Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
മസില്‍ വേദനയ്ക്ക് നിമിഷ പരിഹാരം
പേശികളുടെ ബല കുറവ് ചികിത്സിച്ച് േഭദമാക്കാവുന്നതേയുള്ളു .
ശാരീരികമായി കുറച്ച് കഠിനാധ്വാനം ചെയ്തതിന് ശേഷം ശരീരം തളർന്ന് പോകുന്നത് പോലെ തോന്നുന്നുണ്ടോ ? പേശികൾ തളരുന്നത് അനുഭവപ്പെട്ടിട്ടുണ്ടോ ? ശാരീരികമായി കുറച്ച് അധ്വാനിച്ചു കഴിഞ്ഞാൽ ഇങ്ങനെയെല്ലാം ഉണ്ടാകുക സ്വാഭാവികമാന്നെന്ന് കരുതി ശ്രദ്ധിക്കാതെ വിടരുത്..
ശരീരത്തെ ഉലയ്ക്കുന്ന വിധം നിങ്ങളെന്തെങ്കിലും പ്രവർത്തിയിലേർപ്പെട്ടെ ങ്കിൽ , അല്ലെങ്കിൽ നിങ്ങ ൾ ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തി ചെയ്യാനുള്ള കരുത്ത് നിങ്ങളുടെ പേശികൾക്ക് ഇല്ലാതെ വരുമ്പോഴുമാണ് പേശികൾക്ക് ബലക്കുറവും പേശിവലിവും അനുഭവപ്പെടുന്നത്. നിങ്ങൾ ആവശ്യപ്പെടുന്ന പ്രവർത്തിയിലേർപ്പെടാൻ തക്ക രീതിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പേശികൾക്ക് കഴിയാതെ വരും .
വേദനയുടെ രൂപത്തിലും ഉദ്ദേശിക്കുന്നിടത്ത് എത്താത്ത പേശികളുടെ പെരുമാറ്റവുമെല്ലാം അസ്വസ്ഥമാ ണ് പേശികളുടെ അവസ്ഥ എന്ന് നമുക്ക് മനസിലാക്കിച്ചു തരും . മറ്റ് ആരോഗ്യ പ്രശ്നങ്ങളും പേശികളുടെ പ്രവർത്തനത്തെ ബാധിക്കാം. പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യമാന്നെന്ന് പ്രത്യേകം പറയേണ്ടല്ലോ ?
പേശികളുടെ ബല കുറവ് ചികിത്സിച്ച് േഭദമാക്കാവുന്നതേയുള്ളു . എങ്കിലും വിദഗ്ധ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ മടിക്കുന്ന ചില വിരുതന്മാരുമുണ്ട് . അങ്ങിനെയുള്ളവർക്കും , സ്വയം ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് കരുതുന്നവർക്കും വീട്ടിലിരുന്ന് തന്നെ ശ്രമിക്കാവുന്ന ചില വഴികൾ ...

പാൽ
പേശികൾക്ക് അനുഭവപ്പെടുന്ന ബല കുറവ് പെട്ടെന്ന് മാറി കിട്ടാനുള്ള എളുപ്പ വഴികളിൽ ഒന്ന് പാൽ ഉപയോഗിച്ചാണ്. നല്ല മധുരത്തിൽ തന്നെ പാൽ കുടിക്കണം . എന്നു വെച്ചാൽ മധുരത്തിനായി തേനും പാലിൽ ചേർക്കണം. ഇത് നമ്മുടെ ക്ഷീണം ഇല്ലാതെയാക്കും.
രണ്ട് ടേബിൾ സ്പൂൺ തേൻ ഒരു ഗ്ലാസ് നേരിയ ചൂടുള്ള പാലിൽ കലർത്തുക .ദിവസേന രണ്ട് നേരം വെച്ച് കുടിക്കുക . പേശികളെ ശക്തിപ്പെടുത്തു .

ഓയിൽ മസാജ് പേശികൾക്ക് ബെസ്റ്റാണ്
ദിവസേന , മുടക്കമില്ലാതെ ശരീരത്തിൽ ഓയിൽ നന്നായി തേച്ചു പിടിപ്പിച്ച് തിരുമ്മന്നത് പേശികള ശക്തിമാൻമാരാക്കും.
കടുകെണ്ണയാണ് ഇതിന് അത്യുത്തമം. നമ്മുടെ പേശികളുടെ സമ്മർദ്ദം കുറയ്ക്കാൻ കടുകെണ്ണ വെളിച്ചെണ്ണയ്ക്ക് ഒപ്പം ചേർത്ത് മിക്സ് ചെയ്ത് പേശികൾക്ക് ബല കുറവ് അനുഭവപ്പെടുന്ന ഭാഗത്ത് പുരട്ടണം. 15 മിനിറ്റ് നന്നായി തടവുക. ദിവസത്തിൽ രണ്ടിലധികം തവണ ചെയ്യാൻ മറക്കണ്ട .

ഇന്തുപ്പ് കൊണ്ടൊരു പിടി പിടിക്കാം
മഗ് നേഷ്യം കൂടിയ അളവിൽ അടങ്ങിയതാണ് ഇന്തുപ്പ് . ഇന്തുപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ മഗ് നേഷ്യത്തിന്റെ അളവും കൂടുന്നു.
ഇതിനായി കുളിക്കാനുള്ള വെള്ളത്തിൽ രണ്ട് കപ്പ് ഇന്തുപ്പ് ഇടുക . 20 മിനിറ്റ് ഈ വെള്ളം ദേഹത്തൊഴിച്ച് കുളിക്കുക . ആഴ്ചയിൽ ഒരിക്കൽ മതിയാവും .

വിറ്റാമിൻ ഡി
ശക്തമായ എല്ലുകൾക്ക് വിറ്റാമിൻ ഡി അനിവാര്യമാണ് . ഇതിന്റെ കുറവ് പേശികളുടെ ബല കുറവിലേക്ക് നയിക്കാം . ദിവസേന പുലർച്ചെയുള്ള സൂര്യപ്രകാശം 15 മിനിറ്റ് സമയം വരെ കൊള്ളുക.
വിറ്റാമിൻ ഡി അധികം അടങ്ങിയിരിക്കുന്ന ഓറഞ്ച് , മത്സ്യ ഇനങ്ങളിൽ ചെമ്പല്ലി എന്നിവ കഴിക്കുക .

നെല്ലിക്ക
ഒറ്റമൂലികളുടെ കൂട്ടത്തിൽ പേശികളുടെ ബല കുറവ് മാറ്റാൻ നെല്ലിക്കയുമുണ്ട് . നെല്ലിക്ക മാത്രമായോ , തേനിന് ഒപ്പമോ കഴിച്ചാൽ മതി .

പഴം
പേശികളുടെ ബല കുറവ് പരിഹരിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഉൾപ്പെടെയുള്ള മുലകങ്ങൾ പഴത്തിലുണ്ട്.
പഴമിട്ട് മിൽക്ക് ഷെയ്ക്ക് തയ്യാറാക്കി കുടിക്കാം . അല്ലെങ്കിൽ തേനിന് ഒപ്പം കഴിക്കാം.

വ്യായാമം
പേശികളുടെ ബല കുറവ് കാരണം ഒന്നും ചെയ്യാൻ വയ്യ എന്ന് പറഞ്ഞ് ഇരിക്കുവാണോ ? നന്നായി വ്യായാമം ചെയ്താൽ ഒഴിവാക്കാൻ സാധിക്കുന്നതേയുള്ളു ഈ പേശികളുടെ പ്രശ്നങ്ങൾ .
നടക്കുക, നീന്തുക, ൈസക്കിൾ ചവിട്ടുക എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യായാമം തെരഞ്ഞെടുത്ത് എല്ലുകളെ ശക്തിപ്പെടുത്താം.

മുട്ട
പ്രോട്ടിൻ അടങ്ങിയിരിക്കുന്ന മുട്ടയ്ക്ക് നമ്മുടെ പേശികളെ ശക്തിപ്പെടുത്താനും അസ്വസ്ഥമായിരിക്കുന്ന പേശികളെ ശരിയാക്കാനും ശക്തിയുണ്ട് . അപ്പോൾ മുട്ട കഴിക്കാൻ മറക്കണ്ട .

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ പൊട്ടാസ്യത്തേയും നമുക്ക് അകത്താക്കാം. പൊട്ടാസ്യം പേശികളെ ശക്തിപ്പെടുത്തും . ബല കുറവിന് അങ്ങിനെ പരിഹാരമാകും.



Click it and Unblock the Notifications