Latest Updates
-
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ദിവസവും കഴിയ്ക്കണം ഡ്രൈ നട്സ്, കാരണം
ദിവസവും കഴിയ്ക്കണം ഡ്രൈ നട്സ്, കാരണം
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഡ്രൈ നട്സ്, ഫ്രൂട്സ് എന്നിവ ഏറെ നല്ല ഒന്നാണ്. വയസു തികഞ്ഞ കുഞ്ഞു മുതല്‍ പ്രായമായവര്‍ക്കു വരെ പ്രത്യേക ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ഡ്രൈ നട്സ്.
ഡ്രെ നട്സില്‍ പിസ്ത, ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്സ് എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ഡ്രൈ സീഡ്സുമുണ്ട്. ഇവയെക്കും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. മത്തങ്ങാക്കുരു അഥവാ പംപ്കിന്‍ സീഡുകള്‍, സൂര്യകാന്തി വിത്ത് അഥവ് സണ്‍ഫ്ളവര്‍ സീഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ടവയാണ്. പ്രമേഹ നിയന്ത്രണത്തിന് പ്രധാനമായും സഹായിക്കുന്ന ഫ്ളാക്സ് സീഡുകള്‍ ആണ് മറ്റൊന്ന്.
ഇതിനു പുറമേ ഡ്രെ ഫ്രുട്സുമുണ്ട്. ഈന്തപ്പഴം, ഉണക്ക മുന്തിരി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നവയാണ്.
ദിവസവും ഡ്രൈ നട്സും ഫ്രൂട്സുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. പല അസുഖങ്ങള്‍ക്കുമുളള സ്വാഭാവിക പരിഹാരമാണിത്.
ദിവസവും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഡ്രൈ ഫ്രൂട്സ് ആന്റ് നട്സ്
ഡ്രൈ ഫ്രൂട്സ് ആന്റ് നട്സ് ദിവസവും കഴിയ്ക്കുന്നത് ഹൃദയ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനുളള നല്ലൊരു വഴിയാണ്. ധാരാളം ധാതുക്കലും പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണിത്. കശുവണ്ടിപ്പരിപ്പ് പോലുള്ളവയില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകളുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പിസ്തയില്‍ വൈറ്റമിന്‍ പോലുള്ളവയുണ്ട്. ഇതും ആരോഗ്യപരമായ ഗുണങ്ങള്‍ ഹൃദയത്തിനു നല്കുന്ന ഒന്നാണ്. ബദാം നല്ല കൊളസ്ട്രോള്‍ ഉറവിടമാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ഇതും ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്.

അനീമിയ
അനീമിയ പോലുളള പ്രശനങ്ങള്‍ അകറ്റാന്‍ ഉത്തമമാണ് ഡ്രൈ നട്സും ഫ്രൂട്സും. പ്രത്യേകിച്ചും ഈന്തപ്പഴം, ഉണക്ക മുന്തിരി പോലുള്ളവ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. അയേണ്‍ സമ്പുഷ്ടമായവയാണ് ഇവ. ഇതു കൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ് ഇവ.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഡ്രൈ നട്സ്. പ്രത്യേകിച്ചും ബദാം പോലുളളവ. ഇവയിലുള്ള നല്ല കൊഴുപ്പാണ് ഗുണകരമാകുന്നത്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഡ്രൈ നട്സിനു സാധിയ്ക്കും. കശുവണ്ടിപ്പരിപ്പില്‍ കൊളസ്ട്രോള്‍ ഇല്ല. പിസ്തയിലെ നല്ല കൊഴുപ്പും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, ഉണക്ക മുന്തിരി, പിസ്ത എന്നിവ കഴിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

ശരീരത്തിന് ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് ഇവ. കാഷ്യൂനട്സ്, പ്രൂണ്‍സ് എന്നിവ നല്ല ഊര്ജോര്പാദനത്തിനു സഹായിക്കുന്നവയാണ്. ഇതുപോലെയാണ് ഈന്തപ്പഴത്തിലെ സ്വാഭാവികമായ മധുരവും. ഇതും ഊര്ജോല്പാദനത്തിന് സഹായിക്കും.

സര്‍ക്കുലേറ്ററി സംവിധാനം
ശരീരത്തിലെ സര്‍ക്കുലേറ്ററി സംവിധാനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നവയാണ് ഡ്രൈ നട്സ്, ഫ്രൂട്സ് എന്നിവ. ഡ്രൈ ഫ്രൂട്സില്‍ അണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍, വൈററമിന്‍ ബി, ഫോസ്ഫറസ്, കോപ്പര്‍, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ അത്യുത്തമമാണ്. ഉണക്കമുന്തിരിയില്‍ കാല്‍സ്യം, വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്,. ഇതെല്ലാം എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. ബദാമിലെ വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. കശുവണ്ടിപ്പരിപ്പിലെ മഗ്നീഷ്യം ഹൃദയത്തിനു നല്ലതാണ്. ബിപി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഉത്തമം. വാള്‍നട്സിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാന്‍ ഇവ ഉത്തമമാണ്. ബദാം പ്രത്യേകിച്ചും ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലും കശുവണ്ടിപ്പരിപ്പിലുമുള്ള ഫ്ളേവനോയ്ഡുകളും ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ്. പ്രോസ്റ്റേറ്റ്, ലംഗ്സ് എന്നിവിടങ്ങളെ ബാധിയ്ക്കുന്ന ട്യൂമറിനുള്ള നല്ലൊരു പ്രതിവിധിയാണ് പിസ്ത.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം ഡ്രൈ ഫ്രൂട്സും നട്സും. അതേ സമയം ആരോഗ്യകരമായി തൂക്കം കൂട്ടാന്‍ സഹായിക്കുന്നവ കൂടിയാണിവ. പ്രത്യേകിച്ചും ഈന്തപ്പഴം പോലുള്ള. അമിതമായി കഴിയ്ക്കരുതെന്നു മാത്രം.

ശോധനാ പ്രശ്നങ്ങള്‍ക്കും
ശോധനാ പ്രശ്നങ്ങള്‍ക്കും ദഹനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഡ്രൈ നട്സും ഫ്രൂട്സുമെല്ലാം. ഇവയെല്ലാം നാരുകളടങ്ങിയ നല്ലൊരു ഭക്ഷണമാണ്. വയറിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കായി വളരെ നല്ലതാണ് ഇവ. ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ അത്യുത്തമം. ദഹിച്ച ഭക്ഷണം കുടലിലൂടെ വേഗത്തില്‍ നീങ്ങാനും ഇതു സഹായിക്കും.

ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന്
ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഡ്രൈ നട്സും ഫ്രൂട്സും. ഇവയിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതെ തടയാനും ചര്‍മത്തിന് ഇറുക്കം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. ബദാം അരച്ചു ഫേസ് പായ്ക്കാക്കി മുഖത്തിടാനും നല്ലതാണ്. വാള്‍നട്സിലെ ഒമേഗ ത്രീ ഫാററി ആസിഡുകള്‍ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയുമാണ്.

ബ്രെയിന്‍ ആരോഗ്യത്തിന്
ബ്രെയിന്‍ ആരോഗ്യത്തിന് അത്യുത്തമമായതു കൊണ്ടു തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ നല്ലതാണ് ഇത്. ഓര്മ ശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പഠിയ്ക്കുന്ന കുട്ടികള്‍ക്കു ഗുണകരം. പ്രായമായവരില്‍ അല്‍ഷീമേഴ്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്.

ഇവയെല്ലാം മിതമായ അളവില്‍ കഴിയ്ക്കാന്‍
ഇവയെല്ലാം മിതമായ അളവില്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതു പോലെ ഡ്രൈ നട്സും അമിതമാകുന്നത് ആരോഗ്യപരമായി നല്ലതല്ല. മിതത്വം എല്ലാറ്റിലും ഗുണം നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications