Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഈന്തപ്പഴവും നെയ്യും, ആണിന് ഉദ്ധാരണ മരുന്ന്
ഏതെല്ലാം രീതിയിലാണ് ഈന്തപ്പഴം സെക്സ് മരുന്നായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നതെന്നു നോക്കൂ,
ആരോഗ്യം പ്രധാനമായും ഭക്ഷണങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു ആരോഗ്യം നല്‍കുകയും നല്‍കാതിരിയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. നല്ല ഭക്ഷണമെങ്കിലും വേണ്ട രീതിയില്‍ കഴിച്ചാലേ ശരീരത്തിനു ഗുണം ലഭിയ്ക്കൂ.
ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് ഈന്തപ്പഴം. ആരോഗ്യം നല്കുമെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. ഈന്തപ്പഴത്തില്‍ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്. വൈറ്റമിന്‍ ബി1, ബി2, ബി3, ബി 5, വൈറ്റമിന്‍ എ1 തുടങ്ങിയ പലതിന്റേയും കേന്ദ്രവുമാണ്.
ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണെന്നു മാത്രമല്ല, പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ആയുര്‍വേദത്തില്‍ പ്രത്യേക രീതിയില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് പല പുരുഷ ലൈംഗിക പ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കുന്നു. പ്രത്യേകിച്ചും ഉദ്ധാരണക്കുറവു പോലുള്ള പല പ്രശ്നങ്ങളും.
ഈന്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം ഇത് പുരുഷലൈംഗികശേഷിയ്ക്ക് ഏറെ മികച്ച ഒന്നാണെന്നതാണ്. ഇതിനീ ഗുണം നല്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. ഇതില്‍ കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവ കുറവാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും സഹായിക്കും. ഇതെല്ലാം പുരുഷലൈംഗികശേഷിയ്ക്കു ഗുണം നല്കുന്നവയാണ്.
ഈന്തപ്പഴം പുരുഷന്മാരില് കണ്ടുവരുന്ന ഇംപൊട്ടന്‍സിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സെക്സ് ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. സ്ത്രീകള്‍ക്കും ഇത് ഗുണകരമാണ്. പ്രായമായവരില്‍ പോലും സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഈന്തപ്പഴം ഉപയോഗിയ്ക്കാറുണ്ടെന്നതാണ് വാസ്തവം. പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ടു വരുന്ന പല മരുന്നുകളിലും ഈന്തപ്പഴം പ്രധാന ചേരുവയാണ്.
ഏതെല്ലാം രീതിയിലാണ് ഈന്തപ്പഴം സെക്സ് മരുന്നായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നതെന്നു നോക്കൂ,

ഈന്തപ്പഴവും നെയ്യും
ഈന്തപ്പഴവും നെയ്യും കലര്‍ത്തിയ മിശ്രിതം പല പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. 15 ഈന്തപ്പഴം, 10 സ്പൂണ്‍ നെയ്യ് എന്നിവയാണ് ഇതിനു വേണ്ടത്. ഇതിനൊപ്പം അല്പം കുങ്കുമപ്പൂ, അല്പം ഇഞ്ചിപ്പൊടി, അല്പം ഏലയ്ക്കാപ്പൊടി എന്നിവയും അത്യാവശ്യമാണ്. ഇൗന്തപ്പഴും കുരു കളഞ്ഞ് ചെറുതാക്കി നെയ്യും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി ഒരു ഗ്ലാസ് ജാറിലാക്കി വയ്ക്കുക. ഇത് 1 സ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന് എനര്‍ജി നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പാലില്‍ ഉണക്ക മുന്തിരി, ഈന്തപ്പഴം
പാലില്‍ ഉണക്ക മുന്തിരി, ഈന്തപ്പഴം എന്നിവ ഇട്ട് തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം. വൃക്ഷക്ഷീര എന്നറിയപ്പെടുന്ന ഇത് പുരുഷ വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന നല്ലൊരു മരുന്നാണ്.

6-7 ഈന്തപ്പഴം
6-7 ഈന്തപ്പഴം എടുക്കുക. ഇത് രണ്ടുമൂന്നു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു വയ്ക്കുക. ഇതിന്റെ കുരു നീക്കി ഒരു ഗ്ലാസ് പാല് ചേര്‍ത്തരച്ച് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കണം. ഇത് ദിവസവും കഴിയ്ക്കുന്നതു സെക്സ് സ്റ്റാമിന കൂട്ടും.

രാത്രി മുഴുവന്‍ ഈന്തപ്പഴം ആട്ടില്‍പാലില്‍
രാത്രി മുഴുവന്‍ ഈന്തപ്പഴം ആട്ടില്‍പാലില്‍ കുതിര്‍ത്തി വയ്ക്കുക. പിറ്റേന്ന് ഇതേ പാലില്‍ ഈന്തപ്പഴമരച്ച് ഇതു കഴിയ്ക്കാം. ഇതില്‍ ഏലയ്ക്കയും തേനും ചേര്‍ക്കുകയും ചെയ്യാം. ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

7-8 ഉണങ്ങിയ ഈന്തപ്പഴം പാലിനൊപ്പം
7-8 ഉണങ്ങിയ ഈന്തപ്പഴം പാലിനൊപ്പം കഴിയ്ക്കുന്നത് സെക്സ് പവര്‍ കൂട്ടാന്‍ ഏറെ സഹായകമാണ്. പുരുഷന്മാര്ക്കുണ്ടാകുന്ന ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉണങ്ങിയ ഈന്തപ്പഴം. രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ഈന്തപ്പഴവും ബദാമും
ഈന്തപ്പഴത്തിനൊപ്പം ബദാമും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും
ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇതു പാലില്‍ തന്നെ അരച്ചു കഴിയ്ക്കാം. ഇത് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഡേറ്റ് സിറപ്പ്
ഡേറ്റ് സിറപ്പ് കഴിയ്ക്കുന്നതും പുരുഷന്റെ സെക്സ് സ്റ്റാമിനയും ആരോഗ്യവും ഊര്‍ജവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.

സ്ത്രീകളിലെ സെക്സ് താല്പര്യക്കുറവിനുള്ള നല്ലൊരു മരുന്നു കൂടിയാണ്
സ്ത്രീകളിലെ സെക്സ് താല്പര്യക്കുറവിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതുതന്നെ കാരണം. ഇതിനു പുറമെ വെള്ളപോക്കു പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഈന്തപ്പഴം
ഈന്തപ്പഴം സെക്സ് ഗുണങ്ങള്‍ക്കു പുറമെ ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നു കൂടിയാണ്. അയേണിന്റെ നല്ലൊരു കലവറയായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലതാണ്. ശരീരത്തില്‍ രക്തോല്പാദം കൂടുന്നതും രക്തപ്രവാഹം വര്ദ്ധിയ്ക്കുന്നതുമെല്ലാം സെക്സ് ജീവിതത്തെ സഹായിക്കുന്ന ഘടകം തന്നെയാണ്.

പുരുഷഹോര്‍മോണുകള്‍
പുരുഷഹോര്‍മോണുകള്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായകമായ ഒന്നാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രായമേറിയവരില്‍ പോലും സെക്സ് സ്റ്റാമിനയ്ക്കു സഹായിക്കും.

ക്ഷീണം
ക്ഷീണം തോന്നുന്ന പുരുഷന്മാര്ക്കുള്ള നല്ലൊരു ഔഷധം. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും.ഇത് പുരുഷകരുത്തിന് സഹായിക്കും.

ധാരാളം നാരുകള്‍
ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നു കൂടിയാണ്. മലബന്ധത്തിനും ഇത് പരിഹാരമാണ്. ഇത്തരം ഗുണങ്ങള്‍ കൊണ്ടുതന്നെ തടി കുറയ്ക്കാനും നല്ലതാണ്.

തൂക്കം
ആരോഗ്യകരമായി തടി കൂടാതെ തന്നെ തൂക്കം കൂടാനുള്ള നല്ലൊരു മരുന്നാണ് ഈന്തപ്പഴം. ഇത് ദിവസവും 4-5 എണ്ണം വച്ചു കഴിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും.



Click it and Unblock the Notifications