Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അണ്ടിപ്പരിപ്പ് ആണുങ്ങള് കഴിയ്ക്കണം
അണ്ടിപ്പരിപ്പ് ആണുങ്ങള് കഴിയ്ക്കണം
ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഡ്രൈ നട്സ്. ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്സ്, പിസ്ത എന്നിവ ഇതില്‍ പെടുന്നു.
കശുവണ്ടിപ്പരിപ്പ് ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇത് ദിവസവും കഴിയ്ക്കുന്നതു നല്ലതാണ്. എന്നാല്‍ മിതമായ തോതില്‍ വേണം, ഉപയോഗിയ്ക്കാന്‍ എന്നു മാത്രം. ഇതുപോലെ വറുത്തോ ഉപ്പു ചേര്‍ത്തോ ഒന്നും കഴിയ്ക്കുകയുമരുത്. ഇത് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ നഷ്ടപ്പെടുത്തും.
പുരുഷന്മാര്ക്കാണ് സ്ത്രീകളേക്കാള്‍ അണ്ടിപ്പരിപ്പു ഗുണം ചെയ്യുകയെന്നു വേണം, പറയാന്‍. പുരുഷന്മാര് ദിവസവും രണ്ടോ മൂന്നോ അണ്ടിപ്പരിപ്പു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

എല്ലുകളുടെ ബലത്തിനും
എല്ലുകളുടെ ബലത്തിനും, പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിലടങ്ങിയിരിക്കുന്നു. ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാല്‍സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കൊളസ്ട്രോള്‍ വിമുക്തമായതു തന്നെയാണ് കാരണം. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

മസിലുകള്‍
മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്. സിക്സ് പായ്ക്കുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പറ്റിയ നല്ലൊരു ഭക്ഷണം. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് ഇത് ഏറെ നല്ലതാണ്.

സെക്സ് ഗുണങ്ങള്‍
സെക്സ് ഗുണങ്ങള്‍ നല്കുന്ന ഒന്നുകൂടിയാണ് കശുവണ്ടിപ്പരിപ്പ്. ഇത് പുരുഷന്മാരിലെ ബീജത്തിന്റെ അളവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നു. സിങ്കാണ് ഈ ഗുണം നല്‍കുന്നത്. നല്ല സെക്സ് മൂഡിനും ഇത് നല്ലതാണ്. ഇതിലെ അമിനോ ആസിഡുകള്‍ നല്ല ഉദ്ധാരണത്തിന് സഹായിക്കുന്നു. ആര്‍ജിനൈന്‍ എന്ന ഘടകമാണ് ഇതിലെ അമിനോആസിഡായി പ്രവര്‍ത്തിയ്ക്കുന്നത്.

രക്തപ്രവാഹം
രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇത് അശരീരത്തിലെ എല്ലാ അവയവങ്ങളേയും സഹായിക്കുന്നു. പുരുഷലൈംഗികശേഷിയ്ക്ക് കശുവണ്ടിപ്പരിപ്പു സഹായിക്കുന്നുവെന്നു പറയുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.

കൊളസ്ട്രോള്‍
പലരും പറയുന്നതുപോലെ കൊളസ്ട്രോള്‍ കശുവണ്ടിപ്പരിപ്പില്‍ ഇല്ല. ഏതാണ്ട് ഫ്രീ കൊളസ്ട്രോള്‍ ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പെന്നു പറയാം.എന്നാല്‍ അമിതമായി കഴിയ്ക്കരുതെന്നു മാത്രം. നല്ല കൊഴുപ്പുകളടങ്ങിയതും, കൊളസ്ട്രോള്‍ രഹിതവുമായ അണ്ടിപ്പരിപ്പ് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലും, ട്രൈഗ്ലിസറൈഡും കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. കൊഴുപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരീരത്തിന് ഉപകാരപ്പെടുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് ശരിയല്ല. കൊഴുപ്പടക്കമുള്ള ഘടകങ്ങളില്‍ നിന്ന് ശരീരത്തിന് ന്യൂട്രിയന്റുകള്‍ ആവശ്യമാണ്. അനോരാഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പകരം കശുവണ്ടി കഴിക്കുന്നത് ഇവ ലഭ്യമാക്കും.

ബിപി
ധാരാളം മഗ്നീഷ്യം അടങ്ങിയ കശുവണ്ടിപ്പരിപ്പ് ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴിയും ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാന്‍ കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍. ഇതിലെ പ്രോആന്തോസയാനിഡിന്‍സ് ആണ് ഈ ഗുണം നല്‍കുന്നത്. സെലെനിയം, വിറ്റാമിന്‍ ഇ പോലുള്ള ആന്റി ഓക്സിഡന്റുകളടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കുകയും അത് വഴി ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. കശുവണ്ടിയില്‍ സമൃദ്ധമായടങ്ങിയിരിക്കുന്ന സിങ്ക് അണുബാധയെ ചെറുക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും
കശുവണ്ടിയിലെ ഉയര്‍ന്ന അളവിലുള്ള കോപ്പര്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിലും, ഹോര്‍മോണ്‍ ഉത്പാദനത്തിലും, തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. അനീമിയ തടയുന്നതിനുള്ള ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണത്തിനും കോപ്പര്‍ ആവശ്യമാണ്.

മുടികൊഴിച്ചിലും കഷണ്ടിയുമെല്ലാം അകറ്റുന്നതിനും
പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയുമെല്ലാം അകറ്റുന്നതിനും കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്. ഇതിലെ കോപ്പര്‍ മുടി കൊഴിയാതെ നോക്കുന്നു. മുടിയ്ക്കു കറുപ്പു നല്‍കാനും ഇത് ഏറെ നല്ലതാണ്.

ശ്വാസകോശസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരമാണ്
ശ്വാസകോശസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരമാണ് കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത പാല്. ഇത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യാനും ശരീര്തതിലെ ടോക്സിനെ പുറത്ത് കളയാനും സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് കുടിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications