Just In
- 29 min ago 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- 2 hrs ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 2 hrs ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
- 4 hrs ago ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
Don't Miss
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
പൗരുഷം വര്‍ദ്ധിപ്പിയ്ക്കും ഉത്തേജകമരുന്ന്
പൗരുഷം വര്‍ദ്ധിപ്പിയ്ക്കും ഉത്തേജകമരുന്ന്
പുരുഷന് എന്നാല്‍ പൗരുഷം എന്ന ഒറ്റ വാക്കു കൊണ്ടു സൂചിപ്പിയ്ക്കാം. പൗരുഷമാണ് പുരുഷനു വേണ്ടത്. ഇതില്‍ ശാരീരിക ആരോഗ്യവും പ്രധാനപ്പെട്ട ഒന്നാണ്.
പുരുഷനെ ബാധിയ്ക്കുന്ന സെക്സ് പ്രശ്നങ്ങള്‍ പൗരുഷത്തിന് ഒരു വെല്ലുവിളി തന്നെയാണ്. സ്ത്രീകളേക്കാള്‍ പുരുഷന്മാരേയാണ് ഇത്തരം സെക്സ് പ്രശ്നങ്ങള്‍ കൂടുതല്‍ അലട്ടുക. ഇതില്‍ ഉദ്ധാരണ പ്രശ്നങ്ങളും ശീഘ്ര സ്ഖലനവുമെല്ലാം പെടും.
പുരുഷനിലെ പൗരുഷം വര്‍ദ്ധിപ്പിയ്ക്കാന്‍ പല മരുന്നുകളും വിപണിയില്‍ ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യും. ഗുണത്തേക്കാള്‍ ദോഷമാകും, ഇത്തരം കാര്യങ്ങള്‍ നല്‍കുക.
പ്രകൃതിദത്തമായ ചില ഒറ്റമൂലികള്‍ പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ല മരുന്നുകളാണ്. പുരുഷന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതി ദത്ത വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,
ബദാം
ബദാം പുരുഷന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് കുതിര്‍ത്തു പാലില്‍ കലക്കി ദിവസവും കുടിയ്ക്കുന്നത് ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് മസിലിനെ ബലപ്പെടുത്താനും ഏറെ നല്ലതാണ്.
വെളുത്തുള്ളി
നല്ലൊരു ആന്റിഓക്സിഡന്റായ വെളുത്തുള്ളിയും പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വെളുത്തുളളി നുറുക്കി തേനിലിട്ടു വച്ച് ഇതില്‍ നിന്നും ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം.
ഉലുവ
ഉലുവയാണ് മറ്റൊരു മരുന്ന്. ഉദ്ധാരണ , ശീഘ്രസ്ഖലനം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്.ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഉലുവ. ഉലുവയം കല്‍ക്കണ്ടവും പാലില്‍ കലര്‍ത്തിയത് ഏറെ നല്ലതാണ്. പാലിലിച്ചു തിളപ്പിച്ച് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം നല്‍കും. ഉലുവ വായിലിട്ടു കടിച്ചു ചവയ്ക്കുന്നതും നല്ലതുന്നെയാണ്.പല ആരോഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉലുവ സഹായിക്കും.
ഈന്തപ്പഴം, അശ്വഗന്ധ
ഈന്തപ്പഴം, അശ്വഗന്ധ എന്നിവ കലര്‍ത്തിയത് പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. ഈന്തപ്പഴം, അശ്വഗന്ധ എന്നിവ കലര്‍ത്തിയത് പുരുഷ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഇത് തലേന്ന് രാത്രി ആട്ടിന്‍ പാലില്‍ ഇട്ടു കുതിര്‍ത്തി രാവിലെ ഈ പാലില്‍ ചേര്‍ത്തരച്ചു കഴിയ്ക്കുന്നത് ഗുണം നല്‍കും.
അശ്വഗന്ധ , ഉണങ്ങിയ ഈന്തപ്പഴം,
അശ്വഗന്ധ , ഉണങ്ങിയ ഈന്തപ്പഴം, എന്നിവ തുല്യമായെടുത്ത് 12 മണിക്കൂര്‍ പശുവിന് പാലിലിട്ടു കുതിര്‍ത്തി ഈ പാലില്‍ തന്നെ ഇത് അരച്ച ശേഷം രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പു കഴിയ്ക്കാം. ഉണക ഈന്തപ്പഴം അഥവാ കാരയ്ക്ക 42 എണ്ണമെടുത്ത് ഇതില്‍ 5 ഗ്രാം വീതം ജാതിപത്രി പൊടിച്ചത്, 100 ഗ്രാം വീതം തേന്‍, കല്‍ക്കണ്ടം പൊടിച്ചത് എന്നിവ ചേര്‍ത്ത് ഒരാഴ്ച അടച്ചു സൂക്ഷിയ്ക്കുക. പിന്നീട് ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക. ലൈംഗികബലഹീനതയ്ക്കും ബീജത്തിനുമെല്ലാം ഇത് നല്ലതാണ്. പുരുഷ ശരീരത്തിന്റെ കരുത്തിനും നല്ല മൂഡിനുമെല്ലാം ഏറെ ഗുണ നല്കുന്ന ഒന്നു കൂടിയാണ് ഇത്.
ഇഞ്ചി
രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍ നല്ലൊരു മരുന്നു ഗുണം നല്‍കുന്നതാണ് ഇഞ്ചി. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍ നല്ലൊരു മരുന്നു ഗുണം നല്‍കുന്നതാണ് ഇഞ്ചി. ഇഞ്ചിനീരും തേനും ചേര്‍ത്തു കഴിയ്ക്കാം. ഇഞ്ചി തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.
പശുവില്‍ പാല്
ശീഘ്രസ്ഖലനവും പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. തൊട്ടാവാടി വേരടക്കം എല്ലാ ഭാഗങ്ങളും പശുവില്‍ പാല് ചേര്‍ത്തരച്ച് ഉള്ളം കാലില്‍ പുരട്ടുക. സെക്സിലേര്‍പ്പെടുന്നതിന് 10 മിനിറ്റു മുന്‍പു വേണം, ഇതു ചെയ്യാന്‍.പാലില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണം നല്കുന്ന ഒന്നാണ്.
കുറുന്തോട്ടി
സ്വപ്നസ്ഖലനത്തിന് സഹായിക്കുന്ന നല്ലൊരു മരുന്നാണ് കുറുന്തോട്ടി. റുന്തോട്ടി മുഴുവന്‍ വേരും തണ്ടും ഇലയുമെല്ലാം വെള്ളം ചേര്‍ത്തു ചതച്ച് നീരെടുത്ത് 100 എംഎല് വീതം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുക.തൃഫലചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും സ്വപ്നസ്ഖലനത്തിന് ഏറെ നല്ലതാണ്.
ഏലയ്ക്ക
ഏലയ്ക്കയും പുരുഷന് കരുത്തു നല്കുന്ന, പുരുഷ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതു പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും. നാഴി പാലില്‍ രണ്ട് ഏലയ്ക്കാ പൊടിച്ചിട്ടു തിളപ്പിച്ച് ഈ പാല് തണുത്ത ശേഷം ഒരു ടീസ്പൂ്ണ് തേന്‍ ചേര്‍ത്തു രാത്രി കഴിയ്ക്കുന്നതും ഗുണകരമാണ്.
ചെറിയുള്ളി
പുരുഷന്റെ ലൈംഗിക പ്രശ്നങ്ങള്‍ക്ക് ചെറിയുള്ളി നല്ലൊരു ഔഷധമാണ്. ചുവന്നുള്ളി അരിഞ്ഞ് വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇത് നല്ലപോലെ പതഞ്ഞുകുഴഞ്ഞു കഴിയുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചൂടാറുമ്പോള്‍ കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കി ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇത് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.
ഫിഗ്
ഫിഗ് മറ്റൊരു പ്രകൃതിദത്ത മരുന്നാണ്. ഫിഗ് പാലിലിട്ടു തിളപ്പിച്ച് ഈ പാലും ഫിഗും കഴിയ്ക്കുന്നത് സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഉദ്ധാരണത്തിനും സെക്സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.