Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ലേശം കായം ഇവിടെ പുരട്ടൂ,കടുത്ത ഗ്യാസും നീങ്ങും
കടുത്ത ഗ്യാസിനും മോചനം, ഈ വഴി
ഗ്യാസ് പ്രശ്നങ്ങള്‍ കുട്ടികളേയും മുതിര്ന്നവരേയുമെല്ലം ഒരുപോലെ അലട്ടുന്ന ഒന്നാണ്. വലിയൊരു രോഗത്തിന്റെ കൂട്ടത്തില്‍ പെടുത്താനാകില്ലെങ്കിലും വയറിനും നമുക്കു തന്നെയും ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് പ്രശ്നങ്ങള്‍.
ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ തന്നെയാണ് പലപ്പോഴും ഗ്യാസ് പ്രശ്നങ്ങള്‍ക്കു കാരണമാകാറ്. വറുത്തതും പൊരിച്ചതും ഗ്യാസ് ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍, സമയത്തിനു ഭക്ഷണം കഴിയ്ക്കാത്തത്, വലിച്ചു വാരി കഴിയ്ക്കുന്നത്, ഏറെ വൈകി കഴിയ്ക്കുന്നത്, വെള്ളം കുടിയ്ക്കാത്തത്, ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത്, വ്യായാമക്കുറവ്, ചില മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള കാരണമാകാറുണ്ട്.
ഗ്യാസ് പലപ്പോഴും വയറുവേദയ്ക്കും മനംപിരട്ടലിനും, എന്തിന് മലബന്ധത്തിനു വരെയും കാരണമാകാറുണ്ട്. വയറിനുണ്ടാകുന്ന വയര്‍ വന്നു വീര്‍ക്കുന്നതു പോലെയുള്ള അസ്വസ്ഥതകള്‍ വേറെയും.
ഗ്യാസ് പ്രശ്നങ്ങള്‍ക്ക് സ്ഥിരം മരുന്നുകള്‍ കഴിയ്ക്കുന്നതും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതുമെല്ലാം അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തി വയ്ക്കുമെന്നു പറയാം.
തികച്ചും പ്രകൃതിദത്തമായ മരുന്നുകള്‍ കൊണ്ട് ഗ്യാസ് പ്രശ്നങ്ങള്‍ക്കു പരിഹാരം തേടാം. ഇവ ആരോഗ്യത്തിനു ദോഷം വരുത്തില്ലെന്നു മാത്രമല്ല, ഗ്യാസ് പ്രശ്നങ്ങള്‍ക്കൊപ്പം വയറിന്റെയും ശരീരത്തിന്റേയും ആകെയുള്ള ആരോഗ്യം സംരക്ഷിയ്ക്കുകയും ചെയ്യും.

അയമോദകം
ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് അയമോദകം. കാരം സീഡ്, അജ്വെയ്ന്‍ എന്നിങ്ങനെയുള്ള പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിലെ തൈമോള്‍ എന്നൊരു ഘടകം ദഹനം മെച്ചപ്പെടുത്തി ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നു. അര ടീസ്പൂണ്‍ അയമോദകം വെള്ളത്തൊടൊപ്പം കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതു പൊടിച്ചു വെള്ളത്തോടൊപ്പവും കഴിയ്ക്കാം.

ജീരക വെള്ളം
ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള വളരെ ലളിതമായ ഒരു പരിഹാമാണ് ജീരക വെള്ളം. ഇതിലെ ചില ഘടകങ്ങള്‍ ദഹന രസം ഉല്പാദിപ്പിയ്ക്കാന് ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ ജീരകം 2 കപ്പു വെള്ളത്തില്‍ ചേര്‍ത്ത് 10-15 മിനിറ്റ് ചെറു തീയില്‍ തിളപ്പിച്ച ശേഷം ആറുമ്പോള്‍ ഊറ്റിയെടുത്തു കുടിയ്ക്കുക. ഗുണം ലഭിയ്ക്കും. ഇത് ഭക്ഷണത്തോടൊപ്പം കുടിയ്ക്കുന്നതും നല്ലതാണ്.

നാരങ്ങയും ബേക്കിംഗ് സോഡയും
നാരങ്ങയും ബേക്കിംഗ് സോഡയും കലര്‍ന്ന മിശ്രിതവും ഗ്യാസിനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അര ടീസ്പൂണ്‍ ബേക്കിംഗ് സോഡയും കലര്‍ത്തി ഭക്ഷണ ശേഷം കുടിയ്ക്കുക. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുവാന്‍ സഹായിക്കും.

ത്രിഫല
ആയുര്‍വേദ മരുന്നായ ത്രിഫല നല്ലൊരു പ്രതിവിധിയാണ്. ഇത് അര ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു ഗുണം നല്‍കും. കിടക്കാന്‍ നേരം ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് അധികം ഉപയോഗിയ്ക്കരുതെന്ന കാര്യം ഓര്‍ക്കുക.

ഇഞ്ചി
ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും ഇത്ര തന്നെ നാരങ്ങാനീരും വെള്ളത്തില്‍ കലര്‍ത്തി രഭക്ഷണ ശേഷം കുടിയ്ക്കാം. അല്ലെങ്കില്‍ ഇഞ്ചി അരിഞ്ഞിട്ട് ഇതില്‍ നാരങ്ങാനീരും കലര്‍ത്തി കഴിയ്ക്കാം.

കായം
ശരീരത്തിലെ വാത ദോഷം തടയാന്‍ സഹായിക്കുന്ന ഒന്നാണ് കായം. കായം ഗ്യാസ് ഉണ്ടാക്കുന്ന വയറ്റിലെ ബാക്ടീരിയകളെ തടയുന്ന ഒന്നാണ്. ഒരു ഗ്ലാസ് ചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു നുള്ളു കായപ്പൊടി ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതു ദിവസവും പല തവണ ചെയ്യുന്നതു ഗുണം നല്‍കും. കായപ്പൊടിയില്‍ വെള്ളം ചേര്‍ത്തു പേസ്റ്റ് രൂപത്തിലാക്കി വയറിനു മുകളില്‍ പുരട്ടാം. ഇതും ഗ്യാസില്‍ നിന്നും മോചനം നല്കുന്ന ഒന്നാണ്.

കറുവാപ്പട്ട
ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു പ്രതിവിധിയാണ് കറുവാപ്പട്ട. 1കപ്പു ചെറുചൂടുള്ള പാലില്‍ അല്പം കറുവാപ്പട്ട പൊടി ചേര്‍ത്തിളക്കുക. അല്പം പഞ്ചസാരയും അല്പം തേനും ഇതില്‍ കലര്‍ത്തി കുടിയ്ക്കാം. കറുവാപ്പട്ടയിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഇതും ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും ഏറെ ഗുണം നല്‍കും. ഒരോ നേരം ഭക്ഷണം കഴിച്ചു കഴിഞ്ഞും ചെറിയൊരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഇഞ്ചി നീരില്‍ ലേശം പഞ്ചസാര കലര്‍ത്തി കഴിയ്ക്കുന്നത് ഗ്യാസില്‍ നിന്നും മോചനം നല്‍കും,

പെരുഞ്ചീരകം
പെരുഞ്ചീരകമാണ് ഗ്യാസ് പ്രശ്നങ്ങള്‍ക്ക് ഉപയോഗിയ്ക്കാവുന്ന മറ്റൊരു മരുന്ന്. വെള്ളം തിളയ്ക്കുമ്പോള്‍ അല്പം പെരുഞ്ചീരകം ചതച്ചിടുക. ഇത് 1-2 മിനിറ്റു തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തേയിലപ്പൊടിയുമിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ലേശം പാലും അല്പം ശര്‍ക്കരയും ചേര്‍ത്തു തിളപ്പിയ്ക്കുക. അല്പം കഴിയുമ്പോള്‍ വാങ്ങി ഊറ്റിയെടുത്തു കുടിയ്ക്കാം.പെരുഞ്ചീരകം വെള്ളത്തിലിട്ടും തിളപ്പിച്ചു കുടിയ്ക്കാം. ഇതും ഗ്യാസ് പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ഭക്ഷണത്തിനു മുന്‍പു കുടിയ്ക്കുന്നത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇത് വയറ്റിലെ ആസിഡിനെ ന്യൂട്രലാക്കാനും ഗ്യാസ് പുറന്തള്ളാനും സഹായിക്കുന്നു. വെള്ളവും ബേക്കിംഗ് സോഡയും തുല്യ അളവിലെടുത്തു മിക്സ് ചെയ്തു കുടിയ്ക്കാം. അല്ലെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ കലര്‍ത്തുക. ഇത് ദിവസവും രണ്ടു മൂന്നു തവണയായി കുടിയ്ക്കാം. ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്



Click it and Unblock the Notifications