Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
പുരുഷത്വത്തിന് ചില പ്രത്യേക ഒറ്റമൂലികള്‍
പുരുഷത്വത്തിന് ചില പ്രത്യേക ഒറ്റമൂലികള്‍
സെക്‌സ് പ്രശ്‌നങ്ങള്‍ പുരുഷന്മാരേയും സ്ത്രീകളേയും ഒരുപോലെ അലട്ടുന്ന ഒന്നാണ്. സ്ത്രീകളുടേയും പുരുഷന്മാരുടേയും സെക്‌സ് പ്രശ്‌നങ്ങള്‍ വ്യത്യസ്തങ്ങളാണെന്നു മാത്രം.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയുള്ള സെക്‌സ് പ്രശ്‌നമാണ് സെക്‌സ് താല്‍പര്യക്കുറവും സെക്‌സ് വേദനിപ്പിയ്ക്കുന്നതും. പുരുഷന്മാര്‍ക്ക് സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകുന്നത് വളരെ ചുരുക്കമായി മാത്രം. എന്നാല്‍ സ്ത്രീകള്‍ക്കിത് പൊതുവേയുള്ള ഒരു പ്രശ്‌നവുമാണ്.
സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് സെക്‌സ് പ്രശ്‌നങ്ങള്‍ കൂടുതല്‍ എന്നു വേണം, പറയാന്‍. മുകളില്‍ പറഞ്ഞ പൊതുവായ പ്രശ്‌നങ്ങളല്ലാതെ ചില പ്രത്യേക ലൈംഗിക പ്രശ്‌നങ്ങളും പുരുഷന്മാരെ അലട്ടുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, സ്വപ്‌നസ്ഖലനം എന്നിവയെല്ലാം. ഇതില്‍ പെടുന്നു. ഇതില്‍ തന്നെ ശേഷിക്കുറവ് അഥവാ ഉദ്ധാരണക്കുറവ് പലരേയും അലട്ടുന്ന ഒന്നാണ്.പല പുരുഷന്മാരുടേയും ആത്മവിശ്വാസം വരെ കളയുന്ന ചിലത്.പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നും.
ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കായി കൃത്രിമ മരുന്നുകള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇതിനായി തികച്ചും പ്രകൃതി ദത്തമായ ചില മരുന്നുകളുണ്ട്. യാതൊരു ദോഷവും വരുത്താതെ തികച്ചും പ്രകൃതി ദത്ത രീതിയില്‍ തയ്യാറാക്കാവുന്ന ചില പ്രത്യേക മരുന്നുകള്‍ ഇത്തരം മരുന്നുകളെക്കുറിച്ചറിയൂ, വീട്ടിലെ സ്ഥിരം ചേരുവകള്‍ കൊണ്ട് തയ്യാറാക്കാവുന്ന കൂട്ടുകളുമാണിവ.ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, പല വിധത്തിലുമുള്ള സെക്‌സ് പ്രശ്‌നങ്ങള്‍ക്കും എനര്‍ജിയ്ക്കുമെല്ലാം സഹായിക്കുന്ന വഴികളാണ് ഇവ. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്നവയും.

ഉലുവ
ഉദ്ധാരണ , ശീഘ്രസ്ഖലനം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്.ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഉലുവ. പാലിലിച്ചു തിളപ്പിച്ച് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം നല്‍കും. ഉലുവ വായിലിട്ടു കടിച്ചു ചവയ്ക്കുന്നതും നല്ലതുന്നെയാണ്.പല ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉലുവ സഹായിക്കും.

ഈന്തപ്പഴവും
ഈന്തപ്പഴവും പുരുഷന്റെ പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാമാണ് സഹായിക്കുന്നത്. അയേണ്‍ സമ്പുഷ്ടമായ ഇത് രക്തോല്‍പാദനത്തിനും നല്ലതാണ്. ഈന്തപ്പഴവും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഉണങ്ങിയ ഈന്തപ്പഴം, അശ്വഗന്ധ എന്നിവ തുല്യമായെടുത്ത് 12 മണിക്കൂര്‍ പശുവിന്‍ പാലിലിട്ടു കുതിര്‍ത്തി ഈ പാലില്‍ തന്നെ ഇത് അരച്ച ശേഷം രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പു കഴിയ്ക്കാം. ഇത് ആട്ടില്‍ പാലില്‍ കുതിര്‍ത്ത് അരച്ചു കഴിയ്ക്കുന്നത് ഇരട്ടി ഗുണം നല്‍കും. ഉണക ഈന്തപ്പഴം അഥവാ കാരയ്ക്ക 42 എണ്ണമെടുത്ത് ഇതില്‍ 5 ഗ്രാം വീതം ജാതിപത്രി പൊടിച്ചത്, 100 ഗ്രാം വീതം തേന്‍, കല്‍ക്കണ്ടം പൊടിച്ചത് എന്നിവ ചേര്‍ത്ത് ഒരാഴ്ച അടച്ചു സൂക്ഷിയ്ക്കുക. പിന്നീട് ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക. ലൈംഗികബലഹീനതയ്ക്കും ബീജത്തിനുമെല്ലാം ഇത് നല്ലതാണ്.

ഇഞ്ചി
പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോളാണ് ഗുണം നല്‍കുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയും പല തരത്തിലും ഉപയോഗിയ്ക്കാം.

ഫിഗ്
ഫിഗ് അഥവാ അത്തിപ്പഴം ഉണക്കിയത് പാലിലിട്ടു തിളപ്പിച്ച് ഈ പാലും ഫിഗും കഴിയ്ക്കുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഉദ്ധാരണത്തിനും സെക്‌സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

തണ്ണിമത്തനും
തണ്ണിമത്തനും സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന അമിനോ ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് കഴിയ്ക്കാം. ജ്യൂസാക്കി നാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കാം. ഇഞ്ചി നീരു ചേര്‍ത്തു കുടിയ്ക്കാം. തണ്ണിമത്തന്‍ തോടും കുരുവും വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നതും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ചുവന്നുള്ളി
ചുവന്നുള്ളി അരിഞ്ഞ് വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇത് നല്ലപോലെ പതഞ്ഞുകുഴഞ്ഞു കഴിയുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചൂടാറുമ്പോള്‍ കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കി ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇത് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഏലയ്ക്ക
ഏലയ്ക്ക സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന മറ്റൊന്നാണ്. ഇതു പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും. നാഴി പാലില്‍ രണ്ട് ഏലയ്ക്കാ പൊടിച്ചിട്ടു തിളപ്പിച്ച് ഈ പാല്‍ തണുത്ത ശേഷം ഒരു ടീസ്പൂ്ണ്‍ തേന്‍ ചേര്‍ത്തു രാത്രി കഴിയ്ക്കുന്നതും ഗുണകരമാണ്.

വെളുത്തുള്ളി
വെളുത്തുള്ളി മറ്റൊരു വസ്തുവാണ്. ഇതും നല്ലൊരു ആന്റിഓക്‌സിജന്റാണ്. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

പശുവില്‍ പാല്‍
ശീഘ്രസ്ഖലനവും പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. തൊട്ടാവാടി വേരടക്കം എല്ലാ ഭാഗങ്ങളും പശുവില്‍ പാല്‍ ചേര്‍ത്തരച്ച് ഉള്ളം കാലില്‍ പുരട്ടുക. സെക്‌സിലേര്‍പ്പെടുന്നതിന് 10 മിനിറ്റു മുന്‍പു വേണം, ഇതു ചെയ്യാന്‍.

കുറുന്തോട്ടി
പല പുരുഷന്മാര്‍ക്കും ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഒന്നാണ് സ്വപ്‌നസ്ഖലനം. ഉറക്കത്തില്‍ സ്ഖലനം നടക്കുന്ന ഈ അവസ്ഥയ്ക്ക് നമ്മുടെ വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന കുറുന്തോട്ടി നല്ലൊരു മരുന്നാണ്കുറുന്തോട്ടി മുഴുവന്‍ വേരും തണ്ടും ഇലയുമെല്ലാം വെള്ളം ചേര്‍ത്തു ചതച്ച് നീരെടുത്ത് 100 എംഎല്‍ വീതം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുക.തൃഫലചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും സ്വപ്‌നസ്ഖലനത്തിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications











