Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഹണിമൂണ്‍ സുഖകരമാക്കാം, ഇതുവഴി
ഹണിമൂണ്‍ കാലത്തെ അണുബാധയ്ക്കു പരിഹാരം
ഹണിമൂണ്‍ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന അണുബാധകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആദ്യമായുണ്ടാകുന്ന ബന്ധപ്പെടലാണ് ഈ പ്രശ്‌നത്തിനു വഴിയൊരുക്കുന്നത്. സ്ത്രീകളിലെ സ്വകാര്യ ഭാഗത്ത് ഇത്തരം അണുബാധയ്ക്കുള്ള സാധ്യതകള്‍ കൂടുതലുമാണ്.
മധുവിധു കാലത്ത് ഇത്തരം പ്രശ്‌നമുണ്ടാകുന്നത് പലപ്പോഴും അടിക്കടിയുള്ള ബന്ധപ്പെടലും പോരാത്തതിന് ലൈംഗിക ശുചിത്വം പാലിയ്ക്കാത്തതിലൂടെയുമാണ്. മുറിവുകളുണ്ടാകുന്നതും ഇതിനു കാരണമാകാറുണ്ട്. കന്യാചര്‍മം പൊട്ടുമ്പോഴാണ് സാധാരണ ഈ അസുഖം ഉണ്ടാകാറ്. കന്യാചര്‍മം പൊട്ടുമ്പോള്‍ രക്തസ്രാവവും അതുവഴി അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കട്ടി കൂടിയ കന്യാചര്‍മമുള്ളവരില്‍ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
സ്ത്രീകളിലെ സ്വാഭാവിക പിഎച്ച് നിലയ്ക്കു വ്യത്യാസമുണ്ടാകുമ്പോഴാണ് പലപ്പോഴും അണുബാധയുണ്ടാകുന്നത്. ബന്ധപ്പെടുന്ന സമയത്തുപയോഗിയ്ക്കുന്ന ലൂബ്രിക്കന്റുകള്‍, യോനീഭാഗത്തു വേണ്ട രീതിയില്‍ ഈര്‍പ്പമില്ലാത്തത് തുടങ്ങിയ പല കാര്യങ്ങളും ഹണിമൂണ്‍ കാലത്തെ അണുബാധയ്ക്കു വഴിയൊരുക്കും. ഹണിമൂണ്‍ സിസ്റ്റൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.ഹണിമൂണ്‍ സിസ്റ്റിറ്റിസ് ചില ലക്ഷണങ്ങളാല്‍ തിരിച്ചറിയാം. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ അനുഭവപ്പെടുക, അടിവയറില്‍ വേദന, ലൈംഗിക അവയവത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഈ പ്രശ്‌നത്തിനു പല സ്വാഭാവിക പരിഹാരങ്ങളുമുണ്ട്. ആയുര്‍വേദ പ്രകാരം വളരെ ചൂടു കൂടിയ ശരീര പ്രകൃതിയുള്ളവരിലാണ് ഈ പ്രശ്‌നം സാധാരണയായി വരാറ്. ഇതല്ലാതെ ആയുര്‍വേദവും പല പരിഹാരങ്ങളും നിര്‍ദേശിയ്ക്കുന്നുമുണ്ട്. വളരെ ഫലപ്രദമായ, യാതൊരു ദോഷങ്ങളും വരുത്താത്ത വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.,

ആര്യവേപ്പിന്റെ ഇലയും മഞ്ഞളും
ആര്യവേപ്പിന്റെ ഇലയും മഞ്ഞളും ചേര്‍ത്തു വെള്ളം തിളപ്പിച്ചു ചൂടാറുമ്പോള്‍ ഇതു കൊണ്ടു കഴുകുന്നത് ഹണിമൂണ്‍ സിസ്റ്റൈറ്റിസിനുള്ള നല്ലൊരു പ്രതിവിധിയാണ്. ആര്യവേപ്പിന്റെ ഇലയ്ക്കും മഞ്ഞളിനും അണുനാശക സ്വഭാവമാണ് ഉള്ളത്. ഇതുപോലെ കണിക്കൊന്നയുടെ തൊലി, വാകത്തൊലി എന്നിവയിട്ടു വെള്ളം തിളപ്പിച്ചു കഴുകുന്നതും ഏറെ നല്ലതാണ്.

നെല്ലിക്ക
ഹണിമൂണ്‍ സിസ്റ്റൈറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക. ഇതിലെ വൈറ്റമിന്‍ സി ആണു ഗുണം നല്‍കുന്നത്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നെല്ലിക്ക ബാക്ടീരിയകള്‍ പെരുകുന്നത് തടയും. ഒരു സ്പൂണ്‍ നെല്ലിക്കപ്പൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് പാതി വറ്റിക്കുക. ബാക്കിയായത് ദിവസം മൂന്ന് പ്രാവശ്യം വീതം മൂന്നോ അഞ്ചോ ദിവസം കഴിക്കുക.

ക്രാന്‍ബെറി
മൂത്രാശയ അണുബാധ ഒഴിവാക്കാന്‍ ഏറെ നല്ലതാണ് ക്രാന്‍ബെറി ജ്യൂസ്. രാന്‍ബെറിയില്‍ പ്രോന്തോസ്യാനിഡിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ മൂത്രനാളിയുടെ ഭിത്തിയില്‍ എത്തുന്നത് തടയുന്നു. ചെറിയ തോതില്‍ ആന്‍റി ബയോട്ടിക് ഗുണമുള്ളതുമാണ് ക്രാന്‍ബെറി. മൂത്രത്തില്‍ അണുബാധയുള്ളവര്‍ ദിവസം മൂന്നോ നാലോ ഗ്ലാസ്സ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് വൃക്കയെ അണുബാധയില്‍ നിന്ന് തടയും.

ഇളനീര്‍ , പഴം
ഇളനീര്‍ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നു മാത്രമല്ല, സ്ത്രീകളിലെ മൂത്രച്ചൂടും മൂത്രത്തിലെ പഴുപ്പും അണുബാധയുമെല്ലാം പരിഹരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഹണിമൂണ്‍ കാലത്തെ അണുബാധ പരിഹരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.ഇളം ഇളനീരിന്റെ ഉള്ളിലെ വെള്ളം പോലുള്ള കാമ്പു ചെത്തി ഇളനീരിലെ പകുതി വെള്ളത്തില്‍ ഇടുക. ഇതില്‍ ഒരു പൂവന്‍ പഴം മിക്‌സിയില്‍ അടിച്ച് ഈ വെള്ളത്തില്‍ ചേര്‍ത്തിളക്കുക. മാറ്റി വച്ച പകുതി വെള്ളവും ഇതിലേയ്ക്ക് ഒഴിയ്ക്കാം. ഇതു രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ കുറേശെ വീതം പലപ്പോഴായി കുടിയ്ക്കാം.

കൂവനൂറു കുറുക്കി കഴിയ്ക്കുന്നത്
കൂവനൂറു കുറുക്കി കഴിയ്ക്കുന്നത് ഹണിമൂണ്‍ സിസ്റ്റൈറ്റിസിനുള്ള നല്ലൊരു പരിഹാരമായി ആയുര്‍വേദം പറയുന്നു. ഇതു കാരണം മൂത്രാശയ അണുബാധ ഒഴിവാക്കാനാകും.

വെണ്ടയ്ക്കാവെള്ളം
വെണ്ടയ്ക്കാവെള്ളം ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. വെണ്ടക്ക വെള്ളത്തിലിട്ട് തിളപ്പിച്ച് രണ്ട് തവണ വീതം കുടിക്കുന്നത് മികച്ച ഒരു പ്രതിവിധിയാണ്. നല്ലപോലെ മൂത്രം പോകാനും മൂത്ര സംബന്ധമായ അണുബാധകള്‍ക്കും ഇതു നല്ലതാണ്.

ചെറുനാരങ്ങയും
ചെറുനാരങ്ങയും ഹണിമൂണ്‍ സിസ്റ്റൈറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് 200 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തണുക്കാനനുവദിക്കുക. ഇത് ഓരോ രണ്ട് മണിക്കൂറിലും ഒരു ടീസ്പൂണ്‍ വീതം കഴിക്കുക. മൂത്രമൊഴിക്കുമ്പോളുളള എരിച്ചിലും വേദനയും കുറയ്ക്കാന്‍ നാരങ്ങ സഹായിക്കും. ചെറിയ തോതിലുള്ള രക്തസ്രാവത്തെ നിയന്ത്രിക്കാനും നാരങ്ങ ഫലപ്രദമാണ്.

റാഡിഷ് അഥവാ മുള്ളങ്കി
റാഡിഷ് അഥവാ മുള്ളങ്കിയുടെ ഇല കൊണ്ടു ജ്യൂസുണ്ടാക്കി കുടിയ്ക്കുന്നതും ചീര ജ്യൂസില്‍ നാളികേര വെള്ളം ചേര്‍ത്തു കുടിയ്ക്കുന്നതുമെല്ലാം ഈ പ്രശ്‌നത്തിനുള്ള സ്വാഭാവിക പരിഹാരങ്ങളാണ്.

കുക്കുമ്പര്‍ ജ്യൂസും
കുക്കുമ്പര്‍ ജ്യൂസും ഹണിമൂണ്‍ സിസ്റ്റൈറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്. ജ്യൂസില്‍ ഒരു സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് ദിവസം മൂന്ന് തവണ വീതം രണ്ടാഴ്ചത്തേക്ക് കുടിക്കുന്നത് മികച്ച ഫലം നല്കും. തേനും നല്ലൊരു അണുനാശിനി തന്നെയാണ്.

വെള്ളം
ബന്ധത്തിനു ശേഷം വേദനയോ അസ്വസ്ഥതയോ തോന്നിയാല്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇത് അണുബാധ തടയാന്‍ നല്ലതാണ്. മൂത്രം സുഗമമായി പോകാനും ഇതു സഹായിക്കും. ബന്ധപ്പെടലിനു ശേഷം അവയവങ്ങള്‍ വൃത്തിയായി കഴുകുക. യോനീസ്രവം ഈ ഭാഗത്തു മുറിവുണ്ടാകുന്നതു തടയാനും അണുബാധ ഒഴിവാക്കാനും സഹായിക്കും.വൃത്തിയുള്ള കോട്ടന്‍ അടിവസ്ത്രങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, മൂത്രമൊഴിയ്ക്കാന്‍ തോന്നുമ്പോള്‍ പിടിച്ചു നിര്‍ത്താതിരിയ്ക്കുക തുടങ്ങിയവയെല്ലാം പൊതുവില്‍ സ്ത്രീകളിലെ അണുബാധകള്‍ തടയാന്‍ സഹായിക്കുന്നവയാണ്. അണുബാധയോ വേദനയോ ഉള്ളപ്പോളുളള ബന്ധപ്പെടല്‍ ഒഴിവാക്കുക. യോനീ ഭാഗത്ത് സോപ്പോ അതു പോലെ സുഗന്ധമുള്ളതോ ആയ ഒന്നും ഉപയോഗിയ്ക്കാതിരിയ്ക്കുക. ധാരാളം വെള്ളമൊഴിച്ചു കഴുകിയാല്‍ തന്നെ ഈ ഭാഗം വൃത്തിയാകും.



Click it and Unblock the Notifications











