Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
2 മീനെണ്ണ ഗുളിക 1 മാസം അടുപ്പിച്ചു കഴിയ്ക്കൂ
ദിവസവും മീനെണ്ണ ഗുളിക ശീലമാക്കൂ, കാരണം
ആരോഗ്യത്തിന് പല വഴികളും തേടുന്നവരാണ് നാമെല്ലാവരും. പ്രത്യേകിച്ചും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതും വര്‍ദ്ധിയ്ക്കുന്നു. പുതിയ പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്നു.
ആരോഗ്യപരമായ ശീലങ്ങള്‍ പലതും നമുക്കു തന്നെ സ്വന്തമാക്കാവുന്നതേയുള്ളൂ. ഇതല്ലാതെയും പല വിധത്തിലുള്ള മുന്‍കരുതലുകളും രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ എടുക്കാം.
ഇതിനായി ഭക്ഷണവും വ്യായാമവും എല്ലാം ശ്രദ്ധിയ്ക്കണം.ഭക്ഷണങ്ങള്‍ക്കു പുറമേ ചില സപ്ലിമെന്റുകളും ആരോഗ്യത്തിനും ആരോഗ്യപരമായ ദോഷങ്ങള്‍ വരാതെ തടയാനും സഹായിക്കുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മീന്‍. പല ആരോഗ്യ ഗുണങ്ങളുമുള്ള ഒന്ന്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം.
ഇതുപോലെയാണ് മീനില്‍ നിന്നെടുക്കുന്ന കോഡ് ലിവര്‍ ഓയിലും. മീനെണ്ണ ഗുളിക എന്നു പേരിട്ടു വിളിയ്ക്കുന്ന ഈ ഗുളിക മഞ്ഞ നിറത്തിലെ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭിയ്ക്കും.
സാധാരണ വൈറ്റമിന്‍ ഗുളിക പോലെയല്ല, ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈ മീനെണ്ണ ഗുളിക. ദിവസവും ഇത് രണ്ടെണ്ണം വച്ചു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കഴിയ്ക്കാവുന്ന ഒന്നാണിത്. മീന്‍ കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്കു പ്രത്യേകിച്ചും കഴിയ്ക്കാവുന്ന ഒന്ന്.ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് സീകോഡ് അഥവാ മീനെണ്ണ ഗുളിക. മിതമായി കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്ന്.
എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും അതായത് സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് ഫിഷ് ഓയില്‍ എടുക്കുന്നത്. 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട് ഫിഷ് ഓയിലില്‍.ആരോഗ്യം നല്‍കാന്‍ മാത്രമല്ല, പല അസുഖങ്ങളും അകറ്റി നിര്‍ത്താനും ഗുണകരമായ ഒന്നാണ് ഇത്.ഏതു പ്രായത്തിലുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നും.
ദിവസവും 2 മീനെണ്ണ ഗുളിക ശീലമാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ബിപി
ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ദിവസവും മീനെണ്ണ ഗുളിക കഴിയ്ക്കുന്നത്. ഇതിലെ ഡിഎച്ച്എ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഹൈപ്പര്‍ ടെന്‍ഷന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒന്നാണിത്.ദിവസവും ഒരു സീകോഡ് കഴിച്ചു നോക്കൂ. ബിപി മരുന്നുകള്‍ക്കു പകരം നില്‍ക്കും ഇത്.

ഹൃദയാരോഗ്യത്തിന്
ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനെണ്ണ ഗുളിക ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബിപിയും കൊളസ്‌ട്രോളും കുറച്ചാണ് ഈ ഗുണം ലഭ്യമാകുന്നത്. മീന്‍ കഴിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യതകള്‍ കുറവാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്. ഹൃദയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹ രോഗികള്‍ക്കും
പ്രമേഹ രോഗികള്‍ക്കും ഫിഷ് കോഡ് ഓയില്‍ ഏറെ നല്ലതാണ്.ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണിത്. ദിവസവും ഇതു കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍

വയര്‍ കുറയ്ക്കാന്‍
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. മീന്‍ പൊതുവേ തടിയും കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കില്ല. കൊളസ്‌ട്രോള്‍ പെട്ടെന്നു കുറയ്ക്കുകയും ചെയ്യും. വറുത്തു കഴിയ്ക്കരുതെന്നു മാത്രം. മീന്‍ഗുളികകള്‍ക്കും ഇത്തരം ഗുണങ്ങളുണ്ട്. ഇത് കലോറിയും കൊളസ്‌ട്രോളും കുറയ്ക്കുക മാത്രമല്ല, ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. ഇതു വഴി ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

പ്രതിരോധ ശേഷി
നല്ലൊരു പ്രതിരോധ മരുന്നാണിത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്ന്. ഇത് ദിവസവും കഴിയ്ക്കുന്നത് പലതരം അസുഖങ്ങളില്‍ നിന്നും സീസണല്‍ അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.

ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും
ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും മികച്ച ഒന്നാണിത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ് മീന്‍ ഗുളികകള്‍. കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന ഒന്നുമാണ്.

കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും
കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും പറ്റിയ ഒന്നാണിത്. പ്രായമേറുമ്പോള്‍ വരുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ പ്രശ്‌നത്തിനു പരിഹാരമാകുന്നത്.

ക്യാന്‍സര്‍
സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്.

കുട്ടികളില്‍
ഫിഷ് ഓയിലില്‍ ഫാറ്റി ആസിഡ് ഉളളതിനാല്‍ കുട്ടികളില്‍ കാണപ്പെടുന്ന അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ (ADHD) ചികിത്സയ്ക്ക് കരുത്ത് പകരുന്നു. ഇതു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതാണ് കാരണം. കുട്ടികള്‍ക്ക് ഇത് നല്‍കുന്ന ഏറെ നല്ലതാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും കോഡ് ലിവര്‍ ഓയില്‍ ഏറെ മികച്ചതാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഇത് ഏറെ സഹായിക്കുന്നു. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നതാണ് കാരണം.

ശിശു
ഫിഷ് ഓയിലില്‍ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ അത്യാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് നിര്‍ബന്ധമാണ്, കാരണം ശിശുക്കളുടെ അടിസ്ഥാന വികസനത്തിനും കൂടാതെ അവരുടെ അവയവങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്കുമെല്ലാം ഫിഷ് കോഡ് ഓയിലുകള്‍ സഹായിക്കും.



Click it and Unblock the Notifications











