Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
നിത്യയൗവനത്തിന് പ്രത്യേക നെല്ലിക്ക ലേഹ്യം
നിത്യയൗവനത്തിന് പ്രത്യേക നെല്ലിക്ക ലേഹ്യം
ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും തമ്മില്‍ ബന്ധപ്പെട്ടിരിയ്ക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുളള മനസുണ്ടാകൂ എന്നു പറയും, ഇതുപോലെ ആരോഗ്യമുള്ള ശരീരത്തിനേ സൗന്ദര്യവും ഉണ്ടാകൂ.
സൗന്ദര്യം എന്നു പറയുമ്പോള്‍ പ്രധാനപ്പെട്ട പല ഘടകങ്ങളുമുണ്ട്. ഇതില്‍ ചെറുപ്പം നില നിര്‍ത്തുന്ന ശരീരം മുതല്‍ മുടി നര വരെ പെടുന്നു. ചുളിവുകള്‍ വീഴാത്ത, അയഞ്ഞ ചര്‍മം ഇല്ലാത്ത, രക്തപ്രസാദമുള്ള, കുത്തുകളും പാടുകളുമില്ലാത്ത മുഖമുള്ള, ഇങ്ങനെ പോകും, സൗന്ദര്യത്തിന്റെ പല ഘടകങ്ങള്‍.
സൗന്ദര്യത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണങ്ങള്‍. സൗന്ദര്യത്തിനും ആരോഗ്യത്തിനും പല പോഷകങ്ങളും ആവശ്യവുമുണ്ട്. ചിലപ്പോള്‍ പ്രകൃതിയിലെ തീരെ ചെറിയ വസ്തുക്കളാകും, ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്.
സൗന്ദര്യത്തിനും ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായിക്കുന്ന ഭക്ഷണ വസ്തുവാണ് നെല്ലിക്ക. നിറഞ്ഞ പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. ശരീരത്തിന്റെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങുന്ന ഒന്നാണ് നെല്ലിക്ക.
നെല്ലിക്ക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്ലതാണ്. മുടി വളരാനും അകാല നര ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. ശരീരത്തിന് ഓജസു നല്‍കാനും നിറം നല്‍കാനുമെല്ലാം ഇതു സഹായിക്കും. തൊലിപ്പുറത്തു മാത്രമല്ല, കഴിയ്ക്കാവുന്ന പല രീതികളും നെല്ലിക്കയുടെ ഗുണം ചെറുപ്പത്തിനും സൗന്ദര്യത്തിനും ലഭിയ്ക്കുവാന്‍ സഹായിക്കുന്നു.
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ ഒരു പ്രത്യേക നെല്ലിക്കാ മരുന്നു നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാം. തികച്ചും ശുദ്ധമായ ചേരുവകളിലൂടെ. ഇതെങ്ങനെ എന്നു നോക്കൂ.

നെല്ലിക്കയ്‌ക്കൊപ്പം
നെല്ലിക്കയ്‌ക്കൊപ്പം ശര്‍ക്കര, നെയ്യ്, കറുവാപ്പട്ട, ഏലയ്ക്ക, കുരുമുളക്, ഗ്രാമ്പൂ, സ്റ്റാര്‍ ആകൃതിയില്‍ ലഭിയ്ക്കുന്ന സ്റ്റാര്‍ അനൈസ് എന്ന മസാലക്കൂട്ട് എന്നിവയും ഇതു തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുന്നുണ്ട്.

നെയ്യ്
നെയ്യ് ശരീരത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരമാണ്. മുടി നരയ്ക്കാതിരിയ്ക്കാന്‍ നെയ്യ് തലയില്‍ പുരട്ടുന്ന ഒന്നാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് ചെറുപ്പം നല്‍കാനും നെയ്യ് ഏറെ നല്ലതാണ്.

ഏലയ്ക്ക
ഏലയ്ക്കയ്ക്കും ആരോഗ്യപരമായ, സൗന്ദര്യപരമായ ഗുണങ്ങള്‍ ഉണ്ട്. അനാവശ്യ കൊഴുപ്പ് നീക്കുന്ന ഒന്നാണിത്. കുരുമുളക്, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവയെല്ലാം തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിനും ചര്‍മത്തിനും ഗുണം ചെയ്യുന്ന ഒന്നുമാണ്.

ശര്‍ക്കരയും
ശര്‍ക്കരയും ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അയേണിന്റെ കലവറയാണിത്. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്ലതുമാണ്. ശര്‍ക്കരയ്ക്കു പകരം കരുപ്പെട്ടിയാണെങ്കില്‍ ഏറെ നല്ലത്.

അരക്കിലോ നെല്ലിക്ക
അരക്കിലോ നെല്ലിക്കയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. അരക്കിലോ നെല്ലിക്കയ്‌ക്കൊപ്പം രണ്ടു കഷ്ണം കറുവാപ്പട്ട, ഒരു സ്റ്റാര്‍ അനൈസ്, നാലഞ്ച് ഗ്രാമ്പൂ, രണ്ട് ഏലയ്ക്ക, 10 കുരുമുളക് എന്നിവയ്‌ക്കൊപ്പം ചെറിയ കഷ്ണം ഇഞ്ചി, ചുക്ക് എന്നിവ കൂടി ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും. ശര്‍ക്കരയും ഏതാണ്ട് അരക്കിലോ വേണം.

നെല്ലിക്ക
നെല്ലിക്ക കുക്കുറില്‍ ഇട്ട് ഇതില്‍ നെയ്യും ശര്‍ക്കരയും ഒഴികെ മറ്റു ചേരുവകളും ഇട്ട് അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് കുക്കറില്‍ വേവിയ്ക്കുക. രണ്ടു മൂന്ന് ആവിയില്‍ വെന്തു കിട്ടും. പുഴുങ്ങിയ നെല്ലിക്ക പുറത്തെടുത്ത് കുരു നീക്കിയെടുക്കുക.

ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉ
ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കി ശര്‍ക്കര പാനിയാക്കി എടുക്കുക. ഇത് അരിപ്പയില്‍ അരിച്ചു വേണം, എടുക്കാന്‍. അല്ലെങ്കില്‍ കരടുണ്ടാകും.

ഈ നെല്ലിക്കയും വെള്ളവും
ഈ നെല്ലിക്കയും വെള്ളവും ഇതില്‍ ഇട്ടിട്ടുള്ള ഏലയ്ക്ക പോലുളള എല്ലാ ചേരുവകളും മിക്‌സിയില്‍ ഇട്ടു നല്ലപോലെ അരച്ചെടുക്കണം. ശര്‍ക്കര പാനിയും ചേര്‍ത്ത് വേണം, അരച്ചെടുക്കാന്‍. നല്ലപോലെ തരിയില്ലാതെ അരച്ചെടുക്കുക.

ചീനച്ചട്ടിയില്‍
ഒരു ചീനച്ചട്ടിയില്‍, ഇരുമ്പു ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, 50 ഗ്രാം നെയ്യൊഴിയ്ക്കുക. ഇതിലേയ്ക്ക് നെല്ലിക്കാ മിശ്രിതവും ബാക്കി വന്ന ശര്‍ക്കര പാനിയെങ്കില്‍ ഇതും ഇട്ടു കൊടുക്കുക. ഇത് നല്ലപോലെ ഇളക്കണം.

തേങ്ങാപ്പാല്‍
ഇതിലേയ്ക്കു പിന്നീടു ചേര്‍ക്കേണ്ട ഒരു ചേരുവയാണ് തേങ്ങാപ്പാല്‍. ഒരു തേങ്ങയുടെ പാല്‍ പിഴിഞ്ഞെടുത്ത് ഇതിലേയ്ക്ക് ഒഴിയ്ക്കണം. വേണമെങ്കില്‍ രണ്ടു തേങ്ങയുടെ പാലുമാകാം. ഇത് താല്‍പര്യമനുസരിച്ചെടുക്കാം. ഇത് നല്ലപോലെ ചെറുതീയില്‍ ഇളക്കി കുറുക്കി ലേഹ്യപ്പരുവമാക്കി എടുക്കാം.

ചൂടാറിയാല്‍
ഇത് ചൂടാറിയാല്‍ മണ്‍ഭരണിയില്‍ അടച്ചു സൂക്ഷിയ്ക്കാം. രാവിലെ വെറുംവയറ്റിലും രാത്രി കിടക്കാന്‍ നേരത്തും ഇത് ഓരോ ടീസ്പൂണ്‍ വീതം കഴിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിയ്ക്കാവുന്ന ഒന്നാണിത്.

ചര്‍മത്തിന്
ചര്‍മത്തിന് ആന്റ്ിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന, ചെറുപ്പം നല്‍കുന്ന ഒന്നാണ് ഇത്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയുന്നു. ചര്‍മ കോശങ്ങള്‍ക്ക് ഉള്ളിലേയ്ക്ക് പോഷകങ്ങള്‍ നല്‍കിയാണ് ഇത് ഈ ഗുണം നല്‍കുന്നത്. ചര്‍മം അയഞ്ഞു തൂങ്ങുന്നതും ഇതു തടയുന്നു. നെല്ലിക്കയിലെ കൊളാജന്‍ ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാന്‍ ഏറെ നല്ലതാണ്.

ചര്‍മത്തിനു തിളക്കവും മൃദുത്വവും
ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണ് ഈ പ്രത്യേക കൂട്ട്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. രക്തോല്‍പാദനത്തിലൂടെ രക്തപ്രസാദവും നല്‍കുന്നു.

മുടി വളരാനും
നെല്ലിക്ക മുടി വളരാനും മുടിയുടെ അകാല നര ഒഴിവാക്കാനും ഏറെ നല്ലതാണ്. മുടിയുടെ പല വിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് നെല്ലിക്ക.

അയേണ്‍
വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇതു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. അയേണ്‍ ടോണിക് ഗുണം. നെല്ലിക്കയും ശര്‍ക്കരയുമെല്ലാം അയേണ്‍ സമ്പുഷ്ടമാണ്.

മലബന്ധം
വയറിന്റെ ആരോഗ്യത്തിന്, മലബന്ധം നീക്കാന്‍ ഉത്തമമാണ് ഈ നെല്ലിക്കാ ലേഹ്യം. നെയ്യും ശര്‍ക്കരയുമെല്ലാം വയറിന്റെ ആരോഗ്യത്തിന്, നല്ല ശോധനയ്ക്ക് ഏറെ ഉത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതിലെ ചേരുവകള്‍ സഹായിക്കും.

ബുദ്ധിശക്തിയ്ക്കും
ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണിത്. കുട്ടികള്‍ക്കിതു കൊണ്ടു പ്രത്യേകിച്ചും നല്ലത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്.



Click it and Unblock the Notifications











