Latest Updates
-
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം
ഒരുപിടി മുരിങ്ങാപ്പൂ ഉപ്പിട്ടു വേവിച്ചു കഴിയ്ക്കൂ
മുരിങ്ങാപ്പൂ വേവിച്ചു വെളിച്ചെണ്ണ ചേര്‍ത്തു കഴിയ്ക
പണ്ടൊക്കെ നമ്മുടെ തൊടിയിലേയ്ക്കിറങ്ങിയാല് മതി, ചോറിനുള്ള കൂട്ടാനും തോരനുമൊക്കെ ഫ്രഷായി പറിച്ചെടുത്ത് എത്താം. കാലം മാറിയതോടെ, വീടും തൊടിയുമെല്ലാം ഫ്ളാറ്റ് സംസ്കാരത്തിലേയ്ക്കു മാറിയതോടെ ഇത്തരം പല സൗകര്യങ്ങളും കുറഞ്ഞു.
ഒരു കാലത്ത് ഒട്ടു മിക്ക വീടുകളിലും ഉണ്ടായിരുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങയുടെ കാതലും വേരും ഇലയും പൂവും കായയുമെല്ലാം ഒരുപോലെ സഹായകവുമാണ്. മുരിങ്ങുടെ വേരും കാതലുമെല്ലാം കഷായത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. നല്ല ഭക്ഷണമാണ് ഇലയും പൂവും കായയുമെല്ലാം.
നാം കൂടുതലായും ഉപയോഗിയ്ക്കാറ് മുരിങ്ങയുടെ ഇലയും കായയുമാണ്. എന്നാല്‍ മുരിങ്ങയുടെ പൂവും ഏറെ ആരോഗ്യ ഗുണങ്ങളും ഔഷധ ഗുണങ്ങളും അടങ്ങിയ ഒന്നാണ്. ലൈംഗിക പ്രശ്നങ്ങള്‍ക്കടക്കമുള്ള നല്ലൊരു മരുന്നാണ് മുരിങ്ങാപ്പൂ.
മുരിങ്ങയുടെ പൂവ് ഉപ്പിട്ടു വേവിച്ച് ലേശം വെളിച്ചെണ്ണ ചേര്‍ത്തു കഴിയ്ക്കാം. ഇതു കൊണ്ട് സ്വാദിഷ്ടമായ തോരനുമുണ്ടാക്കാം.
മുരിങ്ങാപ്പൂ ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്തു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. തല്ലാതെയും പല വിധത്തിലും ഇത് ഉപയോഗിയ്ക്കാം. പാലില്‍ ചേര്‍ത്തും തേന്‍ ചേര്‍ത്തുമെല്ലാം.

അണുബാധ
നെഞ്ച്, തൊണ്ട എന്നിവിടങ്ങളിലെ അണുബാധയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഇതിലെ ആന്റിബാക്ടീരിയല്‍, വൈറല്‍ ഗുണങ്ങളാണ് സഹായിക്കുന്നത്. അണുബാധകളെ പടി കടത്താന്‍ ഇത് സഹായിക്കും. ഇത് കഴിയ്ക്കുന്നത് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കും.

പ്രമേഹത്തിനുളള നല്ലൊരു പരിഹാരം
പ്രമേഹത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങാപ്പൂ. ഇത് അരച്ചോ തോരനാക്കിയോ ഉപ്പിട്ടു വേവിച്ചു വെളിച്ചെണ്ണ ചേര്‍ത്തോ, പാലില്‍ തിളപ്പിച്ചോ ഏതു രീതിയില്‍ ആണെങ്കിലും പ്രമേഹത്തെ പടിപ്പുറത്തു നിര്‍ത്താന്‍ ഇതു സഹായിക്കുന്നു. ഇത് അരച്ചു വേണമെങ്കിലും കഴിയ്ക്കാം. പച്ചയ്ക്കോ വേവിച്ചോ അരയ്ക്കാം.

ആര്‍ത്തവ സമയത്തെ
മുരിങ്ങാപ്പൂവിന്റെ നീര് ആര്‍ത്തവ കാലത്തെ അമിത രക്തസ്രാവം തടയാന്‍ സഹായിക്കും. ഇത് ശരീരത്തിന്റെ ചൂടു കുറയ്ക്കാനും സഹായിക്കും. സ്ത്രീകളില്‍ മെനോപോസ് സമയത്തുണ്ടാകുന്ന ഹോട്ട് ഫ്ളാഷ് പോലുളള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ആര്‍ത്തവ സമയത്തെ തലവേദന, വയറു വേദന, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഓര്മ
മുരിങ്ങാപ്പൂ ഉണക്കി പൊടിച്ച് പാലിലിട്ടു തിളപ്പിച്ചു കുട്ടികള്‍ക്കു കൊടുക്കുന്നത് ഓര്മ ശക്തിയും ബുദ്ധിശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് രാവിലെയും കിടക്കാന്‍ നേരവും ചെയ്യാം. പ്രായമായവരിലെ ഓര്മ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്.

കണ്ണിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു മരുന്നാണ്
കണ്ണിന്റെ ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു മരുന്നാണ് മുരിങ്ങാപ്പൂ ഉണക്കിയത് പൊടിച്ചതു തേനും കലര്‍ത്തി കഴിയ്ക്കുന്നത്. പ്രത്യേകിച്ചും ഡ്രൈ ഐ, കണ്ണു ചിമ്മാന്‍ ബുദ്ധിമുട്ടുണ്ടാകുക, കാഴ്ചശക്തി കുറയുക, തലവേദനയുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. കണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും മുരിങ്ങാപ്പൂവു, തേന്‍ മിശ്രിതം നല്ലതാണ്.

നല്ല ദഹനത്തിനു സഹായിക്കുന്ന ഒരു വഴി
നല്ല ദഹനത്തിനു സഹായിക്കുന്ന ഒരു വഴിയാണ് മുരിങ്ങാപ്പൂ ഉപ്പു ചേര്‍ത്തു വേവിച്ചു ലേശം വെളിച്ചെണ്ണ തൂകി ഉപയോഗിയ്ക്കുന്നത്. ഇതിലെ നാരുകള്‍ ഈ ഗുണം നല്കുന്നു. നല്ല ശോധനയ്ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. വെളിച്ചെണ്ണ കുടലിലൂടെ ഭക്ഷണം വേഗം നീങ്ങാനും വയറ്റിലെ അണുബാധ തടയാനുമെല്ലാം നല്ലതാണ്. വയറുവേദന മാറാനും ഏറെ നല്ലതാണ് ഈ കോമ്പോ.

നല്ലൊരു ടോണിക്കാണ്
2 കൈപ്പിടി മുരിങ്ങാപ്പൂ 100 മില്ലി പാലിലിട്ടു വേവിയ്ക്കുക. ഇത് 200 മില്ലി പാലില്‍ ചേര്‍ത്ത് 3 ഏലയ്ക്ക, 4 ബദാം എന്നിവ പൊടിച്ചതും ബ്രൗണ്‍ ഷുഗറും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇത് ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിനു പറ്റിയ നല്ലൊരു ടോണിക്കാണ്.

ഇന്ത്യന്‍ വയാഗ്ര
ഏറെ പ്രധാനപ്പെട്ട ഗുണം ഇന്ത്യന്‍ വയാഗ്ര എന്നറിയപ്പെടുന്ന ഭക്ഷണമാണ് ഇതെന്നതാണ്. മുരിങ്ങയിലെ ടെറിജോസ്പേമിന്‍ എന്ന ഘടകം ഉദ്ധാരണശേഷിയ്ക്കും ബീജോല്‍പാദനത്തിനുമെല്ലാം സഹായിക്കുന്ന ഘടകമായി പ്രവര്‍ത്തിയ്ക്കുന്നു. ഇന്ത്യന്‍ വയാഗ്ര എ്ന്നാണ് മുരിങ്ങ സാധാരണയായി അറിയപ്പെടുന്നത്. പുരുഷന്മാരില് ടെസ്റ്റ്സ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് മുരിങ്ങ ഏറെ നല്ലതാണ്.

തേന്‍
മുരിങ്ങയുടെ പൂവോ അല്ലെങ്കില്‍ ഇത് ഉണക്കിപ്പൊടിച്ചതോ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിനൊപ്പം അല്പം ഏലയ്ക്ക പൊടിച്ചതും ചേര്ത്തുതിള്പ്പിയ്ക്കാം. ഇതു വാങ്ങി വച്ച് ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചെറുചൂടോടെ കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിലൂടെയാണ് ഇത് സാധിയ്ക്കുന്നത്. തേനിനു പകരം ശര്‍ക്കരയും ചേര്‍ക്കാം. ഇതിലെ വൈറ്റമിന്‍ ഡി പുരുഷന്മാരില് ഉദ്ധാരണം നീണ്ടു നില്ക്കാന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനും ഇത് ഏറെ പ്രധാനമാണ്.

പാലില്‍ ചേര്‍ത്ത്
സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കാന്‍ മുരിങ്ങാപ്പൂ ഉണക്കിപ്പൊടിച്ചു പാലില്‍ ചേര്‍ത്ത് ഇതില്‍ ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്ത് 48 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ സെക്സ് താല്പര്യങ്ങള് വര്‍ദ്ധിയ്ക്കും. ഇതുപോലെ ഇത് ഉണക്കിപ്പൊടിച്ചത് തേനുമായി കലര്‍ത്തി 48 ദിവസം സേവിച്ചാല്‍ പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു മരുന്നുമാണ്.

അയേണ്‍ സമ്പുഷ്ടമാണ്
അയേണ്‍ സമ്പുഷ്ടമാണ് മുരിങ്ങയുടെ പൂവും. ഇതു കഴിയ്ക്കുന്നത് നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം നല്‍കും. ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ് മുരിങ്ങാപ്പൂ. ഇത് ഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുളള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications