Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സ്ത്രീ, പുരുഷനെ അടുപ്പിയ്ക്കും രഹസ്യഭാഗ രോമം
രഹസ്യഭാഗം ആണും പെണ്ണും ഷേവ് ചെയ്യരുത്, ആ രഹസ്യം
ശരീരത്തിലെ രോമങ്ങള്‍ നീക്കുകയെന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ഭാഗമാണ്. ഇതു കൊണ്ടാണ് വാക്സിംഗ്, ത്രെഡിംഗ് പോലെയുള്ള കാര്യങ്ങളിലേയ്ക്കിവര് പോകുന്നതും, മുഖരോമം മാത്രമല്ല, കൈ കാലിലെ രോമങ്ങളും ശരീരത്തിലെ രോമവുമെല്ലാം നീക്കുന്നതില്‍ പെടുന്നു.
പുരുഷനെ സംബന്ധിച്ചിടത്തോളം ശരീര രോമങ്ങള്‍ അലങ്കാരമാണെന്നു വേണം, പറയാന്‍. പുരുഷന് ഇവ പുരുഷത്വത്തിന്റെ ലക്ഷണം കൂടിയാണ്. ഇതു കൊണ്ടു തന്നെ ശരീര രോമം നീക്കം ചെയ്യുകയെന്ന കര്‍മത്തിലേയ്ക്ക് ഇവര്‍ ഇതുവരെ എത്തിപ്പെടുന്നുമില്ല.

എന്നാല്‍ സ്ത്രീകളും പുരുഷന്മാരും പൊതുവേ രോമം നീക്കുന്ന ഭാഗമുണ്ട്, രഹസ്യ ഭാഗം. രഹസ്യ ഭാഗത്തെ രോമം നീക്കുന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെയ്യുന്നതാണ്. ഈ ഭാഗം വൃത്തിയാക്കുക, പങ്കാളിയ്ക്ക് ആകര്‍ഷണം നല്‍കുക, അണുബാധ തടയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും.
എന്നാല്‍ രഹസ്യഭാഗത്തെ രോമം നീക്കരുതെന്നു മാത്രമല്ല, ഇത് പുരുഷനും സ്ത്രീയ്ക്കും ഏറെ വിധത്തില്‍ ഗുണകരവുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഫെറമോണുകള്‍
രഹസ്യ ഭാഗത്തെ ഈ രോമം വിയര്‍ക്കുമ്പോള്‍ ഫെറമോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഫെറമോണുകള്‍ സ്ത്രീകളിലും പുരുഷന്മാരിലും എതിര് ലിംഗത്തെ ആകര്‍ഷിയ്ക്കുന്നവയാണ്. അതായത് ഈ ഫെറമോണ്‍ ഉണ്ടാകുന്ന പ്രത്യേക ഗന്ധം സ്ത്രീയ്ക്കും പുരുഷനും ലൈംഗിക താല്പര്യങ്ങള് ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന ഒന്നാണ്. അതായത് ഈ രോമം വിയര്‍ക്കുന്നത് പുരുഷന്മരിലുണ്ടാക്കുന്ന ഗന്ധം സ്ത്രീകളിലും സ്ത്രീകളിലെ ഫെറമോണ്‍ പ്രവര്‍ത്തനം പുരുഷന്മാരിലും ഉത്തേജനവും ആകര്ഷണവുമുണ്ടാക്കുന്നു.

ഈ ഭാഗത്തെ രോമം ഷേവ് ചെയ്യുമ്പോള്‍
ഈ ഭാഗത്തെ രോമം ഷേവ് ചെയ്യുമ്പോള്‍, അല്ലെങ്കില്‍ മുറിയ്ക്കുമ്പോള്‍ ഇതിന്റെ അഗ്രം പങ്കാളിയ്ക്ക് അസ്വസ്ഥതയും വേദനയുമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതായത് ഈ ഭാഗത്തെ രോമം നീക്കുന്നത് താല്പര്യങ്ങളെ ഇല്ലാതാക്കുന്നുവെന്നര്ത്ഥം. വേദനിപ്പിയ്ക്കുന്ന അനുഭവത്തിലൂടെ ബന്ധപ്പെടാന്‍ സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും താല്പര്യം കാണില്ല. പ്രത്യേകിച്ചും ഈ ഭാഗം ഏറെ സെന്സിറ്റീവാകുമ്പോള്.

സെന്സേഷന്
രഹസ്യ ഭാഗത്തെ രോമം സെക്സ് താല്പര്യങ്ങളെ ഉണര്‍ത്തുവാന്‍ സഹായിക്കുന്നത് ഗന്ധത്തിലൂടെ മാത്രമല്ല. ഈ രോമം സ്പര്‍ശിയ്ക്കുന്നത് താല്‍പര്യങ്ങളുണര്‍ത്താന്‍ സഹായിക്കുന്നു. ഇത് പങ്കാളിയുടെ രഹസ്യഭാഗത്തു സെന്സേഷന് നല്കുന്നുവെന്നതാണ് ഇതിനു പുറകിലെ കാര്യം.

അണുബാധകള്‍
അണുബാധകള്‍ വരുമെന്നു കരുതിയാണ് പലരും ഇതു ചെയ്യുന്നത്. എന്നാല്‍ വാസ്തവത്തില്‍ അണുബാധകള്‍ ഒഴിവാക്കുകയാണ് രോമം ചെയ്യുന്നത്. ആ ഭാഗത്തെ രോമം നീക്കുമ്പോള്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അല്ലെങ്കില്‍ രോമം ഈ ഭാഗത്തെ സംരക്ഷിയ്ക്കാനുള്ള ആവരണമായി നില നില്ക്കും.രോമം രോഗാണുക്കളെ തടയുകയാണ് ചെയ്യുന്നത്.പുരുഷന്മാരേക്കാള് കൂടുതല്‍ അണുബാധകള്‍ പോലെയുളള പ്രശ്നം വരുന്നത് സ്ത്രീകള്‍ക്കാണ്.

രോമം
രോമം വിയര്‍പ്പും ദുര്‍ഗന്ധവും ഇതുവഴി രോഗങ്ങളുമെല്ലാം പരത്തുമെന്ന ചിന്തയാണ് പലരിലും ഇതു നീക്കം ചെയ്യാനുളള ഒരു കാരണം. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗത്തെ രോമങ്ങളുടെ കാര്യത്തില്‍ ഇത് വാസ്തവമെങ്കിലും യോനീ രോമത്തിന്റെ കാര്യത്തില്‍ ഇത് വാസ്തവമല്ല. . എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയര്‍പ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയര്‍ക്കുന്നതില്‍ നിന്നും തടയുന്നു. ഇതുവഴിയും ഈ ഭാഗത്തു രോഗാണുക്കള്‍ വരുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയം.

ടെംപറേച്ചര്‍
സ്ത്രീ പുരുഷന്മാരില് ശരീരത്തിന്റെ ടെംപറേച്ചര്‍ കൃത്യമായി നില നിര്‍ത്താന്‍ രഹസ്യഭാഗത്തെ രോമം സഹായിക്കുന്നുവെന്നതാണ് വാസ്തവം. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകള്‍ എണ്ണയുല്‍പാദിപ്പിയ്ക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും. ശരീരത്തിന്റെ താപനില കൃത്യമായി നില നില്‍ക്കുകയു ചെയ്യും.

റേസറിലെ വൃത്തിക്കുറവു മതി
രഹസ്യ ഭാഗം പൊതുവെ ഏറെ സെന്‍സിറ്റീവാണ്. പെട്ടെന്നു തന്നെ മുറിവുകള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. ഇതു സ്ത്രീയിലെങ്കിലും പുരുഷനിലെങ്കിലും . ഇതു കൊണ്ടു തന്നെ ഈ ഭാഗത്തെ രോമങ്ങള്‍ നീക്കുമ്പോഴുള്ള ചെറിയ അശ്രദ്ധ, അല്ലെങ്കില്‍ ഉപയോഗിയ്ക്കുന്ന റേസറിലെ വൃത്തിക്കുറവു മതി, ഏറെ പ്രശ്നങ്ങള്‍ വരുത്താന്‍. ഇതിലും ഭേദം ആ ഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യാതെ വയ്ക്കുക തന്നെയാണ്.

രോമം നീക്കുമ്പോള്‍
രോമം നീക്കുമ്പോള്‍ മുറിവൊന്നും തന്നെ വന്നില്ലെങ്കിലും ഈ ഭാഗത്തു ചുവന്ന തടിപ്പുണ്ടാകാനും ചൊറിച്ചിലുണ്ടാകുമെല്ലാം സാധ്യത ഏറെയാണ്. പ്രത്യേകിച്ച് അടിവസ്ത്രം ഇടുമ്പോള്‍ ഇവിടം ഉരഞ്ഞ്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ രോമം കളയാത്തതു തന്നെയാണ് നല്ലത്.

സ്ത്രീകളില്‍
സ്ത്രീകളില്‍ പ്രായമാകുമ്പോള്‍ യോനിയുടെ ലിപ്സ് അഥവാ യോനീദളങ്ങള്‍ അയഞ്ഞു തൂങ്ങാന്‍ സാധ്യതയേറെയാണ്. ഈസ്ട്രജന് കുറഞ്ഞ് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതാണ് കാരണം. കാരണം. ഈ ഭാഗത്തെ രോമം ഒരു പരിധി വരെ ഇതിനുള്ള ഒരു സംരക്ഷണവലയമാകും. ഇത് ഒരു പരിധി വരെ യോനീദളങ്ങള്ക്ക് താങ്ങു നല്കുന്നു.
ഈ ഭാഗത്തെ രോമം പ്രകൃതിദത്ത ലൂബ്രിക്കേഷനായി പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. പ്രത്യേകിച്ചും സെക്സ് സമയത്ത്. ഈ ഭാഗം മറ്റെവിടെയെങ്കിലും കൊള്ളുമ്പോഴുള്ള ഘര്‍ഷണമൊഴിവാക്കാനും രോമം സഹായിക്കുന്നു.

അരിമ്പാറ
പുരുഷന്മാരില് ജെനൈറ്റല്‍ വാര്‍ട്സ്, അതായത് രഹസ്യ ഭാഗത്തു വരുന്ന അരിമ്പാറ
തടയാനുള്ള നല്ലൊരു വഴി കൂടിയാണ് രോമം. രോമമുള്ളവരില് ഈ സാധ്യത ഏറെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പുരുഷന്മാര്ക്ക്
രഹസ്യഭാഗത്തെ രോമം സ്ത്രീ, പുരുഷന്മാരെ അടുപ്പിയ്ക്കും, ആരോഗ്യം, ശരീരം, സ്ത്രീയും പുരുഷനും രഹസ്യഭാഗത്തെ രോമം നീക്കരുത്.
പുരുഷന്മാര്ക്ക് ശരീര രോമം പുരുഷത്വം നല്കുന്നുവെന്നതാണ് വാസ്തവം. ഈ ഭാഗം രോമരഹിതമാകുമ്പോള് ഈ ഒരു കാര്യം നഷ്ടപ്പെടുന്നു. പ്രായമേറുമ്പോള്‍ സ്ത്രീകളെ പോലെ പുരുഷന്മാരിലും ഈ ഭാഗം അയഞ്ഞു പോകുമ്പോള്‍ ഒരു പരിധി വരെ രോമം സംരക്ഷണവും പുരുഷത്വവും നല്കുന്നു.



Click it and Unblock the Notifications
