Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
1സ്പൂണ്‍ ഒലീവ് ഓയില്‍ വെറുംവയറ്റില്‍ ആരോഗ്യമാണ്
1സ്പൂണ്‍ ഒലീവ് ഓയില്‍ വെറുംവയറ്റില്‍ ആരോഗ്യമാണ്
പൊതുവേ ഓയിലുകള്‍ ആരോഗ്യത്തിന്, പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്നാണ് പറയുക. കഴിവതും എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്നതുമാണ് ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കുക. ഇതുപോലെ എണ്ണപ്പലഹാരങ്ങളുടെ ഉപയോഗവും.
എന്നു കരുതി ഓയിലുകള്‍ പൂര്‍ണമായും ഒഴിവാക്കേണം എന്നല്ല. മിതമായി, ആരോഗ്യകരമായവ ഉപയോഗിയ്ക്കണം. വറുത്ത ഭക്ഷണങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. വറുത്തവ ഒരു തവണ വറുത്ത എണ്ണയില്‍ തന്നെയാണ് ഹോട്ടലുകളിലും മറ്റും തയ്യാറാക്കുക. എണ്ണ ലാഭിയ്ക്കാനുള്ള ഈ നീക്കമാണ് ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയും. കാരണം എണ്ണയ്ക്ക് ഒരു സ്മോക്കിംഗ് പോയന്റുണ്ട്. അതായത് എണ്ണ പുകയുക എന്നു പറയും. ഈ ഘട്ടത്തില്‍ എത്തിയാല്‍ പിന്നെ എണ്ണ ആരോഗ്യത്തിന് ദോഷം വരുത്തും. ഇതില്‍ ക്യാന്‍സര്‍ കാരണമായ കാര്‍സിനോജെനിക് ഘടകങ്ങള്‍ ഇതു വഴി രൂപാന്തരപ്പെടുന്നു എന്നു വേണം, പറയാന്‍. പുകഞ്ഞു കഴിഞ്ഞ എണ്ണ പിന്നീട് ഉപയോഗിയ്ക്കരുത്. എന്നാല്‍ എണ്ണ കളയാന്‍ മടിച്ചു പലരും ഇത് വീണ്ടും ഉപയോഗിയ്ക്കും. ഇതിന്റെ ദോഷഫലം വര്‍ദ്ധിയ്ക്കുകയും ചെയ്യും. സ്മോക്കിംഗ് പോയന്റ് എത്തിയ എണ്ണ കളയുകയെന്നതാണ് പ്രതിവിധി.
ചില എണ്ണകളുടെ സ്മോക്കിംഗ് പോയന്റ് ഏറെ ഉയര്‍ന്നതാണ്. അതായത് ഇവ കൂടുതല്‍ സമയമെടുത്തേ ഇത്തരം അവസ്ഥയില്‍ എത്തുകയുള്ളൂ. ഇവ പൊതുവേ ആരോഗ്യകരവുമാണ്. ഇത്തരം ഒരു എണ്ണയാണ് ഒലീവ് ഓയില്‍. സ്മോക്കിംഗ് പോയന്റ് ഏറെ ഉയര്‍ന്ന ഈ എണ്ണ ആരോഗ്യപരമായ പല ഗുണങ്ങള്‍ കൊണ്ടും മികച്ചതാണെന്നു പറയാം. ഈ എണ്ണ ഉപയോഗിയ്ക്കുന്നതു ദോഷകരമല്ലെന്നു മാത്രമല്ല, ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് പല തരത്തിലുളള ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ ഇവ ദിവസവും അല്പമെങ്കിലും കഴിയ്ക്കണം എന്നു പറയാം. സാലഡുകളിലും മററും ഈ ഓയില്‍ ഉപയോഗിയ്ക്കാറുമുണ്ട്.
ഒലീവ് ഓയില്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ശീലമാണിത്.
ദിവസവും ഒലീവ് ഓയില്‍ വെറുംവയററില് കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ഒലിവ് ഓയിലിന്
ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ഏറെ ഉത്തമമാണ് ഇത്.

ഈസ്ട്രജന്
ഒലീവ് ഓയീല്‍ സ്ത്രീകളില്‍ ഈസ്ട്രജന്, പുരുഷനില്‍ ടെസ്റ്റോസ്റ്റിറോണ്‍, ഉല്പാദനത്തിനു സഹായിക്കുന്നു.ഇതു കൊണ്ടു തന്നെ സ്ത്രീ പുരുഷന്മാരില് സെക്സ് ജീവിതത്തിന് ഇത് ഏറെ നല്ലതാണ്. നല്ലൊരു അഫ്രോഡിയാസിക് ഓയിലാണിത്. സെക്സ് താല്പര്യങ്ങള് ഉണര്‍ത്താനും പുരുഷന്മാരില് ഉദ്ധാരണത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

നല്ല കൊളസ്ട്രോള്‍
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ് ഒലീവ് ഓയില്‍. ഇതും രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി രക്തപ്രവാഹത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ രക്തപ്രവാഹത്തേയും ഹൃദയത്തെയും ബാധിയ്ക്കും.

ഹൃദയത്തിന്റെ ആരോഗ്യത്തിന്
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും.

ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇത് നല്ലതാണ്. ഇതും ക്യാന്‍സര്‍ തടയാന്‍ ഏറെ നല്ലതാണ്. പാചകരീതികള്‍, പ്രത്യേകിച്ചും എണ്ണ കൊണ്ടുള്ള പ്രത്യേക പാചക വഴികള്‍ ക്യാന്‍സര്‍ കാരണമാകുന്നു. ഇതിനുള്ള പരിഹാരമാണ് മുകളില്‍ പറഞ്ഞതു പോലെ സ്മോക്കിംഗ് പോയന്റ് ഉയര്‍ന്ന ഒലീവ് ഓയില്‍

തടിയും വയറും
തടിയും വയറും വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റ് എണ്ണകളുടെ കൂട്ടത്തില്‍ ഇതിനൊരു അപവാദമായി നില്ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതിലെ വൈറ്റമിന്‍ സി, ബയോഫ്ളേവനോയ്ഡുകള് എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും. ഇതെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

ഒലീവ് ഓയിലിനൊപ്പം ചെറുനാരങ്ങാനീരും
ഒലീവ് ഓയിലിനൊപ്പം ചെറുനാരങ്ങാനീരും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക.

ബ്രെയിന്‍ ആരോഗ്യത്തിന്
ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമാണ് ഒലീവ് ഓയില്‍. പ്രായമാകുമ്പോള്‍ വരുന്ന അല്‍ഷീമേഴ്സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഓര്മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

പ്രമേഹ രോഗികള്‍ക്ക്
പ്രമേഹ രോഗികള്‍ക്ക് ഏറെ ഫലപ്രദമായ ഒന്നാണ് ഒലീവ് ഓയില്‍. മറ്റേത് ഓയിലിനേക്കാളും ഫലപ്രദമായ ഒന്നാണിത്. ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ലിപോപ്രോട്ടീന്റെ അളവ് കുറയ്ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍, ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്നു. മുടിയ്ക്കും ഏറെ ഗുണകരമാണ് ഇതിലെ ആരോഗ്യകരമായ ഘടകങ്ങള്‍. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഫലപ്രദം.

ലൂബ്രിക്കന്റായി
വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. അഞ്ചു തുള്ളി ഒലീവ് ഓയില്‍ ലൂബ്രിക്കന്റായി ഉപയോഗിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ സ്വാഭാവിക രീതിയില്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.



Click it and Unblock the Notifications
