Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
പുരുഷന്റെ സെക്‌സ് സ്റ്റാമിന കൂട്ടാന്‍
സ്റ്റാമിന എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. സെക്ഷ്വല്‍ സ്റ്റാമിന പുരുഷന്മാര്‍ പ്രത്യേകിച്ചും ആഗ്രഹിയ്ക്കുന്ന ഒന്നുമാണ്. എന്നാല്‍ എല്ലാ പുരുഷന്മാര്‍ക്കും സെക്ഷ്വല്‍ സ്റ്റാമിന ലഭിച്ചെന്നു വരില്ല.
പുരുഷന്മാരിലെ സെക്ഷ്വല്‍ സ്റ്റാമിന കുറഞ്ഞാല്‍ അനാരോഗ്യകരമായ, അസന്തുഷ്ടമായ സെക്‌സ് ജീവിതമായിരിയ്ക്കും, ഫലം. ഇത് പങ്കാളിയ്ക്കു മാത്രമല്ല, തനിയെയും. മാത്രമല്ല, പല പുരുഷന്മാരേയും മാനസികമായി തളര്‍ത്തുന്ന ഒന്നു കൂടിയാകും, ഇത്.
സെക്ഷ്വല്‍ സ്റ്റാമിന കുറയുന്നത് ഊര്‍ജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങള്‍ എന്നിവയിലേയ്ക്കു നയിക്കാം. സെക്ഷ്വല്‍ സ്റ്റാമിന കുറയാന്‍ കാരണങ്ങള്‍ പലതുണ്ടാകും. പ്രത്യേകിച്ചും ചില അടിസ്ഥാന കാരണങ്ങള്‍. ഇത്തരം കാരണങ്ങളെക്കുറിച്ചറിയൂ, പുരുഷന്മാരിലെ സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

ജങ്ക് ഫുഡും പോഷകങ്ങളുടെ കുറവുമെല്ലാം
അനാരോഗ്യകരമായ ഭക്ഷണ രീതികളലാണ് പലപ്പോഴും സെക്ഷ്വല്‍ സ്റ്റാമിന കുറയാന്‍ കാരണമാകുന്നത്. ജങ്ക് ഫുഡും പോഷകങ്ങളുടെ കുറവുമെല്ലാം ഇത്തരത്തിലെ സെക്ഷ്വല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ചില മരുന്നുകള്‍
ചില മരുന്നുകള്‍ പുരുഷന്മാരില്‍ ഇത്തരം പ്രശ്‌നത്തിന് കാരണമാകാം. പ്രത്യേകിച്ചും ഡോസ് കൂടിയ ഇനം മരുന്നുകള്‍. ഇവര്‍ സെക്‌സിനിടയില്‍ പെട്ടെന്നു തന്നെ ക്ഷീണിതരാകും. സെക്‌സ് എനര്‍ജി വര്‍ദ്ധിപ്പിയ്ക്കുന്നതിനു വേണ്ടി ഉപയോഗിയ്ക്കുന്ന ചില കൃത്രിമ മരുന്നുകള്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്.

അമിത മദ്യപാനം, പുകവലി
അമിത മദ്യപാനം, പുകവലി തുടങ്ങിയവ ഇത്തരം പ്രശ്‌നത്തിനു കാരണമാകാറുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഈ ശീലങ്ങളും ഡ്രഗ്‌സുമെല്ലാം സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തുന്ന ഒന്നാണ്.

വ്യായാമം
വ്യായാമം ഇല്ലാത്തത് പുരുഷന്മാരില്‍ സെക്‌സ് സ്റ്റാമിന കുറയ്ക്കാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്. നിത്യേനയുള്ള വ്യായാമം ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരം കൂടിയാണ്. വ്യായാമം രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ കാരണമാകും. വ്യായാമക്കുറവ് കൊഴുപ്പിനും അമിത വണ്ണത്തിനും ഇതു വഴി രക്തപ്രവാഹം കുറയ്ക്കാനും കാരണമാക്കുകയും ചെയ്യും.

സ്ട്രസ്, ഉത്കണ്ഠ
സ്‌ട്രെസ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ സെക്‌സിനിടെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ഇതു വഴി രക്തപ്രവാഹം കുറയ്ക്കാനും ഇടയാക്കും. ഇതെല്ലാം സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്ന ഒന്നാണ്.

സെക്‌സ് സമയത്ത്
സെക്‌സ് സമയത്ത് ശ്രദ്ധ തിരിയുന്ന കാര്യങ്ങളോ സംസാരമോ ഉണ്ടായാല്‍ പുരുഷന്മാര്‍ക്ക് ഉദ്ധാരണക്കുറവോ ശീഘ്രസ്ഖലനമോ ഉണ്ടാകുന്നത് സാധാരണയാണ്. ഇത് താല്‍ക്കാലികമായ ഒരു പ്രശ്‌നം മാത്രമാണ്.

സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുകയെന്നാല്‍
സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുകയെന്നാല്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം നല്ല ഉദ്ധാരണം, നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം, നല്ല ക്ലൈമാക്‌സ്, പങ്കാളിയ്ക്കു കൂടി സന്തോഷം നല്‍കുന്ന സെക്‌സ്, ശാരീരീകവും മാനസികവുമായ സംതൃപ്തി എന്നിവയെല്ലാം പെടുന്നു.

മദ്യം, പുകവലി, ഡ്രഗ്‌സ്
സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ പുരുഷന്മാര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്, ഈ അടിസ്ഥാന കാര്യങ്ങളില്‍ മദ്യം, പുകവലി, ഡ്രഗ്‌സ് എന്നിവയുടെ ഉപയോഗം നിയന്ത്രിയ്ക്കുക, സ്‌ട്രെസ് പോലുള്ളവ അകറ്റി നിര്‍ത്തുക എന്നിവയെല്ലാം പെടുന്നു.

ഗ്രോയിന്‍ മസിലുകള്‍
സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ട ഒന്നാണ് ഗ്രോയിന്‍ മസിലുകള്‍, അതായത് ലിംഗഭാഗത്തെ മസിലുകള്‍ ശക്തിപ്പെടുത്തുക എന്നത്. ഈ മസിലുകള്‍ ശക്തിയില്ലാത്തതാകുന്നത് പലപ്പോഴും സെക്‌സിനു ശേഷം പുരുഷന്മാര്‍ക്കു വേദന നല്‍കാറുണ്ട്. ഗ്രോയിന്‍ ഭാഗത്ത് സ്‌ട്രെച്ചിംഗ് പോലുളളവ ചെയ്യുന്നത് വേദനയില്‍ നിന്നും മോചനം നല്‍കും. പ്രത്യേകിച്ചും ചില സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുമ്പോള്‍.

സെക്‌സ് സമയത്ത്
സെക്‌സ് സമയത്ത് മാനസികമായി സെക്‌സിലേക്കു തന്നെ ശ്രദ്ധ തിരിയുക. മറ്റു കാര്യങ്ങളിലേയ്ക്കു ശ്രദ്ധ തിരിയുന്നത്, ഇത് പങ്കാളിയുമായുള്ള അനാവശ്യ സംസാരങ്ങളും ആവശ്യമില്ലാത്ത വിഷയങ്ങളുമാകുമ്പോള്‍ പോലും പുരുഷന്റെ സെക്‌സ് എനര്‍ജി കുറയും. ഉദ്ധാരണം കുറയും. ഇത്തരം കാര്യങ്ങള്‍ മനസില്‍ വയ്ക്കുക.

നല്ല ലൂബ്രിക്കേഷന്‍
നല്ല ലൂബ്രിക്കേഷന്‍ പുരുഷന്മാരില്‍ സെ്കസ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. സ്വാഭാവിക ലൂബ്രിക്കേഷനോ അല്ലെങ്കില്‍ വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകളോ ഉപയോഗിയ്ക്കാം.

സ്‌ട്രെസില്‍ നിന്നും മോചനം
സെക്‌സ് സമയത്ത് മാനസികമായി സ്‌ട്രെസില്‍ നിന്നും മോചനം നേടാന്‍ ശ്രദ്ധിയ്ക്കുക. ഇതിനായി ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുന്നത് നല്ലതാണ്. ഇത് ഉദ്ധാരണം നീണ്ടു നില്‍ക്കാന്‍ സഹായിക്കും.

വ്യായാമങ്ങള്‍
വ്യായാമങ്ങള്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കെഗെല്‍, മസില്‍ വ്യായാമങ്ങള്‍ പെല്‍വിക് ഭാഗത്തെ ശക്തിപ്പെടുത്തും. ഇത് സ്ഖലന നിയന്ത്രണത്തെ സഹായിക്കുകയും ചെയ്യും. മൂത്ര വിസര്‍ജന സമയത്ത് പെല്‍വിക് ഭാഗത്തെ മസിലുകള്‍ നിയന്ത്രിച്ചു പിടിയ്ക്കുന്നതും പിന്നീട് അയയ്ക്കുന്നതും നല്ലതാണ്.

ഫോര്‍പ്ലേ
ഫോര്‍പ്ലേ സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ല സെക്‌സ് സ്റ്റാമിന നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാരേയും സെക്‌സ് മൂഡിലേയ്‌ക്കെത്തിയ്ക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുംം.

മസിലുകള്‍
ശരീരത്തില്‍ മസിലുകള്‍ വളര്‍ത്തുന്നത് സെക്‌സ് ജീവിതത്തേയും സഹായിക്കുന്ന ഒന്നാണ്. സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. മസിലുകളുടെ വളര്‍ച്ചയും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനവും തമ്മില്‍ ബന്ധപ്പെട്ടിരിയ്ക്കുന്നു. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നത് മസില്‍ വളര്‍ച്ചയ്ക്കും അതുപോലെ സെക്‌സ് സംബന്ധമായ കഴിവുകള്‍ക്കും നല്ലതാണ്.

ഇടയ്ക്കിടെയുള്ള സെക്‌സ്
ഇടയ്ക്കിടെയുള്ള സെക്‌സ്, അഥവാ അധികം ഇടവേളയില്ലാത്ത സെക്‌സ് പുരുഷന്റെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. നീണ്ടു നില്‍ക്കുന്ന ഇടവേളകള്‍ സ്റ്റാമിന കുറയ്ക്കും, ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം എന്നിവയ്ക്കു കാരണമാകുകയും ചെയ്യും.

ശരീരഭാരം
ശരീരഭാരം കൃത്യമായി നിയന്ത്രിയ്ക്കുക. അമിത വണ്ണം, തീരെ തൂക്കക്കുറവ് എന്നിവ പുരുഷന്റെ ലൈംഗിക പ്രകടനത്തെ ബാധിയ്ക്കുന്ന ഒന്നു കൂടിയാണ്.

ബെഡ്‌റൂമില്‍
ബെഡ്‌റൂമില്‍ ചുവന്ന നിറം, അതായത് ചുവന്ന വിരിപ്പ്, വെളിച്ചം, വസ്ത്രം തുടങ്ങിയവയെല്ലാം സെക്‌സിന് അനുകൂലമാണെന്നു പറയപ്പെടുന്നു. ഇത് സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഇത്തരം വഴികള്‍ പരീക്ഷഇയ്ക്കുക.

മിതമായി, ആരോഗ്യകരമായി സ്വയംഭോഗം
മിതമായി, ആരോഗ്യകരമായി സ്വയംഭോഗം ചെയ്യുന്നത് പുരുഷന്റെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. ഈ വഴി പരീക്ഷിയ്ക്കാം.



Click it and Unblock the Notifications











