Latest Updates
-
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍
3 വീതം ഈന്തപ്പഴം, പിസ്ത,ബദാം എന്നിവ 1 മാസം
ഡ്രൈ നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ ആരോഗ്യത്തിന് ഏറെ അത്യുത്തമമാണ്. പലതരം ആരോഗ്യഗുണങ്ങളുള്ള ഇവ പല അസുഖങ്ങളേയും ആരോഗ്യപ്രശ്‌നങ്ങളേയും ചെറുത്തു നില്‍ക്കാന്‍ ഉത്തമവുമാണ്.
ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവയില്‍ ബദാം, പിസ്ത, ഈന്തപ്പഴം എന്നിവ ഏറെ നല്ലതാണ്. ഇവ ദിവസവും ശീലമാക്കുന്നത് ആരോഗ്യഗുണങ്ങളേറെ നല്‍കും.
ദിവസവും 3 വീതം ഈന്തപ്പഴം, പിസ്ത,ബദാം എന്നിവ കഴിച്ചാലുണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സര്‍
ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.

ബിപി
ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.

മസിലുകള്‍
വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

വയര്‍
ഇതിലെ നാരുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ സഹായകവുമാണ്.തടി കുറയ്ക്കാനും നല്ലതാണ്.

ഹൃദയരോഗങ്ങള്‍
ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്.

ദിവസവും ഈന്തപ്പഴം
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒേരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

ഉണക്കിയ ഈന്തപ്പഴം
ഉണക്കിയ ഈന്തപ്പഴം ആട്ടില്‍പാലിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നത് പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിന് ഏറെ നല്ലതാണ്. സാധാരണ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത്.

കാല്‍സ്യത്തിന്റെ അളവ്
കാല്‍സ്യത്തിന്റെ അളവ് ഇതില്‍ ഏറെ കൂടുതലാണ്. എല്ലുതേയ്മാനം അടക്കമുള്ള പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഗുണകരമാണ്.

ചര്‍മാരോഗ്യത്തിനും
ചര്‍മാരോഗ്യത്തിനും ഇത് നല്ലതാണ്. ചര്‍മകോശങ്ങളുടെ നാശം തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി 5 ആണ് ഈ ഗുണം നല്‍കുന്നത്.

രോഗപ്രതിരോധ ശേഷി
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഈന്തപ്പഴം
ഈന്തപ്പഴം നിങ്ങള്‍ക്ക് നല്ല കരുത്ത് നല്‍കുന്നു. ഇത് കലോറി കുറയ്ക്കാനും സഹായിക്കുന്നു. ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയ ഇവ നിങ്ങളുടെ ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു.

അയേണ്‍
ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

ദഹനപ്രക്രിയ
ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കും.

പിസ്ത
പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്‌ത പോഷകഗുണങ്ങള്‍ ഏറെയുള്ള അണ്ടിപരിപ്പാണ്. പിസ്‌ത ശരിക്കും ഒരു പഴമാണ് എന്നാല്‍, പുറം തോട് മാറ്റിയിട്ട് അകത്തുള്ള മഞ്ഞ കുരുമാണ് സാധാരണയായി കഴിക്കുക. അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും ഇതിനുണ്ട്. പിസ്‌ത ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

ഗ്ലൂക്കോസിന്റെ അളവ്
ഒരു ദിവസം ശരീരത്തിനാവശ്യമായ ഫോസ്‌ഫറസിന്റെ 60 ശതമാനം ഒരു കപ് പിസ്‌തയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ കഴിയും.

പ്രതിരോധസംവിധാനത്തിന്റെ ആരോഗ്യത്തിന്
പ്രതിരോധസംവിധാനത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി6 അത്യാവശ്യമാണ്. രക്തം ഉണ്ടാകുന്നതിനും ശരീരം മുഴുവന്‍ ശരിയായ രീതിയില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും ഇത് സഹായിക്കും.

അര്‍ബുദവും അണുബാധയും
അര്‍ബുദവും അണുബാധയും തടയാന്‍ പിസ്‌ത സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 രക്തത്തിന്റെ അളവ് കൂട്ടും. ശ്വേത രക്താണുക്കല്‍ അണുബാധയും അര്‍ബുദവും ഉണ്ടാകുന്നത് തടയും

മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം
മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണം ബയോട്ടിന്റെ ആഭാവമാണ്. ബയോട്ടിന്‍ അടങ്ങിയിട്ടുള്ള പിസ്‌ത സ്ഥിരമായി കഴിക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്
മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന് പിസ്‌ത നല്ലതാണ്. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടാന്‍ സഹായിക്കും. ഓക്‌സിജന്‍ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാകും.

കണ്ണിന്റെ കാഴ്‌ച
പ്രായം കൂടുന്നതിനനുസരിച്ച് കണ്ണിന്റെ കാഴ്‌ച കുറയുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്.ഇവ ബാധിക്കുന്നതോടെ ക്രമേണ കാഴ്‌ച കുറഞ്ഞ് വായിക്കാനും ജോലിചെയ്യാനും പറ്റാത്ത അവസ്ഥയിലെത്തും. ആളുകളെ ശരിക്ക് തിരിച്ചറിയാന്‍ പോലും വിഷമമാകും.സ്വതന്ത്ര റാഡിക്കലുകള്‍ കോശങ്ങളെ ആക്രമിക്കുകയും നാശം ഉണ്ടാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഈ അസുഖം ഉണ്ടാകുന്നത് . ലുട്ടീന്‍ ,സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട് ആന്റിഓക്‌സിഡന്റുകള്‍ ഈ സ്വതന്ത്ര റാഡിക്കലുകള്‍ക്കെതിരെ പോരാടുകയും അവയെ നശിപ്പിച്ച് കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും . അങ്ങനെ അന്ധതയ്‌ക്ക് കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത് തടയും.



Click it and Unblock the Notifications











