Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആയുസു നീട്ടും പ്രത്യേക തണ്ണിമത്തന് പാനീയം
തണ്ണിമത്തന് പല രീതിയിലും കഴിയ്ക്കാം. ഇത് വെറുതെ കഴിയ്ക്കാം, കുരുമുളകു ചേര്‍ത്തു കഴിയ്ക്കാം,
തണ്ണിമത്തന് വേനല്‍ക്കാല ഭക്ഷണവും പാനീയവുമെല്ലാമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കാന്‍ പറ്റിയ ഇത്രയും നല്ലൊരു ഭക്ഷണവസ്തു വേറെയില്ലെന്നുവേണം, പറയാന്‍. വേനല്‍ക്കാലത്താണ് ഇത് സുലഭമായി ലഭിയ്ക്കുകയും ചെയ്യുന്നത്.
തണ്ണിമത്തനില്‍ ധാരാളം സിങ്കും മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം പല അസുഖങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. ഇതില്‍ ലൈകോഫീന്‍ ധാരാളമുണ്ട്. ഇതാണ് ക്യാന്‍സറടക്കമുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ഒരു ഘടകം. ലൈക്കോഫീനാണ് ചുവന്ന നിറം നല്‍കുന്നതും. ആര്‍ജിനൈന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.
തണ്ണിമത്തന് പല രീതിയിലും കഴിയ്ക്കാം. ഇത് വെറുതെ കഴിയ്ക്കാം, കുരുമുളകു ചേര്‍ത്തു കഴിയ്ക്കാം, നാരങ്ങാനീരും ഇഞ്ചിയും ചേര്‍ത്തും കഴിയ്ക്കാം. ഓരോ ചേരുകള്ക്കും അതിന്റേതായായ ആരോഗ്യഗുണങ്ങളും പ്രത്യേകതകളുമുണ്ട്.
തണ്ണിമത്തന് ജ്യൂസില്‍ അല്പം നാരങ്ങാനീരൂം ഇഞ്ചിനീരും കലര്‍ത്തി കുടിച്ചു നോക്കൂ, പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കാന്‍ ഇത് സഹായിക്കും.
ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ദഹനത്തിന് നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണിത്.
നാരങ്ങാനീരും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയും. തടി കുറയ്ക്കും, രക്തധമനികള്‍ വൃത്തിയാക്കും ഇങ്ങനെ ഒരു പിടി ഗുണങ്ങള്‍ ഇഞ്ചിയ്ക്കുമുണ്ട്.
തണ്ണിമത്തന് ജ്യൂസില്‍ ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്തു കഴിച്ചാല്‍ ആയുസിന്റെ പാനീയമെന്നു തന്നെ പറയാം. പല ആരോഗ്യപ്രശ്നങ്ങളും അകറ്റുന്ന, ആരോഗ്യം നല്കുന്ന ഒന്നാണിത്.

ശരീരത്തിന് ഈര്‍പ്പം നല്കാന്
ശരീരത്തിന് ഈര്‍പ്പം നല്കാന്, നിര്‍ജ്ജലീകരണം തടയാന്‍ പറ്റി യ ഏ്റ്റവും നല്ല വഴിയാണ് തണ്ണിമത്തന് ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തും തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. വേനല്ക്കാലത്തു പ്രത്യേകിച്ചും ഈ രീതിയില്‍ തണ്ണിമത്തന് കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി
എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി കൂടിയാണതിത് നാരങ്ങാനീരിലെ വൈറ്റമിന്‍ സി ഇതിനു സഹായിക്കുന്നു. വൈറ്റമിന്‍ സി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. തണ്ണിമത്തനിലെ ലൈക്കോഫീനും എല്ലുകള്‍ക്ക് ആരോഗ്യം നല്കുന്ന ഒന്നാണ്. ഇഞ്ചിയും എല്ലുകള്‍ക്കുണ്ടാകുന്ന വേദനയും സന്ധിവാതം പോലുളള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാണ്.

ക്യാന്‍സറുകള്‍
ഏതുതരം ക്യാന്‍സറിനേയും തടയാനുള്ള നല്ലൊരു വഴിയാണ് ഈ തണ്ണിമത്തന് കൂട്ട്. തണ്ണിമത്തനിലെ ലൈക്കോഫീന്‍ നല്ലൊരു ആന്റിഓക്സിഡന്റ് ഗുണമാണ് നല്‍കുന്നത്. ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളുന്ന ഒന്നാണ്. ഇതുപോലെയാണ് ഇഞ്ചി, ചെറുനാരങ്ങ എന്നിവയും. ഇവയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഉത്തമമാണ്. ഇഞ്ചിയ്ക്കും നാരങ്ങയ്ക്കും ആന്റിഒാക്സിഡന്റ് ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ചും പ്രോസ്റ്റേറ്റ്, ലംഗ്സ്, ആമാശയ ക്യാന്‍സറുകള്‍ എന്നിവ പ്രതിരോധിയ്ക്കാന്‍ ഈ കൂട്ട് ഏറെ നല്ലതാണ്.

പുരുഷന് ലൈംഗികശേഷി
പുരുഷന് ലൈംഗികശേഷി നല്കുന്ന നല്ലൊരു പാനീയമാണ് ഈ തണ്ണിമത്തന്, ഇഞ്ചി, നാരങ്ങാക്കൂട്ട്. തണ്ണിമത്തനില്‍ ധാരാളം സിങ്കുണ്ട്. ഇത് പുരുഷലൈംഗികശേഷിയ്ക്കു പ്രധാനമാണ്. ഇതുപോലെയാണ് ഇഞ്ചിയും നാരങ്ങയും. പുരുഷലൈംഗികശേഷിയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇത് രക്തധമനികളെ വൃത്തിയാക്കി നല്ല രക്തപ്രവാഹത്തിന് സഹായിക്കും. ഇതുവഴി ലൈംഗികാവയവത്തിലേയ്ക്കു നല്ല രക്തപ്രവാഹമുണ്ടാകും. ഇതേ രീതിയില്‍ നാരങ്ങയും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചൊരു ചേരുവയാണിത്. ഈ മൂന്നുകൂട്ടുകളും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല ഒന്നാണ് ഈ ചേരുവ. തണ്ണിമത്തനില്‍ കൊഴുപ്പില്ല. ഇഞ്ചിയും നാരങ്ങയുമെല്ലാം കൊഴുപ്പു കളയാന്‍ ഉത്തമവുമാണ്. ഈ രീതിയില്‍ ഇത് ഹൃദയത്തെ സംരക്ഷിയ്ക്കും.

ബിപി
ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം അടങ്ങിയ ഒന്നാണ് തണ്ണിമത്തന്. ഈ മൂന്നു ചേരുവകളും ചേരുന്നത് ബിപി പ്രശ്നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ബിപി നിയന്ത്രണത്തില്‍ വരുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.

കിഡ്നി
കിഡ്നി ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഇഞ്ചി, തണ്ണിമത്തന്, നാരങ്ങാപാനീയം, ഇത് യൂറിക് ആസിഡിനെ നിയന്ത്രിച്ചു നിര്‍ത്തുന്നു. യൂറിക് ആസിഡ് അധികമാകുന്നത് കിഡ്നി ആരോഗ്യത്തിനു ദോഷം വരുത്തും. കിഡ്നിസ്റ്റോണ്‍ പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാനും ഇത് ഏറെ ന്ല്ലതാണ്.

രോഗപ്രതിരോധശേഷി
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ പ്രതിരോധശേഷിയ്ക്കു നല്ലതാണ്. ഇഞ്ചിയും സ്വാഭാവിക പ്രതിരോധശേഷി നല്കുന്ന ഒന്നാണ്. ഇതിനൊപ്പം തണ്ണിമത്തന് കൂടിയാകുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ഊര്‍ജം
ശരീരത്തിന് ഊര്‍ജം നല്കുന്ന ഒരു ചേരുവ കൂടിയാണിത്. തണ്ണിമത്തനും നാരങ്ങയും ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ഭക്ഷണക്കൂട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്. ഇതുപോലെയാണ് ഇഞ്ചിയും. ഇതും ഉന്മേഷം നല്കാന് സഹായിക്കും. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

തടി
തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു പാനീയമാണിത്. നാരങ്ങയിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം കൊഴുപ്പു കത്തി്ച്ചു കളയാന്‍ സഹായിക്കും. ഇഞ്ചിയും ടോക്സിനുകള്‍ നീക്കിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം ഇതിനു സഹായിക്കുന്നു. തണ്ണിമത്തന് വിശപ്പു കുറച്ചും സഹായകരമാണ്. ഇതില്‍ കൊഴുപ്പും തീരെയില്ല.

ദഹനം
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു പാനീയം കൂടിയാണ് ഇഞ്ചി, തണ്ണിമത്തന്, നാരങ്ങ എന്നിവ. ഇഞ്ചിയും നാരങ്ങയും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ സഹായകരമാണ്.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണിത്. അസിഡിറ്റിയും ഗ്യാസുമെല്ലാം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications