Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
ഒരുപിടി ഫ്ളാക്സ് സീഡ് ദിവസവും കഴിയ്ക്കൂ
ഒരുപിടി ഫ്ളാക്സ് സീഡ് ദിവസവും കഴിയ്ക്കൂ
ഫ്ളാക്സ് സീഡുകള്‍ കാഴ്ചയില്‍ മുതിരയോടു സാമ്യമുള്ള ഒന്നാണ്. മുതിരയേക്കാള്‍ അല്പം പരന്നതാണെന്നു മാത്രം. ചണവിത്ത് എന്നാണ് പൊതുവേ ഇവ അറിയപ്പെടുന്നത്.
ഫ്ളാക്സ സീഡുകള്‍ പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്നാണ്. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക് ഇവ ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇത്. സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഇത് ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് എന്നു വേണം, പറയാന്‍. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതും ഹൃദയാരോഗ്യത്തെ സഹായിക്കും.
ഫ്ളാക്സ് സീഡ് ദിവസവും ലേശം വേവിച്ചു കഴിയ്ക്കുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഇത് മുതിര വേവിയ്ക്കുന്നതു പോലെത്തന്നെ വേവിച്ചു കഴിയ്ക്കുകയും ചെയ്യാം.
ദിവസവും ഫ്ളാക്സ് സീഡുകള്‍ വേവിച്ചു കഴിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സറിനെ തടയാന്‍
ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് ഫ്ളാക്സ് സീഡുകള്‍ അഥവാ ചണവിത്ത്. ചണവിത്തിലെ ലിഗ്നന് എന്ന ഘടകം, ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണ്. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ചണവിത്തിന് കഴിവുണ്ട്.

തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന്
തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഒരുപോലെ സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണിത്. ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

പ്രമേഹത്തിനുളള നല്ലൊന്നാന്തരം മരുന്നാണ്
പ്രമേഹത്തിനുളള നല്ലൊന്നാന്തരം മരുന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹ രോഗികളില്‍ . ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായവരില്‍ ഹീമോഗ്ലോബിന്‍ എ 1 സി ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് ശീലമാക്കാം.ഫൈബറിന്റെ ഉയര്‍ന്ന അളവ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ശരീരത്തിലെ കൊഴുപ്പും തടിയും കുറയ്ക്കാന്‍
ശരീരത്തിലെ കൊഴുപ്പും തടിയും കുറയ്ക്കാന്‍ സഹായകമാണ് ഫ്ളാസ്ക് സീഡുകള്‍. ഇത് ദിവസവും വേവിച്ചു കഴിയ്ക്കുന്നതു ഗുണം നല്‍കും. ഫ്ളാക്സ് സീഡുകള്‍ ഇട്ടു തിളപ്പിച്ച വെള്ളം തടി കുറയ്ക്കാനും ഏറെ നല്ലതാണ്. തലേ ദിവസം ഫ്ളാക്സ് സീഡുകള്‍ വെള്ളത്തിലിട്ടു വച്ച് പിറ്റേന്നു രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കാം.

ഹോട്ട് ഫ്ളാഷ്
സ്ത്രീകളില്‍ മെനോപോസിനോട് അനുബന്ധിച്ചുള്ള ഹോട്ട് ഫ്ളാഷ് എന്ന അവസ്ഥയൊഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ധാന്യങ്ങളിലോ, ജ്യൂസിലോ, തൈരിലോ ചേര്‍ത്ത് രണ്ട് സ്പൂണ്‍ ചണവിത്ത് കഴിക്കുന്നത് ഹോട്ട് ഫ്ലാഷ് എന്നറിയപ്പെടുന്ന, പെട്ടന്നുള്ള വിയര്‍ക്കലും, നെഞ്ചിടിപ്പ് വര്‍ദ്ധിക്കലും കുറയ്ക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയുടെ 57 ശതമാനം വരെ കുറയ്ക്കാന്‍ ചണവിത്തിന് സാധിക്കും.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഫ്ളാക്സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഒരു വഴി. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇവ. ഹൃദയാരോഗ്യത്തിന് ഉത്തമമായ ലിഗ്നന് എന്ന കൊഴുപ്പ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 75 മുതല്‍ 800 വരെ മടങ്ങ് ലിഗ്നന് അടങ്ങിയതാണ് ചണവിത്ത്. ചണവിത്തിലെ ഒമേഗ 3 ആസിഡ് ശ്വേതാണുക്കള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗങ്ങളിലടിയുന്നത് തടയുകയുംരക്തക്കുഴലുകളില് തടസമുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യും.

ദഹനത്തിന്
ദഹനത്തിന് ഏറെ ഉത്തമമാണ് ഇതിലെ ഫൈബറുകള്‍. ദഹനത്തിന് ഏറെ ഉത്തമമാണ് ഇതിലെ ഫൈബറുകള്‍. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതിലെ സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. മലബന്ധം പോലുളള പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ് ഇത്.

ഫ്ളാക്സ് സീഡുകളില്‍
ഫ്ളാക്സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. . ആസ്ത്മ, പ്രമേഹം, ഹൃദയരോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും.

കുടലില്‍
ചണവിത്തിലെ ലിഗന്‍സ് കുടലില്‍ പ്രവര്ത്തിക്കുകയുംഹോര്മോണുകളായ ഈസ്ട്രജന് നിയന്ത്രിക്കുന്ന ഘടകമാവുകയും ചെയ്യും. ഇത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും, ആര്‍ത്തവ ശേഷമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായകരമാണ്.

സ്ത്രീകളുടെ ആരോഗ്യത്തിന്
സ്ത്രീകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഈസ്ട്രജന് ഇതില്‍ ധാരാളമുണ്ട്. മാറിട വലിപ്പത്തിനും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും, ആര്‍ത്തവ ശേഷമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായകരമാണ്.



Click it and Unblock the Notifications