Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ഇളംചൂടുള്ള മഞ്ഞള്‍വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ
ആരോഗ്യം കുറേയൊക്കെ നമ്മുടെ തന്നെ കൈപ്പിടിയിലാണ്.
ആരോഗ്യപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവും നല്ലത് രാവിലെയുള്ള സമയമാണെന്നു പറയാം. കാരണം ശരീരവും ശാരീരിക അവയവങ്ങളും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയമായതുകൊണ്ടുതന്നെ.
ആരോഗ്യത്തിനായി വെറുംവയറ്റില്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതു ഗുണം ചെയ്യുമെന്നു പറയാം.
സാധാരണയായി ചെറുനാരങ്ങാവെള്ളം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നവരുണ്ട്. നെല്ലിക്കാജ്യൂസും കറ്റാര്‍വാഴ ജ്യൂസുമെല്ലാം കുടിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇതുപോലെ വെറുംവയറ്റില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തിയ ചൂടുവെള്ളം കുടിച്ചാലോ
മഞ്ഞള്‍ ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണിത്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിനും കൊഴുപ്പു കളയുന്നതിനുമെല്ലാം മഞ്ഞള്‍ ഏറെ നല്ലതാണ്. പല രോഗങ്ങളും പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
രാവിലെ വെറുംവയറ്റില്‍ ഇളംചൂടുള്ള മഞ്ഞള്‍വെള്ളം കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ

നല്ല ദഹനത്തിന്
നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. .

തടി
തടി കുറയ്ക്കുവാനും മഞ്ഞള്‍പ്പൊടി കലര്‍ത്തിയ ചൂടുവെള്ളം ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കാനും ടോക്സിന് നീക്കാനുമെല്ലാം സഹായിക്കും. ഇതുവഴിയാണ് തടി കുറയ്ക്കുന്നത്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തിയ ചെറുചൂടുവെള്ളം കുടിയ്ക്കുന്നത്. മഞ്ഞളിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തിയ ചെറുചൂടുവെള്ളം കുടിയ്ക്കുന്നത്. മഞ്ഞളിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍
ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതുവഴി ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിയ്ക്കും. കോള്‍ഡും ചുമയുമെല്ലാം ഇല്ലാതാകും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടുത്തു നിര്‍ത്താം.

ചര്‍മത്തിനും
ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളപ്പെടുന്നത് ചര്‍മത്തിനും ഏറെ നല്ലതാണ്. ഇത് ചര്‍മസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

പ്രമേഹം
മഞ്ഞളിലെ കുര്കുമിന് പ്രമേഹം ഒഴിവാക്കാനും നല്ലതാണ്. ഇത് പ്രമേഹമുള്ളവരെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിന്.

ലിവറിലെ ടോക്സിനുകള്‍
കരളിനെ സംരക്ഷിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് അടുപ്പിച്ചു വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കുടിയ്ക്കുന്നത്. ഇതുവഴി ലിവറിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സാധിയ്ക്കും.

ഹൃദയാരോഗ്യം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് മഞ്ഞള്‍ വെള്ളം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ നല്ലതാണ്. മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു.

രാവിലെ
രാവിലെ ഇളംചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തില്‍ അര സ്പൂണ്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതിയാകും.



Click it and Unblock the Notifications
