അറിയണം, ആയുസിന്റെ മരുന്നാണ് അത്തിപ്പഴം

അറിയണം, ആയുസിന്റെ മരുന്നാണ് അത്തിപ്പഴം

അത്തിപ്പഴം എന്നു പറയുമ്പോള്‍ എല്ലാവരുടേയും മനസില്‍ ആദ്യം വരിക കുരങ്ങന്‍ എന്നാകും. കാരണം കുരങ്ങന്മാരുടെ പ്രധാന ഭക്ഷണമാണ് പൊതുവേ ഇവയെന്നാണ് കേട്ടു കേള്‍വി. എന്നാല്‍ അത്തിപ്പഴം കുരങ്ങന്മാര്‍ക്കു മാത്രമല്ല, നമുക്കും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഇന്ത്യന്‍ ഫിഗ് എന്നാണ് പൊതുവേ അത്തിപ്പഴം അറിയപ്പെടുന്നത്. ഇതിന്റെ പഴം പഴുത്തതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത ഉണക്കിയും കഴിയ്ക്കാം.

പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നു കൂടിയാണ് ഇത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോല ഗുണപ്രദമാണ് ഇത്. അത്തി മരത്തിന്റെ തോലും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നാല്‍പാമരാദി എണ്ണയിലെ പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ് ഇത്. മുലപ്പാലിനേക്കാള്‍ പോഷകങ്ങള്‍ ഇതിലുണ്ടെന്നാണു പൊതുവേ പറയുക.

തടിയില്‍ നിന്നും നേരിട്ടു കായ്കനികളുണ്ടാകുന്ന ഇതിന്റെ തളിരുകള്‍ പഞ്ചപല്ലനം എന്നറിയപ്പെടുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് സാധാരണയായി കായകള്‍ ഉണ്ടാകുന്നത്.

അത്തിപ്പഴത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ഏതെല്ലാം വിധത്തില്‍ ഇത് മരുന്നായി ഉപയോഗിയ്ക്കാമെന്നും അറിയൂ,

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളെ അകറ്റാന്‍ കഴിയുന്ന ഒന്നാണ് അത്തി. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും അത്തിപ്പഴത്തിന്റെ ജ്യൂസില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതുമെല്ലാം പിത്ത ദോഷം ശമിപ്പിയ്ക്കും.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് അത്തിപ്പഴം. ഇതിനായി അത്തിയുടെ പാലാണ് ഉപയോഗിയ്‌ക്കേണ്ടത്. ഇത് തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. അത്തിയുടെ ഇലകള്‍ ഉണക്കിപ്പൊടിച്ച് ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും ഗുണം നല്‍കും. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കാനും ഇതിനു സാധിയ്ക്കും. അത്തിമരത്തിന്റെ തോല്‍ ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതിയാകും. ഇതു കൊണ്ടു തന്നെ ശരീര ശുദ്ധിയ്ക്കും രക്തശുദ്ധിയ്ക്കുമെല്ലാം ഇത് ഏറെ ഉത്തമമാണ്. രക്തം ശുദ്ധീകരിയ്ക്കും. ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുന്നതിനും ഏറെ ഫലപ്രദവുമാണ്.

കുട്ടികളുടെ ആരോഗ്യത്തിന്

കുട്ടികളുടെ ആരോഗ്യത്തിന്

കുട്ടികളുടെ ആരോഗ്യത്തിന് ഉത്തമമാണ് അത്തിപ്പഴം. അത്തിപ്പഴം വെള്ളത്തിലിട്ടു വച്ച് രാത്രി കഴിച്ചാല്‍ ക്ഷീണം കുറയും. ഓജസും ആരോഗ്യവുമുണ്ടാകും. നല്ല ശോധനയ്ക്കും. ദഹനത്തിനുമല്ലൊം ഇത് ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഗ്യാസ്, ്അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് അത്തിപ്പഴം. ഇതു മുലയൂട്ടുന്ന അമ്മമാര്‍ കഴിച്ചാല്‍ ഇൗ പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ക്ക് നല്ല ഓര്‍മ ശക്തിയും ബുദ്ധിശക്തിയും ലഭിയ്ക്കും. കാരണം ബ്രെയിന്‍ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമായതു കൊണ്ടു തന്നെ.

ബ്ലീഡിംഗ്

ബ്ലീഡിംഗ്

അത്തിപ്പഴം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗങ്ങളില്‍ ന്ിന്നുമുള്ള ബ്ലീഡിംഗ് തടയാന്‍ ഏറെ നല്ലതാണ്. ഇൗ രീതി മലബന്ധം, ദന്തക്ഷയം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നു കൂടി മോചനം നല്‍കുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയായതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോളും കൊഴുപ്പും കുറയ്ക്കാന്‍ ഇതിലെ പോഷകങ്ങളും നാരുകളും സഹായിക്കുന്നു.

പുരുഷന്മാരിലെ ലൈംഗിക ശേഷി

പുരുഷന്മാരിലെ ലൈംഗിക ശേഷി

പുരുഷന്മാരിലെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് അത്തപ്പഴം. ഇത് ഉണക്കിയത് പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ശേഷി വര്‍ദ്ധനവിനും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ഉള്ള നല്ലൊരു പരിഹാരം തന്നെയാണ്.

 മുലപ്പാല്‍

മുലപ്പാല്‍

ഗര്‍ഭകാലത്ത് ഇത് ഏറെ നല്ലതാണ്. ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സംഭവിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് കഴിയ്ക്കുന്നത് നല്ലപോലെ മുലപ്പാല്‍ ഉണ്ടാകാനും കുട്ടികളുടെ തലച്ചോര്‍ വികാസത്തിനും സഹായിക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണിത്. ദഹനം ശക്തിപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്. ഇതിലെ നാരുകളാണ് ഇതിന് ഏറെ സഹായകമാകുന്നതും.

അയേണ്‍

അയേണ്‍

ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇത് ഉണക്കിയതും നല്ലതാണ്. കുട്ടികള്‍ക്കും വിളര്‍ച്ചയ്ക്ക ഈ ഫലം നല്‍കാം.

മൂലക്കുരു

മൂലക്കുരു

മൂലക്കുരു അഥവാ പൈല്‍സിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ചൂടുവെള്ളത്തില്‍ രണ്ടു മൂന്ന് അത്തിപ്പഴം രാത്രിയില്‍ ഇട്ടു വച്ച് രാവിലെ ഈ വെള്ളം കുടിയ്ക്കുകയും കഴിയ്ക്കുകയും ചെയ്താല്‍ അര്‍ശസ് അഥവാ പൈല്‍സ് ശമിപിയ്ക്കും.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഫല പ്രദമാണ്. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ഫീനോള്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയത്തിന് ഏറെ ഗുണം നല്‍കുന്ന ഘടകങ്ങളാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീന്‍ പോലുള്ള ഭക്ഷണ വസ്തുക്കളില്‍ കണ്ടു വരുന്നു.

നല്ല മൂഡിന്

നല്ല മൂഡിന്

നല്ല മൂഡിന് സഹായിക്കുന്ന ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ ബി സെറോട്ടനിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡിനു സഹായിക്കുന്നത്.

Story first published: Tuesday, November 13, 2018, 12:51 [IST]
X
Desktop Bottom Promotion