Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ആണുങ്ങള്‍ 1 മുട്ട ദിവസവും 1 മാസം കഴിച്ചാല്‍
ആണുങ്ങള്‍ 1 മുട്ട ദിവസവും 1 മാസം കഴിച്ചാല്‍
ആരോഗ്യകരായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും ജീവിത ശൈലികളുമെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമേ ആരോഗ്യകരമായ ജീവിതം എന്ന കാര്യം സാധിച്ചെടുക്കാന്‍ കഴിയൂ,
ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീയ്ക്കും പൊതുസ്വാഭവം ഉണ്ടെങ്കിലും ശാരീരിക പ്രകൃതിയുടെ വ്യത്യാസം കൊണ്ട് ഭക്ഷണമുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും വ്യത്യാസമുണ്ടാകണം. പോഷകങ്ങളുടെ കാര്യത്തിനും ഇത് ബാധകമാണ്. പുരുഷനും സ്ത്രീയ്ക്കും ലഭിയ്‌ക്കേണ്ട ചില പോഷകഘടകങ്ങള്‍ വ്യത്യസ്തങ്ങളാണ്. കാരണം താരമമ്യേന പുരുഷ ശരീരം സ്ത്രീ ശരീരത്തേക്കാള്‍ കരുത്തേറിയതാണ്. ഇതുകൊണ്ടുതന്നെ ഇത്തരം വ്യത്യാസങ്ങളുമുണ്ടാകും.
പുരുഷന്റെ ശരീരത്തിന് കരുത്തുണ്ടാകാനും മസിലുകള്‍ എന്ന പ്രധാനപ്പെട്ട ഘടകത്തിനും ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനമെല്ലാം ചില പ്രത്യേക ഭക്ഷണങ്ങള്‍ ആവശ്യമാണ്. ഇവയിലെ ചില പ്രത്യേക ഘടകങ്ങള്‍.
ഇവിടെയാണ് മുട്ട എന്ന സമീകൃതാഹാരത്തിനു പ്രസക്തിയേറുന്നത്. മുട്ട പലതരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം പ്രധാന ഉറവിടമാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണ്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവന്‍ കഴിയ്ക്കണമെന്നതാണ് വാസ്തവം. എന്നാല്‍ മുട്ടമഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെന്ന കാര്യം പറഞ്ഞ് പലരും ഇത് കഴിയ്ക്കാറില്ല. മുട്ടമഞ്ഞയും ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നാണ് വാസ്തവം.പുരുഷന്മാര്‍ ദിവസവും കഴിയ്‌ക്കേണ്ടുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണിത്. ദിവസവും പുരുഷന്മാര്‍ മുട്ട കഴിയ്ക്കുന്നതു കൊണ്ടു പല ഗുണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

മസില്‍
പുരുഷ ശരീരത്തിലെ പ്രധാനപ്പെട്ട ഒന്നാണ് മസിലുകള്‍. മസില്‍ വളര്‍ച്ച പുരുഷ കരുത്തിന്റെ മാത്രമല്ല, ആരോഗ്യമുള്ള പുരുഷ ശരീരത്തിന്റെ ലക്ഷണം കൂടിയാണ്. മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ട. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്. ദിവസവും മുട്ട കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു.

എല്ലുകളുടെ കരുത്തിനു സഹായിക്കുന്ന ഒന്നാണ്
എല്ലുകളുടെ കരുത്തിനു സഹായിക്കുന്ന ഒന്നാണ് മുട്ട. ഇതിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്. പ്രത്യേകിച്ചും സ്‌പോട്‌സുകാരായവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണമാണ് മുട്ട. പ്രായമാകുമ്പോഴുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുട്ട.

സെക്‌സ് കഴിവുകളെ
മുട്ട ഏതു രൂപത്തില്‍ കഴിയ്ക്കുന്നതും പുരുഷന്റെ സെക്‌സ് കഴിവുകളെ വര്‍ദ്ധിപ്പിയ്ക്കും. മുട്ടയിലെ സിങ്ക് ഇതിനു സഹായിക്കുന്ന ഒന്നാണ്. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതും സെക്‌സിനു സഹായകമാണ്. ഇതിലെ വൈററമിന്‍ ബി6. ബി5 എന്നിവ സെക്‌സ് സമയത്തെ സ്‌ട്രെസ് , ഉത്കണ്ഠ തുടങ്ങിയവ നിയന്ത്രിയ്ക്കുകയും ഇതുവഴി ഉണ്ടാകാനിടയുളള ഉദ്ധാരണ പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. പുരുഷന്റെ ശരീരത്തിന്റെ കരുത്തിനും മുട്ട ഏറെ പ്രധാനമാണ്. സെക്‌സിനു മുന്‍പ് പച്ചമുട്ടയോ പുഴുങ്ങിയ മുട്ടയോ കഴിയ്ക്കുന്നത് നല്ല സെക്‌സിനു സഹായിക്കുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പച്ചമുട്ട കഴിയ്ക്കുമ്പോള്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയല്‍ ബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്ന കാര്യം ഓര്‍്മ വേണം.

സെക്‌സ്
സെക്‌സ് പ്രശ്‌നങ്ങള്‍ക്കും നല്ല ഉദ്ധാരണത്തിനുമായി മുട്ട ചില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ക്യാരറ്റ് പച്ചക്ക് അരിഞ്ഞ് പകുതി വേവിച്ച മുട്ടയും തേനുമായി കഴിയ്ക്കുന്നത് നല്ലതാണ്.

ഉദ്ധാരണ, ശീഘ്ര സ്ഖലന പ്രശ്‌നങ്ങള്‍ക്കായി മുട്ട
പുരുഷന്റെ ഉദ്ധാരണ, ശീഘ്ര സ്ഖലന പ്രശ്‌നങ്ങള്‍ക്കായി മുട്ട പ്രത്യേക രീതിയില്‍
ഉപയോഗിയ്ക്കാംഅര ടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു മുട്ട, ഒരു സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്മുട്ട പകുതി പുഴുങ്ങുക. മുഴുവന്‍ പുഴുങ്ങരുത്. ഇതിന്റെ ഉള്‍ഭാഗത്തെ മഞ്ഞനിറത്തിലുള്ള ഭാഗമെടുക്കുക.ഇതില്‍ ഇഞ്ചിനീര്, തേന്‍ എന്നിവ കലര്‍ത്തുക. ഇത് നല്ലപോലെ കലര്‍ത്താംഇത് ദിവസവും ഒരു മാസം രാത്രി ഭക്ഷണശേഷം കുടിയ്ക്കാം.

ഹൃദയരോഗങ്ങള്‍
ഹൃദയത്തിന്റെ ആരോഗ്യത്തിനു ചേര്‍ന്നൊരു ഭക്ഷണം കൂടിയാണ് മുട്ട. സ്ത്രീകളെ അപേക്ഷിച്ച് ഹൃദയരോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഹൃദയത്തെ സംരക്ഷിയ്ക്കുമെന്നതു കൊണ്ടാണിത്.

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണവസ്തുവാണ് മുട്ട. ഇതിലെ കൊളീന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ബുദ്ധി ശക്തിയ്ക്കും ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

തടി കുറയ്ക്കാന്‍
ശരീരത്തിന് ആരോഗ്യം നല്‍കി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് മുട്ട. ഇതില്‍ 80 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്. ഇതിലെ പ്രോട്ടീന്‍ വയര്‍ പെട്ടെന്നു നിറയാനും അമിത വിശപ്പു നിയന്ത്രിയ്ക്കാനും ഇതുവഴി അമിത ഭക്ഷണം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതു വഴിയും മുട്ട തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ബിപി
ഹൃദയ ധമനികളുടെ ആരോഗ്യത്തിന് ചേര്‍ന്ന ഒന്നാണ് മുട്ട. ഇത് രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബിപി നിയന്ത്രിയ്ക്കുന്നതു വഴിയും ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുളള നല്ലൊരു പ്രതിവിധിയാണ് മുട്ടവെള്ള. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു. ബിപി നിയന്ത്രിച്ചു നിര്‍ത്തി ഈ അവസ്ഥ തടയാന്‍ മുട്ട സഹായിക്കും.

മുട്ടവെള്ള
മുട്ടവെള്ള സോഡിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരവും. അത്‌ലെറ്റുകള്‍ക്ക് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications











