Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
പച്ചപ്പപ്പായ ഉപ്പിട്ടു വേവിച്ചു ദിവസവും
പച്ചപ്പപ്പായ ഉപ്പിട്ടു വേവിച്ചു കഴിച്ചാല്‍ ഗുണമിരട്ടി
ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ പ്രഥമ സ്ഥാനം ഭക്ഷണങ്ങള്‍ക്കു തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിയ്ക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങളെങ്കില്‍ അനാരോഗ്യവും.
ആരോഗ്യപരമായ, ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും പ്രധാന പങ്കു വഹിയ്ക്കുന്നു. ഇവ പൊതുവേ വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയവയാണ്. ധാരാളം നാരുകളുടെ ഉറവിടവും.
പഴവര്ഗങ്ങളില് തന്നെ പഴുത്തു കഴിയ്ക്കുന്നവയും പച്ചക്കറിയായി ഉപയോഗിയ്ക്കാവുന്നവയുമുണ്ട്. ഇതില്‍ ഒന്നാണ് പപ്പായ. പഴുത്ത പപ്പായ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. നല്ല ശോധനയ്ക്കും മറ്റും അത്യുത്തമം. ഇതുപോലെ പച്ചപ്പപ്പായയും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്ക്കുന്നവയാണ്. പച്ചപ്പപ്പായ പല രോഗങ്ങള്‍ക്കുമുളള മരുന്നുകള്‍ കൂടിയാണ്.
പച്ചപ്പപ്പായ കഴിയ്ക്കുന്നതും ഇതു വേവിച്ചു കഴിയ്ക്കുന്നതുമെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതില്‍ വൈറ്റമിന്‍ എ, സി, ബി, ഇ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

പച്ചപ്പപ്പായ
പച്ചപ്പപ്പായയില്‍ അടങ്ങിയിരിയ്ക്കുന്ന പാപ്പെയ്ന്‍ എന്ന ഘടകം ഏറെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആന്റി-ഇന്‍ഫഌമേറ്ററി വസ്തുവാണ്. ഇത് നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള എല്ലാത്തരം രോഗങ്ങളെയും കുറയ്ക്കും. ആസ്തമ, സന്ധിവാതം, ഓസ്റ്റിയോത്രൈറ്റിസ് തുടങ്ങി മിക്ക രോഗങ്ങളെയും ചെറുത്തുനില്ക്കും. വാത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അധികം മസാലകളൊന്നും തന്നെ ചേര്‍ക്കാതെ ഉപ്പിട്ടു വേവിച്ചു കഴിച്ചാല്‍ മതിയാകും.

ദഹനപ്രക്രിയ
ദിവസവുമുള്ള നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചപ്പപ്പായ ചേര്‍ക്കുകയാണെങ്കില്‍ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കും. ഇത് പൈല്‍സ്, മലക്കെട്ട്, വയറിളക്കം തുടങ്ങുയ കുടല് സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഫൈബറുകളാണ് ഈ പ്രയോജനം നല്‍കുന്നത്. കുടല് ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പച്ചപ്പപ്പായ ഉപ്പിട്ടു വേവിച്ചു കഴിയ്ക്കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കെല്ലാമുള്ള നല്ലൊരു പരിഹാരം. വയറ്റിലുണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ ഗ്രീന്‍ പപ്പായ സഹായിക്കും. ഗ്രഹണി പോലുള്ള രോഗങ്ങള്‍ക്ക് നല്ല പ്രതിവിധിയാണിത്.

പ്രമേഹ രോഗി
പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പച്ചപ്പപ്പായ ഉപ്പിട്ടു വേവിച്ചു കഴിയ്ക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുന്നു. ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശരീരത്തെ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ ദിവസവും പച്ചപ്പപ്പായ അല്പം ഉപ്പിട്ടു പുഴുങ്ങി കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ നാരുകളും പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്.

കൊളസ്ട്രോളിന്റെ അളവ്
ആന്റി ഓക്സിഡന്റ് കൂടിയ അളവില്‍ അടങ്ങിയതുകൊണ്ട് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം. ഇതുമൂലം സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ പോലുള്ള രോഗത്തെ തടയാന്‍ കഴിയും. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് പച്ചപ്പപ്പായ.

ശ്വസന സംബന്ധമായ
ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് പച്ചപ്പപ്പായ. പച്ചപ്പപ്പായയുടെ കൂടെ തേന്‍ ഒഴിച്ച് കഴിക്കുന്ന ടോണ്സില്സ്, തൊണ്ടവേദന എന്നിവയ്ക്കൊക്കെ ഗുണകരമാണ്. അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഏറെ ഗുണം നല്കുന്ന ഒന്നാണ് പഴുക്കാത്ത പപ്പായ.

ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുളള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന ഒന്നാണ് പച്ചപ്പപ്പായ. ഇത് ടോക്സിനുകളെ ശരീരത്തില്‍ നിന്നും നീക്കാന്‍ സഹായിക്കുന്നു. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്ന ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണം തന്നെയാണ് ഇതിനു സഹായിക്കുന്നത്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് പച്ചപ്പപ്പായ. പച്ചപ്പപ്പായ രക്തം പമ്പ് ചെയ്യുന്നത് നല്ല രീതിയിലാക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തും. ഇതുമൂലം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിച്ചുനിര്‍ത്താം. കൊളസ്ട്രോള്‍ തടയുന്നതും ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു

സ്ത്രീകളില്‍
സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്കുന്ന ഒന്നാണ് പച്ചപ്പപ്പായ. ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുമെല്ലാം ഇത് ഏറെ ഉത്തമമാണ്. പച്ചപ്പപ്പായ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നതാണ് കാരണം.

ലിവര്‍ ആരോഗ്യത്തിന്
ലിവര്‍ ആരോഗ്യത്തിന് ഉത്തമമാണ് പച്ചപ്പപ്പായ ഉപ്പിട്ടു കഴിയ്ക്കുന്നത്. ഇത് കരളിലെ ടോക്സിനുകളെ പുറന്തള്ളി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയുന്നതിനു സഹായിക്കുന്നു. ടോക്സിനുകള്‍ ലിവറിന്റെയും കിഡ്നിയുടേയുമെല്ലാം ആരോഗ്യം കളയുന്നവയാണ്.

തടി കുറയ്ക്കാന്‍
പഴുത്ത പപ്പായയേക്കാള് കൂടുതല്‍ എന്‍സൈമുകള്‍ പച്ചപ്പപ്പായയിലുണ്ട്. ഇവയിലെ പാപെയ്ന്‍, ക്രോമോ പാപെയ്ന്‍ എന്നിവയെല്ലാം തന്നെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതു തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചപ്പപ്പായ എന്നര്‍ത്ഥം. ഇതില്‍ മധുരം തീരെയില്ലാത്തതും ഈ കാര്യത്തില്‍ പഴുത്ത പപ്പായയേക്കാള് ഗുണം ചെയ്യുന്നു.

ചര്‍മാരോഗ്യത്തിനും
ഇതില്‍ ധാരാളം പ്രോട്ടിയേസ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മാരോഗ്യത്തിനും ഉത്തമമാണ്. ഇതില്‍ ധാരാളം പ്രോട്ടിയേസ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മാരോഗ്യത്തിനും ഉത്തമമാണ്. ഇതിലെ വൈറ്റമിന്‍ സി പോലുള്ളവയും ചര്‍മത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്കി ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ തടയാനും സഹായിക്കുന്നു.



Click it and Unblock the Notifications