരിഹാരമായി ഇതുപയോഗിയ്ക്കാം.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ഒരെണ്ണം തൊലി കളയുക. ഇതില്‍ സെലറിയും നാരങ്ങാനീരും ചേര്‍ത്തടിയ്ക്കുക. ഇത് ദിവസവും രാവിലെ വെറുംവയററില് കുടിയ്ക്കുന്നത് നാച്വറല്‍ വയാഗ്രയുടെ ഗുണം നല്കുന്ന ഒന്നാണ്.

ബദാം
ബദാം പുരുഷന്മാാരിലെ സെക്സ് കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ബദാം 5 കുതിര്‍ത്തി തൊലി കളഞ്ഞ് അരച്ച് പാലില്‍ കലക്കി ചെറുചൂടോടെ കിടക്കാന്‍ നേരം കുടിയ്ക്കാം.

ഈന്തപ്പഴം
ഈന്തപ്പഴമാണ് വയാഗ്രയ്ക്കു സമമായ മറ്റൊന്ന്. ഈന്തപ്പഴം രാത്രി ആട്ടിന്‍പാലിലിട്ടു കുതിര്‍ത്തുക. ഇത് രാവിലെ പാലിനൊപ്പം അരച്ചു കുടിയ്ക്കാം. ഇതും പുരുഷ സെക്സ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ക്യാരറ്റ്
ഈ പാനീയം പരീക്ഷിച്ചു നോക്കൂ, 6 വെളുത്തുള്ളി അല്ലി, 2 ക്യാരറ്റ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ഒരുമിച്ചടിച്ചു പ്രാതലിനു മുന്‍പായി കുടിയ്ക്കാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്യുക.

പാലില്‍ അല്പം തേന്‍
കിടക്കാന്‍ നേരം പാലില്‍ അല്പം തേന്‍ കലര്‍ത്തി ചെറുചൂടില്‍ കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്സ് ഗുണങ്ങള്‍ വര്്ദ്ധിപ്പിയ്ക്കാന് സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications