Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
സെക്സ് സ്ത്രീ പുരുഷന്മാരെ മാറ്റുന്നത്...
സെക്സ് കേവലം ശാരീരിക സുഖത്തിനോ സന്താനോല്പാദനത്തിനോ വേണ്ടി മാത്രമാണെന്ന ധാരണ വേണ്ട. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നാണിത്.
സെക്സ് സമയത്ത് മനുഷ്യന്റെ ശരീരം മാത്രമല്ല, തലച്ചോറിലും പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രത്യേകിച്ചും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍. സെക്സ് മൂഡിനുള്പ്പെടെ നല്ല സെക്സ് സുഖത്തിനും രതിമൂര്‍ഛയ്ക്കു വരെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണുതാനും.
സെക്സ് സ്ത്രീകളിലും പുരുഷന്മാരിലും വരുത്തുന്ന മാറ്റങ്ങളില്‍ ചിലത് പൊതുവായതാണ്. ചിലതാകട്ടെ, വ്യത്യസ്തവും. സെക്സ് ശേഷം സ്ത്രീയിലും പുരുഷനിലും നടക്കുന്ന ചിലതിനെക്കുറിച്ചറിയൂ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചിലതാണിത്.

സെക്സിനു ശേഷം പുരുഷന്മാര്
സെക്സിനു ശേഷം പുരുഷന്മാര് ദുഖിതരാകുന്നുവെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതിനു പോസ്റ്റ് കോയ്റ്റല്‍ ട്രിസ്റ്റെസി എന്നാണ് പേരു പറയുന്നതും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. അതേ സമയം സ്ത്രീകള്‍ കൂടുതല്‍ സന്തോഷവതികളുമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

ഊര്‍ജവും വൈറ്റമിനുകളുമെല്ലാം
സെക്സ് സമയത്ത് പുരുഷന്മാരില് നിന്നാണ് കൂടുതല്‍ ഊര്‍ജവും വൈറ്റമിനുകളുമെല്ലാം പുറത്തുപോകുന്നത്. ഇതുകൊണ്ടുതന്നെ സെക്സ് ശേഷം പുരുഷന്മാര്ക്ക് വിശപ്പു കൂടുന്നതും സ്വാഭാവികമാണ്. ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷക നഷ്ടം കുറയ്ക്കാന്‍ ശരീരം പ്രയോഗിയ്ക്കുന്ന വഴിയാണ് ഈ വിശപ്പ്.

അടുത്ത ഉദ്ധാരണത്തിന്
ഒരു തവണ സെക്സിനു ശേഷം അടുത്ത ഉദ്ധാരണത്തിന് കുറഞ്ഞത് അര മണിക്കൂറെങ്കിലും പുരുഷന് വേണ്ടിവരും. പോസ്റ്റ്കോയ്റ്റല്‍ റിഫ്രാക്ടറി പിരീഡ് എന്നാണ് ഇതറിയപ്പെടുന്നതും. എന്നാല്‍ സ്ത്രീകളുടെ ശരീരം കൂടുതല്‍ വേഗത്തില്‍ സെക്സിനു വീണ്ടും തയ്യാറാകും.

സെക്സ് ശേഷം
സെക്സ് ശേഷം പുരുഷന്മാര് പെട്ടെന്നുറങ്ങും. ഇത് സ്ഖലനസമയത്ത് പുറപ്പെടുവിയ്ക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണും മറ്റു ചില കെമിക്കലുകളും കാരണമാണ്. ശരീരത്തില്‍ നിന്നും കൂടുതല്‍ ഊര്ജനഷ്ടമുണ്ടാകുന്നതും ക്ഷീണകാരണമാകുന്നു.
ഇത് തികച്ചും സയന്‍സാണ്.

വൈകാരികമായി
സ്ത്രീകളേക്കാള്‍ പുരുഷന്മാര് സെക്സിനു ശേഷം വൈകാരികമായി വിടുതല്‍ നേടുന്നതായി പഠനങ്ങള്‍ പറയുന്നു. ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് ഇതിനു പുറകില്‍. ലവ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന ഇത് സ്ത്രീകളില്‍ കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടും. പുരുഷന്മാരില് ഇതു കുറവുമാകും. സെക്സ് ശേഷം പുരുഷന്മാര് സ്ത്രീകളെപ്പോലെ കൂടുതല്‍ അടുപ്പം കാണിയ്ക്കാത്തതിനു കാരണവും ഇതാണ്.

സെക്സ് ശേഷം മൂത്രവിസര്‍ജനം
സെക്സ് ശേഷം മൂത്രവിസര്‍ജനം ബുദ്ധിമുട്ടാകുന്നതായി പറയപ്പെടുന്നു. രക്തപ്രവാഹം ഈ ഭാഗത്തേയ്ക്കു കൂടുമ്പോള്‍ ഈ ഭാഗത്തെ ഞരമ്പുകള്‍ക്കു മുറുക്കം വരുന്നതാണ് കാരണം. ഉദ്ധാരണം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും.

സ്ത്രീ ശരീരത്തെ സെക്സ്
സ്ത്രീ ശരീരത്തെ സെക്സ് പുരുഷ ശരീരത്തിനേക്കാള്‍ കൂടുതല്‍ മാറ്റുന്നുണ്ട്. ഇത് സെക്സ് ജീവിതം ആരംഭിച്ച ശേഷവും സെക്സ് ശേഷവുംസെക്സ് മാറിടങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കും. വലിപ്പം വര്‍ദ്ധിപ്പിയ്ക്കും. സെക്സ് നെര്‍വസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

സെക്സ് സമയത്ത്
സെക്സ് സമയത്ത് സ്തനത്തിന്റെ നിപ്പിളിനും ഏരിയോളയ്ക്കു ചുറ്റും കൂടുതല്‍ രക്തപ്രവാഹമുണ്ടാക്കുന്നു. മസ്കുലാര്‍ ടെന്‍ഷന്‍ വര്‍ദ്ധിയ്ക്കുന്നു. വാസ്കോകജെഷന് എ്ന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒാര്ഗാസത്തിലേയ്ക്കു വരെ നയിക്കും. അതേ സമയം നിപ്പിളുകള്‍ കൂടുതല്‍ സെന്‍സിറ്റീവാകുകയും ചെയ്യും.

ഓക്സിടോസിന്‍
സെക്സ് സമയത്ത് ഓക്സിടോസിന്‍ ഉല്പാദനം വര്‍ദ്ധിയ്ക്കും. ഇത് സന്തോഷവും നല്ല മൂഡും തോന്നിപ്പിയ്ക്കും. ഡിപ്രഷന്, വേദന തുടങ്ങിയ പ്രശ്നങ്ങളകലും.

സെക്സിനു മുന്‍പ് വജൈനയില്‍
സെക്സിനു മുന്‍പ് വജൈനയില്‍ കാര്യമായ പ്രവര്ത്തനങ്ങളുണ്ടാകില്ല. ആക്ടീവല്ലാത്ത വജൈന എന്നു പറയാം. എന്നാല്‍ സെക്സ് ശീലമാകുമ്പോള്‍ വജൈന, യൂട്രസ് എന്നിവ സെക്സിനോടു പ്രതികരിയ്ക്കാന്‍ പഠിയ്ക്കും. സെക്സിന് അനുസരിച്ച് തയ്യാറാകാന്‍ ഈ ശരീരഭാഗങ്ങള്‍ ശീലിയ്ക്കുമെന്നു പറയാം. യൂട്രസ് ചുരുങ്ങുകയും വികസിയ്ക്കുകയും ചെയ്യും.

സെക്സ് ശേഷം വജൈനയുടെ വലിപ്പം
സെക്സ് ശേഷം വജൈനയുടെ വലിപ്പം വ്യത്യാസപ്പെടുന്നത് സാധാരണം. അതായത് ഇലാസ്റ്റിസിറ്റിയില്‍ സെക്സിനനുസരിച്ചു വ്യത്യാസമുണ്ടാകും. സെക്സ് സമയത്ത് സ്വയമേ ഇലാസ്റ്റിസിറ്റി വര്‍ദ്ധിയ്ക്കാനും ശേഷം ചുരുങ്ങാനുമുള്ള പ്രവണതയുണ്ടാകും.

ലൂബ്രിക്കേഷന്
സെക്സ് ശീലമാകുമ്പോള്‍ ലൂബ്രിക്കേഷന് കാര്യത്തിലും വ്യത്യാസം വരും. സ്വയംഭോഗത്തിലൂടെ ലഭിയ്ക്കുന്ന ലൂബ്രിക്കേഷനേക്കാള് വ്യ്ത്യാസമുണ്ടാകും, നോര്‍മല്‍ സെക്സിലൂടെ ലഭിയ്ക്കുന്ന ലൂബ്രിക്കേഷന്.

ഹോര്‍മോണുകള്‍
സെക്സ് സമയത്ത് ഹോര്‍മോണുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ സെക്സ് ചര്‍മത്തിനും സൗന്ദര്യത്തിനുമെല്ലാം നല്ലതുമാണ്. സെക്സ് സ്ത്രീകളെ കൂടുതല്‍ സൗന്ദര്യവതികളാക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. കൂടുതല്‍ നിറവും ചര്‍മത്തിനു തിളക്കവുമെല്ലാം സെക്സ് ശേഷം വരുന്ന ശരീര മാറ്റങ്ങളാണ്.



Click it and Unblock the Notifications