ഈ വീട്ടുവൈദ്യം, ഉറപ്പുള്ള ലിംഗം നിങ്ങള്‍ക്കും

Posted By:
Subscribe to Boldsky

ലിംഗവലിപ്പവും കരുത്തുമെല്ലാം പുരുഷശേഷി ലക്ഷണങ്ങളായാണ് പൊതുവെ കരുതപ്പെടുന്നത്. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല കൃത്രിമ മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. വയാഗ്ര പോലുളളവ. എന്നാല്‍ ഇതെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദോഷങ്ങള്‍ വരുത്തിവയ്ക്കുന്നവരാണ്. പലപ്പോഴും മററു പല രോഗങ്ങൡലേയ്ക്കും ഇതു വഴി വയ്ക്കും.

ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വിദ്യകളുണ്ട്. വീട്ടുവിദ്യകളെന്നു പറയാം. ദോഷങ്ങളൊന്നും വരാതെ ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ചില വഴികള്‍. ഇതെക്കുറിച്ചറിയൂ,

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും,

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും,

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ചൂര മത്സ്യം, മുട്ട, കോര, കരള്‍, പാല്‍, പഴങ്ങള്‍ എന്നിവയും ബ്രൊക്കോളി, മധുരമുള്ള ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും കഴിക്കുക. പതിവായി ഇവ കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്കും.

ഇഞ്ചി

ഇഞ്ചി

ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഔഷധമാണ് ഇഞ്ചി. പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്കുകയും ചെയ്യും.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

വിറ്റാമിനുകള്‍, മിനറലുകള്‍, ഓമേഗ ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ സമൃദ്ധമായി അടങ്ങിയതാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലിനോളം സുരക്ഷിതമായതും, ഗുണങ്ങളുള്ളതുമായ മറ്റൊരു ഓയിലില്ല. ഇതിലെ പോഷകങ്ങള്‍ ലിംഗത്തിന് സമീപത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും, ആരോഗ്യം സംരക്ഷിക്കുകയും, ദോഷഫലങ്ങളുണ്ടാവാതെ സംരക്ഷിക്കുകയും ചെയ്യും. മികച്ച ഫലം ലഭിക്കാന്‍ ഒലിവ് ഓയില്‍ ഉപയോഗിച്ച് പതിവായി ലിംഗം മസാജ് ചെയ്യണം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു വഴിയാണ്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം ആര്‍ജിനൈന്‍ ആയി രൂപാന്തരപ്പെടും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗവലിപ്പത്തേയും സഹായിക്കും.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് എന്നൊരു ആയുര്‍വേദ സസ്യമുണ്ട്. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിയ്ക്കും. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതും പരീക്ഷിയ്ക്കാവുന്ന വഴിയാണ്.

നല്ല ആരോഗ്യം

നല്ല ആരോഗ്യം

നല്ല ആരോഗ്യം, അതായത് നല്ല മാനസിക, ശാരീരിക ആരോഗ്യം ലിംഗാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ലിംഗാരോഗ്യത്തിന് മാത്രമല്ല, നല്ല സെക്‌സ് മൂഡിനും ഇതു പ്രധാനം തന്നെ.

കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍ ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശീഘ്രസ്ഖലനം തടയാനും ഇത് നല്ലതു തന്നെ. ഇത് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു തന്നെ കാരണം.

ഇറുകിയ അണ്ടര്‍വെയര്‍, പുകവലി

ഇറുകിയ അണ്ടര്‍വെയര്‍, പുകവലി

ഇറുകിയ അണ്ടര്‍വെയര്‍, പുകവലി തുടങ്ങിയവയെല്ലാം ലിംഗാരോഗ്യത്തിന് ദോഷമാകും. ഇതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.

ബദാം, മുട്ട

ബദാം, മുട്ട

ബദാം, മുട്ട പോലുള്ള സിങ്ക് അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയെല്ലാം ലിംഗത്തിന്റെ ഉറപ്പിന് ഏറെ നല്ലതാണ്.

English summary

Home Remedies To Strengthen Male Organ

Home Remedies To Strengthen Male Organ, Read more to know about,
Story first published: Saturday, March 31, 2018, 19:20 [IST]