Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
അവല് കഴിച്ചാല് ആയുസ്സ് കൂട്ടാം
അവല് സ്ഥിരമായി കഴിക്കുന്നതിലൂടെ നമ്മള് നേരിടുന്ന പല ആരോഗ്യ പ്രതിസന്ധികള്ക്കും നമുക്ക് പരിഹാരം
നെല്ലില് നിന്നുണ്ടാക്കുന്ന ഒന്നാണ് അവല്. അവലിന് അവില് എന്നും പറയാറുണ്ട്. വളരെയധികം ആരോഗ്യ ഗുണങ്ങള് നിലനില്ക്കുന്ന ഒന്നാണ് അവല്. അവല് ഉപയോഗിച്ച് പല വിധത്തിലുള്ള സ്വാദിഷ്ഠമായ വിഭവങ്ങള് തയ്യാറാക്കാം. എന്നാല് അരിയേക്കാള് ആരോഗ്യ ഗുണങ്ങള് കൂടുതലുള്ള ഒന്നാണ് അവല് എന്ന കാര്യത്തില് സംശയം വേണ്ട. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം ഗുണങ്ങള് ഇത് നല്കുന്നുണ്ട്.
ചെറിയ കുട്ടികള്ക്ക് പോലും വളരെയധികം പ്രിയപ്പെട്ടതാണ് അവല്. ഇന്ത്യയില് ഏത് ഭാഗത്തും അവില് കഴിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു അവല്. അവല് കൊണ്ട് പല വിധത്തിലുള്ള മധുര പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്. അവല് വിളയിച്ചത് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരങ്ങളില് ഒന്നാണ്. ഇത് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന പല വിഭവങ്ങളും അവലില് ഉണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള് അവലില് ഉണ്ടെന്ന് നോക്കാം.

എല്ലിനും പല്ലിനും ബലം
എല്ലിനും പല്ലിനും ബലം നല്കുന്ന പോഷകങ്ങള് അവലില് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല് പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം വര്ദ്ധിപ്പിക്കുന്നു.

ഫൈബര് ധാരാളം
വളരെയധികം ഫൈബര് സാന്നിധ്യമുള്ള ഒന്നാണ് അവല്. ഇവ ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കികളയുന്നു. ഇതുമൂലം കുടലിലെ ക്യാന്സര് പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

പക്ഷാഘാത സാധ്യത
പ്രാതലിനൊപ്പം ഇത് ഉള്പ്പെടുത്തുകയാണെങ്കില് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാം. ഇതിലടങ്ങിയിരിക്കുന്ന ഫൈബര് കാര്ഡിയോവാസ്ക്യുലാര് രോഗത്തെ തടയുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി അവില് കഴിക്കുന്നവര്ക്ക് കൂടി ആരോഗ്യം നല്കുന്നു.

ദഹന പ്രശ്നങ്ങള്
ഡയറ്റില് ഫൈബര് കൂടിയ അവല് ഉള്പ്പെടുത്തുമ്പോള് വയറ്റിലെ പ്രശ്നങ്ങള് മാറികിട്ടും. മലബന്ധം പോലുള്ള പ്രശ്നങ്ങള് കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് നല്ലൊരു പരിഹാരമാണ് അവല്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹരോഗികള്ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹത്തെ നിയന്ത്രിച്ച് നിര്ത്താനുള്ള കഴിവ് അവലിനുണ്ട്.

വൈറ്റമിന്സും മിനറല്സും
വൈറ്റമിന്സും മിനറല്സും കൊണ്ട് നിറഞ്ഞ ഭക്ഷണമാണിത്. വൈറ്റമിന് എ, ബി1,ബി2,ബി3,ബി6,ഡി,ഇ എന്നിവയും അയേണ്, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്, മെഗ്നീഷ്യം, മാഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

ബ്രെസ്റ്റ് ക്യാന്സര് സാധ്യത
സ്ത്രീകള് ഇത് കഴിക്കുന്നതിലൂടെ ബ്രെസ്റ്റ് ക്യാന്സര് സാധ്യത തടയാം. സ്തനാര്ബുദത്തെ ചെറുക്കാന് അവലിന് കഴിയും എന്നാണ് പറയുന്നത്. അവലിന്റെ ആരോഗ്യഗുണങ്ങള് അതുകൊണ്ട് തന്നെ ചില്ലറയല്ല.

കൊളസ്ട്രോള്
ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഗോതമ്പ് അവല് സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം. ചീത്ത കൊളസ്ട്രോള് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന് അവല് സഹായിക്കുന്നു.

ഫൈബര്
ഇതിലടങ്ങിയിരിക്കുന്ന ഫൈബര് ദീര്ഘനേരം വിശപ്പില്ലാതാക്കും. മറ്റ് ധാന്യങ്ങളില് നിന്നും കലോറി കുറവാണ്. ഇത് തടി കുറയാന് സഹായകമാകും. അതുകൊണ്ട് തന്നെ അവല് യാതൊരു മടിയും കൂടാതെ ഉപയോഗിക്കാവുന്നതാണ്.

മറവിരോഗങ്ങള്ക്ക് പരിഹാരം
അല്ഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കാനും അവലിന്റെ ഉപയോഗം സഹായിക്കും. അവല് സ്ഥിരമായി കഴിക്കുന്നതിലൂടെ മറവിരോഗത്തിനുള്ള സാധ്യത വളരെ കുറവാണ്.

ഊര്ജ്ജം നല്കുന്നു
ശരീരത്തിന് ഊര്ജ്ജം നല്കുന്നതിന് സഹായിക്കുന്ന ഒന്നാണ് അവല്. അവല് സ്ഥിരമായി കഴിക്കുന്നതിലൂടെ ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് ഉണര്വ്വ് നല്കാന് സഹായിക്കുന്നു.



Click it and Unblock the Notifications
