Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ജാതിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ജാതിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ജാതിയ്ക്ക പൊതുവേ വില പിടിച്ച സുഗന്ധ വ്യഞ്ജനങ്ങളില്‍ പെടുന്ന ഒന്നാണ്. പല ഭക്ഷണ വസ്തുക്കളിലും രുചിയ്ക്കും സ്വാദിനും വേണ്ടി ഉപയോഗിയ്ക്കുന്ന ഒന്ന്.
ജാതിയ്ക്ക വെറുതെ സ്വാദിനും ഗുണത്തിനും വേണ്ടി മാത്രമല്ല, ആരോഗ്യ പരമായ ഗുണങ്ങള്‍ക്കും ഏറെ മികച്ച ഒന്നു തന്നെയാണ്. പല വിധത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇതു നല്‍കും. ഒപ്പം പല രോഗങ്ങള്‍ക്കുള്ള പരിഹാരവും കൂടിയാണ്.
വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിതെന്നു വേണം, പറയാന്‍. വയര്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ജാതിയ്ക്ക മികച്ച ഒന്നാണ്.
ദിവസവും ജാതിയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ, ജാതിയ്ക്ക ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം, ജാതിയുടെ ഇലയോ ജാതിപത്രിയോ ഇട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം, പാലില്‍ ജാതിയ്ക്ക പൊടിച്ചു ചേര്‍ത്തു കഴിയ്ക്കാം. തേനില്‍ കലര്‍ത്തി കഴിയ്ക്കാം. വഴികള്‍ പലതുമുണ്ടെന്നു ചുരുക്കം.

ക്യാന്‍സര്‍
ജാതിയ്ക്കയില് അടങ്ങിയിട്ടുള്ള എസന്‍ഷ്യല്‍ ഓയില്‍ ക്യാന്‍സര്‍ തടയുന്നതിന് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും കോളന്‍ ക്യാന്‍സര്‍ പോലുള്ളവ തടയാന്‍. ഇതിന്റെ തെറാപ്യൂട്ടിക് ഗുണങ്ങളും ക്യാന്‍സറിന് ഏറെ സഹായകമായ ഒന്നാണ്.

ആന്റിഡയബെറ്റിക് ഗുണങ്ങള്‍
പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ജാതിയ്ക്ക. ഇതിലെ ട്രെടെര്പീനിസ് എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ഇതിന് ആന്റിഡയബെറ്റിക് ഗുണങ്ങള്‍ ഏറെയുണ്ട്. ഇത് പ്രമേഹം മാത്രമല്ല, പല രോഗങ്ങളും ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വാതസംബന്ധമായ വേദന
വാതസംബന്ധമായ വേദന മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ജാതിയ്ക്ക. വാതത്തിന്റെ പല ലക്ഷണങ്ങളും അകറ്റാനും ഏറെ ഗുണകരമാണ്.

ഇന്‍സോംമ്നിയ
ഇന്‍സോംമ്നിയ അഥവാ ഉറക്കക്കുറവ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ജാതിയ്ക്ക. ഇതുപോലെ സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്. കിടക്കും മുന്‍പ് ഒരു നുള്ളു ജാതിയ്ക്ക പൊടിച്ചത് ഒരു ഗ്ലാസ് ചൂടുപാലില് കലക്കി കുടിയ്ക്കുന്നത് ഉറക്കം നല്ലതുപോലെ ലഭിയ്ക്കാന്‍ സഹായിക്കും. ജാതിക്കയ്ക്ക സെഡേറ്റീവ് ഗുണമുണ്ട്. ഇതാണ് ഉറക്കം വരാന്‍ സഹായിക്കുന്നത്.

ദഹനത്തിനുള്ള നല്ലൊരു വഴി
ദഹനത്തിനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. ഇത് വയറിളക്കം, മലബന്ധം, ഛര്‍ദി, ഗ്യാസ്, വയര്‍ വീര്‍ക്കുക, അസിഡിറ്റി തുടങ്ങിയ പല പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. ഇത് ദഹന രസങ്ങളുടെ ഉല്പാദനത്തിന് സഹായിച്ചാണ് ഈ ഗുണം നല്‍കുന്നത്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇതു കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.

തടി
തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ജാതിയ്ക്ക. ഇതിലെ സോപോറിക് അഥവാ ഉറക്കം നല്കുന്ന വഴിയിലൂടെയാണ് ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും. ഇതുവഴി തടി കൂട്ടും. അമിത ഭക്ഷണത്തിനും വഴിയൊരുക്കുന്ന ഒന്നാണ് ഉറക്കക്കുരവ്. ദഹനം മെച്ചപ്പെടുത്തിയും ജാതിയ്ക്ക തടി കൂടുന്നതു തടയും. ഇതു ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്.

സെക്സ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്
സെക്സ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ജാതിയ്ക്ക. കേന്ദ്രനാഡീവ്യൂഹത്തെ ഉദ്ദീപിപ്പിച്ച് സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കാന്‍ ജാതിയ്ക്ക സഹായിക്കുന്നു. സെക്സ് താല്പര്യമുളവാക്കുന്ന ഫലങ്ങളില്‍ ഫലങ്ങളില്‍ പെട്ട ഒന്നാണിത്. സ്ത്രീകള്‍ക്കുള്ള വയാഗ്ര എന്നാണ് ജാതിയ്ക്ക അറിയപ്പെടുന്നത്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ സ്രവിപ്പിയ്ക്കുന്നു.

ജാതിയ്ക്ക
ജാതിയ്ക്ക പൊടിച്ചതും തേനും പകുതി പുഴുങ്ങിയ മുട്ടയുമായി ചേര്‍ത്തടിച്ചു കുടിയ്ക്കാം. ഇത് നല്ലൊരു സെക്സ് ടോണിക്കാണ്.ശീഘ്രസ്ഖലനം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ജാതിയ്ക്ക. ഈ പ്രശ്നങ്ങളുള്ളവര്‍ ഇത് പാലിലോ തേനിലോ കുരു പൊടിച്ചു ചേര്‍ത്തോ ജാതിപത്രി ചേര്‍ത്തോ കഴിയ്ക്കാം.സെക്സ് താല്പര്യം കുറവാണെങ്കില്‍ ജാതിയ്ക്ക പൊടിച്ചതു പാലിലോ ചായയിലോ ചേര്‍ത്തു കഴിയ്ക്കുക. ഗുണമുണ്ടാകും.

ട്രൈമിറിസ്ട്രിന്
ഇതില്‍ ട്രൈമിറിസ്ട്രിന് എന്നൊരു ഘടകമുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ നിയന്ത്രിയ്ക്കുന്ന ഇത് നല്ലൊരു ആന്റിഡിപ്രസന്റ് കൂടിയാണ്. നല്ല മൂഡിനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ഡോപൈമൈന്‍, സെറോട്ടനിന്‍ തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് നല്ല മൂഡിന് സഹായിക്കുന്നു.



Click it and Unblock the Notifications
