Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
അവനെ ആണാക്കും കുതിര്‍ത്ത ഉഴുന്നുപരിപ്പ്
അവനെ ആണാക്കും കുതിര്‍ത്ത ഉഴുന്നുപരിപ്പ്
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള പല തരത്തിലുള്ള ഭക്ഷണ വസ്തുക്കളുമുണ്ട്. നേരിട്ടു നാം ഉപയോഗിച്ചില്ലെങ്കിലും പല രീതിയിലും ഭക്ഷണത്തില്‍ കലര്‍ത്തി കഴിയ്ക്കുന്നവ. ഇതില്‍ ചിലത് പുരുഷന്മാര്ക്കും ചിലതു സ്ത്രികള്‍ക്കും ഏറെ സഹായകമാണ്.
പുരുഷന്മാരെ അലട്ടുന്ന ശേഷിക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പലപ്പോഴും അടുക്കളയിലെ ഇത്തരം ചേരുവകള്‍ ഗുണം നല്‍കും. നല്ല ഉദ്ധാരണത്തിനും താല്പര്യത്തിനുമെല്ലാം സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍.

ഇത്തരത്തില്‍ ഒന്നാണ് ഉഴുന്നു പരിപ്പ്. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഇഡ്ഢലി, ദോശ എന്നിവയില്‍ ഉപയോഗിയ്ക്കുന്നതാണെങ്കിലും ഇത് പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങളും നല്കുന്ന ഒന്നാണ്.
ഉഴുന്നു പരിപ്പ് പുരുഷ പ്രശ്നങ്ങള്‍ക്ക് എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ, ഉഴുന്നു പരിപ്പു മാത്രമല്ല, ഇത്തരം പ്രശ്നങ്ങള്‍ക്കു സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഉഴുന്നു പരിപ്പിന്
ഉഴുന്നു പരിപ്പിന് ആരോഗ്യപരമായ ഏറെ ഗുണങ്ങളുണ്ട്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരവുമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് ഉഴുന്ന്. വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. മത്സ്യ മാംസാദികളില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീനു പകരം വയ്ക്കാന്‍ വെജിറ്റേറിയന്‍കാര്‍ക്കു ചേര്‍ന്നൊരു ഭക്ഷണം.ഉഴുന്നില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും മലബന്ധം മാറ്റുന്നതിനും നല്ലതുമാണ്.ധാരാളം അയേണ്‍ അടങ്ങിയ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇത് മുടി വളര്‍ച്ചയ്ക്കു നല്ലതാണ്. അരച്ചു മുഖത്തിടുന്നതും ഏറെ ഗുണകരം.

ഉഴുന്ന്
കിടക്കയിലെ താല്പര്യങ്ങള്ക്കും ശേഷിക്കുറവിനുമെല്ലാം ആയുര്‍വേദം അനുശാസിയ്ക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉഴുന്ന്. ഉഴുന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം നെയ്യില്‍ വറുക്കു കഴിയ്ക്കാം. ഇത് പുരുഷ ശേഷിയ്ക്കു സഹായിക്കും. പുരുഷവന്ധ്യതാപ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം, ബീജത്തിന്റെ കട്ടികുറവ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതു പാലിലിട്ടു കുതിര്‍ത്ത് പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഉഴുന്നു പരിപ്പും സവാളയും
ഉഴുന്നു പരിപ്പും സവാളയും ചേര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. സവാള, പ്രത്യേകിച്ചും വെളുത്ത സവാള പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. വെളുത്ത സവാളയുടെ നീരെടുത്ത് ഇതില്‍ ഉഴുന്നു പരിപ്പു കുതിര്‍ത്തു കഴിയ്ക്കാം. ഗുണം ലഭിയ്ക്കും.മൂന്നു നാലു സ്പൂണ്‍ ഉഴുന്ന് കുതിര്‍ത്ത് വേവിച്ച് അര ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് രാത്രിയില്‍ കിടക്കും മുന്‍പു കഴിച്ച് പാലും കുടിയ്ക്കാം. ഇതും നല്ലൊരു വഴിയാണ്.

ചക്കക്കുരു
ചക്കക്കുരുവും പുരുഷന് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചക്കക്കുരു തോരനാക്കി ദിവസവും കഴിയ്ക്കാം. ഇത് നല്ല ശേഷിയുണ്ടാകാന്‍ സഹായിക്കുന്നു. ചക്കക്കുരുവിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്നു.

മുരിങ്ങ
മുരിങ്ങ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണെന്നു പറയാം. മുരിങ്ങയുടെ മൂത്ത കുരു പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് പുരുഷന് ശേഷിയും ഊര്‍ജവുമെല്ലാം നല്കുന്നു. മുരിങ്ങയുടെ പൂവ് പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. മുരിങ്ങയുടെ തോല് ഭാഗം ഉണക്കിപ്പൊടിച്ച് 129 ഗ്രാം ഈ പൊടി 600 എംഎല് വെള്ളത്തിലിട്ട് അര മണിക്കൂര്‍ നേരം തിളപ്പിയ്ക്കുക. ഇതിലെ 30 എംഎല് വീതം ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ദിവസം മൂന്നു നേരം കുടിയ്ക്കാം. ഇത് ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുന്നത് ശീഖ്രസ്ഖലനത്തിനുള്ള നല്ലൊരു പരിഹാരമാണ്. ബീജത്തിന്റെ കട്ടി കുറവിനും ഇത് നല്ലതാണ്.

ഇരട്ടി മധുരം
ഇരട്ടി മധുരം ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരമാണ്. ഇത് ശേഷിക്കുറവിനു മാത്രമല്ല, ബീജോല്പാദനത്തിനും സഹായിക്കുന്നു. ഇരട്ടിമധുരം ഉണക്കിയത് ആയുര്‍വേദ കടകളില്‍ ലഭിയ്ക്കും. ഇത് പൊടിച്ച് പാലില്‍ ചേര്‍ത്തിളക്കി അല്പം നെയ്യും
തേനും കലര്‍ത്തി രാത്രി കിടക്കാന്‍ നേരം കുടിയ്ക്കാം.

ചെറുപയര്‍, ഗോതമ്പ്, കടല
ചെറുപയര്‍, ഗോതമ്പ്, കടല എന്നിവയും ഇത്തരം പ്രശ്നങ്ങള്‍ക്കും താല്പര്യം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. ഇത് ആട്ടിന്‍ പാലില്‍ ഇട്ടു കുതിര്‍ത്തുക. പിന്നീട് ഇതു കഴിയ്ക്കാം. പാലും കുടിയ്ക്കാം അല്ലെങ്കില്‍ ഇതു കുതിര്‍ത്തി അരച്ചു ചേര്‍ത്തു കഴിയ്ക്കാം.

ബദാം, ഈന്തപ്പഴം
ബദാം, ഈന്തപ്പഴം എന്നിവയെല്ലാം പാലില്‍ കുതിര്‍ത്തി അരച്ചു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത് ആട്ടില്‍ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ബീജോല്പാദനത്തിനും പുരുഷ വന്ധ്യത പോലുളള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് ഉത്തമ പരിഹാരമാണ്.

വാഴപ്പൂവും
വാഴപ്പൂവും പുരുഷന് ശേഷി നല്‍കാനും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഇത് തോരന്‍ വച്ചു കഴിയ്ക്കാം. ഇതിലും സിങ്കു ധാരാളമുണ്ട്. ഇതിലെ വൈറ്റമനുകള്, പോഷകങ്ങള്‍ എന്നിവയെല്ലാം ഗുണം നല്‍കും.

ഉലുവ
ഉലുവ. പാലിലിച്ചു തിളപ്പിച്ച് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം നല്‍കും. ഉലുവ വായിലിട്ടു കടിച്ചു ചവയ്ക്കുന്നതും നല്ലതുന്നെയാണ്.പല ആരോഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉലുവ സഹായിക്കും. പുരുഷനെ അലട്ടുന്ന ഉദ്ധാരണ, സ്ഖലന പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ഇത്.

ഉണങ്ങിയ ഈന്തപ്പഴം, അശ്വഗന്ധ
ഉണങ്ങിയ ഈന്തപ്പഴം, അശ്വഗന്ധ എന്നിവ തുല്യമായെടുത്ത് 12 മണിക്കൂര്‍ പശുവിന് പാലിലിട്ടു കുതിര്‍ത്തി ഈ പാലില്‍ തന്നെ ഇത് അരച്ച ശേഷം രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പു കഴിയ്ക്കാം. ഇത് ആട്ടില്‍ പാലില്‍ കുതിര്‍ത്ത് അരച്ചു കഴിയ്ക്കുന്നത് ഇരട്ടി ഗുണം നല്‍കും. ഉണക ഈന്തപ്പഴം അഥവാ കാരയ്ക്ക 42 എണ്ണമെടുത്ത് ഇതില്‍ 5 ഗ്രാം വീതം ജാതിപത്രി പൊടിച്ചത്, 100 ഗ്രാം വീതം തേന്‍, കല്‍ക്കണ്ടം പൊടിച്ചത് എന്നിവ ചേര്‍ത്ത് ഒരാഴ്ച അടച്ചു സൂക്ഷിയ്ക്കുക. പിന്നീട് ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക.



Click it and Unblock the Notifications











