Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വെറുംവയറ്റില്‍ 1മാസം ഇളനീര്; ഏത് തടിയും കുറയും
ഇളനീര് ദിവസവും ശീലമാക്കിയാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ഡോക്ടറെ തിരയുന്നവരാണ് നമ്മളില്‍ നല്ലൊരു വിഭാഗവും. ഇന്നത്തെ ആരോഗ്യത്തിന്റെ പ്രധാന പ്രശ്നങ്ങളെല്ലാം തന്നെ ആരംഭിക്കുന്നത് തടിയില്‍ നിന്നാണ്. അമിതവണ്ണം തന്നെയാണ് ഇതിന്റെ പ്രധാന പ്രശ്നം. അമിതവണ്ണത്തെ കുറക്കുന്നതിന് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ചിലര്‍ അമിത വ്യായാമത്തിലൂടേയും ചിലര്‍ ഡയറ്റിംഗിലൂടേയും അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ ഇനി വെറും ഇളനീര് മതി. ഇളനീര് ഉപയോഗിച്ച് നമുക്ക് അമിതവണ്ണമെന്ന പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ ഒരു ഇളനീര് കഴിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിലുപരി തടിയും വയറും കുറഞ്ഞ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇളനീരിന് കഴിയും. ഇളനീര് ദിവസവും ശീലമാക്കിയാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൊഴുപ്പ് കുറക്കുന്നു
ശരീരത്തില്‍ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്. ദിവസവും വെറും വയറ്റില്‍ അല്പം ഇളനീര് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തില്‍ അപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുക വഴി ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിക്കുന്നു. ഇതിന് ഇളനീര് സഹായിക്കുന്നു എന്നതാണ് സത്യം. മെറ്റബോളിസം ഉയര്‍ത്തി തടിയും വയറും ഒതുക്കുന്നതിന് ഇളനീര് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

മറ്റ് ആരോഗ്യ ഗുണങ്ങള്‍
ഇളനീര് ദിവസവും ഒരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇളനീര് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

നിര്‍ജ്ജലീകരണം കുറക്കുന്നു
നിര്‍ജ്ജലീകരണം ജീവന് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിലൂടെ പലപ്പോഴും മരണം വരെ സംഭവിക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കി നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് ഇളനീര് കുടിയ്ക്കുന്നത് നല്ലതാണ്.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. എന്നാല്‍ അതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളീര്. ഇളനീര് കഴിക്കുന്നത് കൊളസ്ട്രോള്‍ ഇല്ലാതാക്കി ശരീരത്തിന് കൊഴുപ്പിനെ ഉരുക്കി കളയുന്നു.

കലോറി കുറവ്
ശരീരത്തിനെ തടിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇളനീരില്‍ ഇല്ലെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കലോറി കുറവാണ് എന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടായി വരില്ല.

അമിതവിശപ്പിന് പരിഹാരം
ആഹാരം കഴിക്കുന്നതാണ് നമ്മള് തടിക്കുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ അമിതവിശപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇളനീര് സഹായിക്കുന്നു. ഇളനീര് കുടിയ്ക്കുന്നത് ആഹാരത്തോടുള്ള അമിതാര്ത്തിയെ ഇല്ലാതാക്കും.

കൃത്രിമത്വം ഇല്ല
പുറത്ത് നിന്ന് യാതൊരു വിധത്തിലുള്ള കൃത്രിമത്വവും ഇളനീരില്‍ ചേര്‍ക്കുന്നില്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തെ സഹായിക്കുന്നതാണ്. ക്രിത്രിമമായി ഒന്നും ഇളനീരില്‍ ചേര്‍ത്തിട്ടില്ലെന്നതും അതിന്റെ ഗുണം ഇരട്ടിയാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

ദഹനം കൃത്യമാക്കുന്നു
ദഹനം കൃത്യമാക്കുന്നതിന് സഹായിക്കുന്നു ഇളനീര്. എത്ര വലിയ ദഹന പ്രശ്നമാണെങ്കില്‍ പോലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇളനീര്. കൃത്യമായ ദഹനം നടന്നാല്‍ അത് കുടവയറിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

വയറിളക്കത്തിന് പരിഹാരം
വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഇളനീര്. പെട്ടെന്ന് തന്നെ വയറിളക്കവും മറ്റ് വയര്‍സംബന്ധമായ രോഗങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്.



Click it and Unblock the Notifications
