Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
കന്യാചര്‍മം വച്ചു കന്യകയെന്നു പറയാന്‍ പറ്റൂലാ
കന്യാചര്‍മം വച്ചു കന്യകയെന്നു പറയാന്‍ പറ്റൂലാ
കന്യാചര്‍മം എന്നത് കന്യകമാരെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പൊതുവേയുളള ധാരണ.ഇത് വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണ്. ഇലാസ്റ്റിസിറ്റിയുള്ള ഇത് വലിയാനും പൊട്ടാനുമെല്ലാം സാധ്യതയുള്ള ഒന്നുമാണ്.
ഇതു കൊണ്ടു തന്നെ കന്യാചര്‍മം സംബന്ധിച്ചുള്ള ധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്. കന്യകാത്വ പരിശോധനയ്ക്കായി കന്യാചര്‍മം അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങളും പണ്ടു ചെയ്തിരുന്നു.
കന്യാചര്‍മം ചിലപ്പോള്‍ കന്യകമാരില്‍ പോലും കാണില്ലെന്നതാണ് വാസ്തവം. മാത്രമല്ല, ഇപ്പോള്‍ കന്യാചര്‍മം കൃത്രിമമായി സര്‍ജറിയിലൂടെ വച്ചു പിടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ടെക്നിക്കുകളുമുണ്ട്. കന്യാകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ എന്നുള്ളതിനുള്ള വെളിപ്പെടുത്തല്‍ കൂടിയാണിത്.
ചെറി, വെര്‍ജിന്‍ വെയില്, മെയ്ഡന്‍ഹെഡ് എന്നീ പേരുകളിലും പൊതുവെ കന്യാചര്‍മം അറിയപ്പെടുന്നു.
വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണിത്. സെക്സിലൂടെ കന്യാചര്‍മം പൊട്ടിപ്പോകുമെന്നും ബ്ലീഡിംഗുണ്ടാകുമെന്നും പൊതുവെ വിശ്വാസം. വജൈനല്‍ ദ്വാരത്തിനു ചുറ്റുമായി നേര്‍ത്ത പാട പോലെയുള്ള ഇത് ഒരു കട്ടി കുറഞ്ഞ ടിഷ്യൂവാണ്. കന്യാചര്‍മവും കന്യകാത്വവുമായി കാര്യമായ ബന്ധമില്ലെന്നതാണ് സത്യം. ചില സ്ത്രീകളില്‍ ജന്മനാ കന്യാചര്‍മം കാണില്ല. ചിലരില്‍ കഠിനവ്യായാമവും സ്പോട്സുമെല്ലാം ഇതു പൊട്ടിപ്പോകാന്‍ കാരണമാകും.

കന്യാചര്‍മം സംബന്ധിച്ചുള്ള ചില പ്രത്യേക ധാരണകളും വാസ്തവങ്ങളും ഇതാണ്. ഇതെക്കുറിച്ചറിയൂ,

പെണ്‍കുഞ്ഞുങ്ങള്‍ക്ക്
പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മനാ സാധാരണയായി ഇതുണ്ടാകും. ചില പെണ്കുഞ്ഞുങ്ങളില് ജന്മനാ ഇത് ഇല്ലാതിരിയ്ക്കുകയും ചെയ്യും.
ഒരു പെണ്കുഞ്ഞു ജനിയ്ക്കുമ്പോള്‍ കന്യാചര്‍മത്തിന് കൂടുതല്‍ കട്ടിയുണ്ടാകും. വളരുന്തോറും കട്ടി കുറഞ്ഞ് ഇലാസ്റ്റിസിറ്റി കൈ വരിയ്ക്കും.

കന്യാ ചര്‍മം
എല്ലാ സ്ത്രീകളിലും കന്യാ ചര്‍മം ഒരുപോലെയല്ല.
കന്യാചര്‍മം പല സ്ത്രീകളിലും പല തരത്തിലാണ്. നിറവും ആകൃതിയും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും. ചിലരില്‍ തീരെ കട്ടി കുറഞ്ഞതും ചിലരില്‍ കട്ടി കൂടിയതുമാകും.

മെനോപോസിനു ശേഷം
സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും സെക്സ് ജീവിതം കുറവായ സ്ത്രീകളിലും മെനോപോസിനു ശേഷം ഈ ഹൈമെന്‍ വീണ്ടും വലിഞ്ഞ് പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികബന്ധം അല്പം ബുദ്ധിമുട്ടുമാകും.

കന്യാചര്‍മത്തിന്
കന്യാചര്‍മത്തിന് സ്ത്രീ ശരീരത്തില്‍ പ്രത്യേകിച്ചു ധര്‍മങ്ങളൊന്നുമില്ലെന്നതാണ് വാസ്തം. പ്രത്യുല്പാദന അവയവങ്ങള്‍ രൂപപ്പെടുമ്പോള്‍ പുറംഭാഗത്തായും ശരീരത്തിനുള്ളിലായും രൂപപ്പെടുന്ന അവയവങ്ങളെ വേര്‍തിരിയ്ക്കുന്ന ഒരു ഭാഗം മാത്രമാണിത്.

കന്യാചര്‍മം പൊട്ടിയാലും
കന്യാചര്‍മം പൊട്ടിയാലും ഇതിന്റെ അറ്റത്ത് ചെറിയ പിങ്ക് നിറത്തിലെ ഭാഗം അവശേഷിയ്ക്കും. ഹൈമെനല് ടാഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലരില്‍ ഇത് വേദനയുണ്ടാക്കും ഇത്തരം ഘട്ടങ്ങളില്‍ സര്‍ജറിയാണ് ഒരു പ്രതിവിധി. സാധാരണ ഗതിയില്‍ ഈ ഭാഗം ചുരുങ്ങിപ്പോകുന്നതാണ് പതിവ്.

ചില സന്ദര്‍ഭങ്ങളില്‍
ചില സന്ദര്‍ഭങ്ങളില്‍ സെക്സ് നടന്നാലും കന്യാചര്‍മം പൊട്ടണമെന്നില്ല. കന്യാചര്‍മം പൊട്ടിയില്ലെങ്കിലും ഗര്‍ഭധാരണവും നടക്കാം. കന്യാചര്‍മത്തിലുള്ള ചെറിയ ദ്വാരത്തിലൂടെ ബീജങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശിയ്ക്കാം.

എല്ലാ സ്ത്രീകളിലും
എല്ലാ സ്ത്രീകളിലും കന്യാചര്‍മം ഉണ്ടാകില്ല10-15 ശതമാനം വരെ സ്ത്രീകള്‍ക്കു ജന്മനാ തന്നെ കന്യാചര്‍മമുണ്ടാകില്ലെന്നാണ് പഠനക്കണക്കുകള്‍. ഇതുകൊണ്ടുതന്നെ സ്ത്രീയുടെ കന്യകാത്വം കന്യാചര്‍മവുമായി ബന്ധപ്പെടുത്തി കാണാനാകില്ലെന്നതാണ് വാസ്തവം.

ഇംപെര്‍ഫോറേറ്റ് ഹൈമെന്‍
ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്നൊരു അവസ്ഥയുണ്ട്. കന്യാചര്‍മത്തില്‍ ദ്വാരമില്ലാത്ത അവസ്ഥ. ചിലരില്‍ തീരെ ചെറിയ ദ്വാരമായിരിയ്ക്കും. മൈക്രോപെര്‍ഫൊറേറ്റ് ഹൈമെന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

കന്യാചര്‍മത്തിന്
ചില സ്ത്രീകളില്‍ കന്യാചര്‍മത്തിന് രണ്ടു പ്രവേശനകവാടങ്ങളുണ്ടാകും. ഇത്തരം കന്യാചര്മമെങ്കില് രണ്ടു കന്യാചര്‍മം എ്ന്നാണ് അറിയപ്പെടുന്നത്.

200ല്‍ ഒരു സ്ത്രീയുടെ കന്യാചര്‍മദ്വാരം
200ല്‍ ഒരു സ്ത്രീയുടെ കന്യാചര്‍മദ്വാരം തീരെ ചെറുതാണ്. വിരല്‍ കടത്താനോ ടാമ്പൂണ് കടത്താനോ പോലും കഴിയാത്തവണ്ണം ചെറുത്. ഇത്തരം ഘട്ടങ്ങളില്‍ ഇതു നീക്കം ചെയ്യാന്‍ സര്‍ജറി ആവശ്യമായി വരും.

സെക്സിലൂടെയല്ലാതെയും
സെക്സിലൂടെയല്ലാതെയും ഇത് വലിഞ്ഞു പൊട്ടാം. സ്പോട്സ്, സ്വയംഭോഗം, ആര്‍ത്തവസമയത്തുള്ള ടാമ്പൂണ് ഉപയോഗം എന്നിവ വഴി ഇതു സംഭവിയ്ക്കാം.



Click it and Unblock the Notifications