Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആണ്ശേഷി വര്‍ദ്ധിപ്പിയ്ക്കും പ്രത്യേക ചൂര്‍ണം
ആണ്ശേഷി വര്‍ദ്ധിപ്പിയ്ക്കും പ്രത്യേക ചൂര്‍ണം
പുരുഷനെ അളക്കുന്നത് പുരുഷത്വം കൊണ്ടാണെന്നു പൊതുവെ പറയും. ഇൗ പുരുഷത്വം അളക്കുന്നതിന് പല അളവുകോലുകളുമുണ്ട്. ശാരീരികം മുതല്‍ മാനസികം വരെ ഇതില്‍ പെടുന്നു.
പുരുഷന്റെ പുരുഷത്വം എന്നത് ലൈംഗിക ശേഷി കണക്കിലെടുത്തും പറയാറുണ്ട്. ലൈംഗിക ശേഷിയെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയ്ക്കു പലപ്പോഴും കൃത്രിമ മരുന്നുകള്‍ തേടി പോകുന്നവരുണ്ട്. വയാഗ്ര പോലുള്ള മരുന്നുകള്‍ വിപണിയില്‍ ഇടം തേടിയതിന്റെ കാരണവും ഇതാണ്. എന്നാല്‍ ഇത്തരം വഴികള്‍ തേടി പലപ്പോഴും കൂടുതല്‍ അപകടങ്ങളിലേയ്ക്കാണ് ആളുകള്‍ പോകാറ്. കാരണം ഇവ പ്രയോജനം നല്‍കില്ലെന്നു മാത്രമല്ല, നല്കിയാല് ദോഷവശങ്ങള്‍ ഏറെയുമുണ്ടാകും.
പുരുഷ ശേഷിയ്ക്ക്, ആണിനെ ആണാക്കാന്‍ സഹായിക്കുന്ന ഒറ്റമൂലി പ്രയോഗങ്ങള്‍, നാടന്‍ വൈദ്യങ്ങള്‍ ഏറെയുണ്ട്. യാതൊരു ദോഷവും വരുത്താതെ പൂര്‍ണ ആരോഗ്യത്തോടെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന മരുന്നുകള്‍.
ഇത്തരം മരുന്നുകളുടെ പല കൂട്ടുകളും നമുക്ക് തൊടിയില്‍ നിന്നോ അടുക്കളയില്‍ നിന്നോ നേടിയെടുക്കാനും സാധിയ്ക്കും. ഉണ്ടാക്കുവാനും ഉപയോഗിയ്ക്കുവാനും പൊതുവേ എളുപ്പവുമാണ്. ഇത്തരം ചില ഒറ്റമൂലി പ്രയോഗത്തെ കുറിച്ചറിയൂ,
പുരുഷശേഷിയ്ക്ക് ഒററമൂലികളായി പലപ്പോഴും കൂടുതല്‍ പ്രചാരത്തിലുള്ളത് ആയുര്‍വേദ മരുന്നുകളായി ഉപയോഗിയ്ക്കുന്നവയാണ്. ഇതു കൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ യാതൊന്നും തന്നെയുണ്ടാകില്ല. ഇത്തരം ചില വഴികളെ കുറിച്ചാണ് പറയുന്നത്.

അമുക്കുരം
അമുക്കുരം പൊതുവേ ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ശഷിയ്ക്കുള്ള മിക്കവാറും ആയുര്‍ വേദ മരുന്നുകളില്‍ ഇത് ഉപയോഗിയ്ക്കാറുണ്ട്. മഹാശ്വസന്ധ ചൂര്‍ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം തുടങ്ങിയ പല മരുന്നുകുളുടേയും പ്രധാനപ്പെട്ട ചേരുവയാണ് അമുക്കുരം. ഇത് വാജീകരണ മരുന്നാണെന്നാണ് പൊതുവേ അറിയപ്പെടുന്നത്. പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന പ്രയോഗമാണ് വാജീകരണം എന്നറിയപ്പെടുന്നത്. അമുക്കുരം എന്നു മാത്രമല്ല, അശ്വഗന്ധചൂര്‍ണം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

പശുവിന് പാലില്‍
ഈ പ്രത്യേക ചൂര്‍ണം തയ്യാറാക്കേണ്ടത് പശുവിന് പാലിലാണ്. ഒന്ന്-ഒന്നര ഗ്ലാസ് പശുവിന് പാലില്‍ ഇത് രണ്ടു ടീസ്പൂണ്‍ നല്ലപോലെ ചേര്‍ത്തിളക്കി തിളപ്പിയ്ക്കണം. രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായി ഇതു കുടിയ്ക്കാം. അടുപ്പിച്ച് ഒരു മാസമെങ്കിലും ചെയ്യുന്നത് ഏറെ നല്ലതാണ്.

ഈ പ്രത്യേക ചൂര്‍ണം
ഈ പ്രത്യേക ചൂര്‍ണം ഉത്തേജനം കൂടാനും ഉദ്ധാരണം നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. ഇതിനു പുറമേ ബീജക്കുറവിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ശരീരത്തിന് ചെറുപ്പവും ഓജസും ആരോഗ്യവും നല്‍കാനും അമുക്കുരം അഥവാ അശ്വഗന്ധ സഹായിക്കും. കൂടാതെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണിത്.

ചുവന്നുള്ളി
പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഒറ്റമൂലിയാണ് ചുവന്നുള്ളി. ചുവന്നുള്ളി നല്ലപോലെ വേവിയ്ക്കണം.വെള്ളം ചേര്‍ത്തു വേവിയ്ക്കാം. ഇതു വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് നല്ലപോലെ ഉടച്ച് ഇതില്‍ തേനും ഗ്രാമ്പൂവും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തിളക്കി ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കാം. അല്പ നാള് അടുപ്പിച്ചു കഴിച്ചാല്‍ ഗുണം ലഭിയ്ക്കും.

വെണ്ടയ്ക്ക
വെണ്ടയ്ക്കയും ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഇതിന്റെ കുരുവും ഞെട്ടിയും ഉണക്കിപ്പൊടിച്ച് ഇത് പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. വെണ്ടയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വെണ്ടയ്ക്ക പാലിലിട്ടു വേവിച്ച് രാത്രി കിടക്കാന്‍ നേരത്ത് ഈ പാല് കുടിയ്ക്കാം. സിങ്കിന്റെ നല്ലൊരു ഉറവിടമാണ് ഇത്. ഉദ്ധാരണത്തിനും നല്ല സ്ഖലനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നു കൂടിയാണ്.

നെല്ലിക്ക
നെല്ലിക്കയാണ് ശേഷി വര്‍ദ്ധനവിന് സഹായിക്കുന്ന മറ്റൊരു മരുന്ന്. നെല്ലിക്ക ഉണക്കി പൊടിയ്ക്കുക. ഇതില്‍ കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തിളക്കി രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ത്രിഫല ചൂര്‍ണം, നായ്ക്കുരണപ്പരിപ്പ്
ത്രിഫല ചൂര്‍ണം, നായ്ക്കുരണപ്പരിപ്പ് തുടങ്ങിയവയെല്ലാം ശേഷിയ്ക്കു വേണ്ടി നിര്‍ദേശിയ്ക്കപ്പെടുന്ന നാട്ടു വൈദ്യങ്ങളാണ്. ഇവയെല്ലാം തന്നെ പാലില്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവ പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

സവാള, ഇഞ്ചി
സവാള, ഇഞ്ചി എന്നിവയും ശേഷി വര്‍ദ്ധനവിന് ഉപയോഗിയ്ക്കാവുന്നവയാണ്. സവാളയില്‍ തന്നെ വെളുത്ത സവാളയാണ് കൂടുതല്‍ നല്ലത്. ഇത് നല്ലപോലെ വേവിച്ചു തേന്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇഞ്ചി തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാം. ഇത് ഇഞ്ചിത്തൈരു പോലുള്ള രൂപങ്ങളില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്



Click it and Unblock the Notifications
