ചൂടുമഞ്ഞള്‍വെള്ളവും ഇഞ്ചിനീരും വെറുംവയററില്‍

ചൂടുമഞ്ഞള്‍വെള്ളവും ഇഞ്ചിനീരും വെറുംവയററില്‍

ആരോഗ്യ ശീലങ്ങള്‍ തുടങ്ങേണ്ടത് അതിരാവിലെയാണ്. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതലാണ് ഇത് തുടങ്ങേണ്ടത്. അതിരാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഇത് തുടങ്ങുകയും വേണം.

വെറുംവയറ്റില്‍ നമ്മുടെ ശരീരത്തില്‍ എന്തു ചെയ്താലും വേഗം പിടിയ്ക്കും. ഇത് ഭക്ഷണ, പാനീയ കാര്യങ്ങളാണെങ്കില്‍ പോലും. ഇതാണ് വെറുംവയററില്‍ പാനീയങ്ങള്‍ കുടിയ്ക്കണമെന്നു പറയുന്നതും.

പൊതുവേ ചെറുചൂടുള്ള നാരങ്ങാവെള്ളമാണ് പൊതുവേ എല്ലാവരും കുടിയ്ക്കാന്‍ ആരോഗ്യകരമായ പാനീയമെന്നു പറയുക. എന്നാല്‍ ഇതല്ലാതെയും ആരോഗ്യകരമായ പാനീയങ്ങളുണ്ട്. കറ്റാര്‍ വാഴ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ചിലര്‍ ചെറു ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നവരുണ്ട്.

അല്‍പം വ്യത്യസ്തമായ ഒരു പാനീയം കുടിച്ചു നോക്കണം. ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുന്നതു കൊണ്ടു തന്നെയാണ് ഇതു പറയുന്നതും. ഇളംചൂടുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും ഇഞ്ചിനീരും ചേര്‍ത്തു രാവിലെ കുടിച്ചു നോക്കൂ. മറ്റേതു പാനീയങ്ങള്‍ നല്‍കുന്നതിനൊപ്പമോ അതിനേക്കാളുമോ പ്രയോജനം ലഭിയ്ക്കും. വെറുംവയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ ഉള്ളവരുമുണ്ട്. ദുശീലം എന്നു വേണമെങ്കില്‍ പറയാം. ഉന്മേഷം ലഭിയ്ക്കുമെങ്കിലും വയറിന് അത്ര നല്ലതല്ല.

മഞ്ഞള്‍പ്പൊടി അടുക്കളയിലെ കൂട്ടാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന വസ്തുവാണു ഗുണം നല്‍കുന്നതും. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഫലപ്രദമാണ് മഞ്ഞള്‍ എന്നു തെളിഞ്ഞിട്ടുണ്ട്.

ഇഞ്ചിയും ഇതുപോലെ തന്നെയാണ്. ഇതിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കുന്നതുള്‍പ്പെടെ പല ആരോഗ്യപരമായ ഗുണങ്ങളും ഇഞ്ചിയും നല്‍കുന്നുണ്ട്.

ഇതു കൊണ്ടു തന്നെ ഇഞ്ചിയും മഞ്ഞളും ചേരുന്നത് അല്‍പമൊന്നും ഗുണങ്ങളല്ല, നല്‍കുന്നത്.

ചെറുചൂടുവെള്ളത്തില്‍

ചെറുചൂടുവെള്ളത്തില്‍

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു കലക്കുക. അല്ലെങ്കില്‍ മുഴുവന്‍ മഞ്ഞളോ മഞ്ഞള്‍പ്പൊടിയോ ഇട്ടു തിളപ്പിയ്ക്കാം. ഒരു നുള്ളു കുരുമുളകും ഇടാം. കാരണം മഞ്ഞള്‍ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിനു ലഭിയ്ക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്. ഇതിനൊപ്പം ഇഞ്ചിയിട്ടു തിളപ്പിയ്ക്കാം. ഇല്ലെങ്കില്‍ ഇഞ്ചിനീരു ചേര്‍ത്തിളക്കാം.

ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും ചേര്‍ത്തിളക്കുക. ഇതിലേയ്ക്കു വേണമെങ്കില്‍ നാരങ്ങാനീരോ തേനോ ചേര്‍ക്കാം. ആവശ്യമെങ്കില്‍ മാത്രം. ഈ പ്രത്യേക പാനീയം നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കൂ.

ദഹന പ്രകിയ

ദഹന പ്രകിയ

ദഹന പ്രകിയ ശക്തിപ്പെടുത്തുന്നതിനും വയറിന്റെ ആരോഗ്യത്തിനും അതിരാവിലെ കുടിയ്ക്കുന്ന ഈ വെള്ളം. ഇഞ്ചി ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് വയറ്റിലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. മഞ്ഞള്‍ അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്.

നല്ല ശോധനയ്ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി

നല്ല ശോധനയ്ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി

നല്ല ശോധനയ്ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണ് വെറുംവയറ്റിലെ മഞ്ഞള്‍, ഇഞ്ചി പാനീയം. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇഞ്ചിയിലെ ഫൈബറുകള്‍ നല്ല ശോധന നല്‍കുന്നതും. മഞ്ഞളും കുടല്‍ ആരോഗ്യത്തിനു മികച്ച ഒന്നാണ്.

തടി

തടി

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലം ശ്രമിയ്ക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നമ്പര്‍ വണ്‍ പാനീയങ്ങളില്‍ ഒന്നാണ് മഞ്ഞള്‍പ്പൊടിയും ഇഞ്ചിനീരും കലര്‍ത്തിയ വെള്ളമെന്നു പറഞ്ഞാല്‍ തെറ്റില്ല. മഞ്ഞള്‍ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയുന്നു. ഇതേ പ്രക്രിയയിലൂടെ ശരീരതത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചും ദഹനം ശക്തിപ്പെടുത്തിയും ഇഞ്ചിയും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വെറുംവയറ്റിലാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പ്രമേഹത്തിനും കൊളസ്‌ട്രോളിനുമെല്ലാമുളള പ്രകൃതി ദത്ത പാനീയമാണ് ഇഞ്ചി, മഞ്ഞള്‍ ചൂടുവെള്ളം. പ്രമേഹ രോഗികള്‍ക്ക് മഞ്ഞള്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇഞ്ചിയും മഞ്ഞളും ചേരുമ്പോള്‍ കൊളസ്‌ട്രോള്‍ നീക്കി രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നുമാണ്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ വെറുംവയറ്റില്‍ പരീക്ഷിയ്‌ക്കേണ്ട നല്ലൊരു പാനീയമാണിത്.

അനാള്‍ജിക്

അനാള്‍ജിക്

നല്ലൊരു അനാള്‍ജിക് ഗുണമുള്ള പാനീയമാണിത്. ഇതു ശരീര വേദനകള്‍ കുറയ്ക്കാന്‍ അത്യുത്തമവുമാണ്. സന്ധികളിലെ വേദനകള്‍ക്കും വയറു വേദനയ്ക്കും മാസമുറ സമയത്തെ വേദനയ്ക്കുമെല്ലാം അത്യുത്തമം. വയറ്റിലെ അണുബാധകള്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഉത്തമമാണ് ഇത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ മഞ്ഞള്‍, ഇഞ്ചി പാനീയം ഏറെ ഗുണകരമാണ്. ഇഞ്ചിയിലെ ജിഞ്ചറോളും മഞ്ഞളിലെ കുര്‍കുമിനും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിക്കളയുന്നതില്‍ ഏറെ പ്രധാന പങ്കു വഹിയ്ക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്നതില്‍ മഞ്ഞള്‍ ഏറെ പ്രധാനമാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് പ്രധാനമായും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നു പറയാം.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പാനീയം കൂടിയാണ് ഇത്. മഞ്ഞളും ഇഞ്ചിയുമെല്ലാം സ്വാഭാവിക പ്രതിരോധശേഷിയ്ക്കു സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയവയാണ്. കോള്‍ഡ്, അലര്‍ജി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുളള പരിഹാരമാണിത്.

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന് നല്ലതാണ് ഈ പാനീയം. ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് മഞ്ഞളും ഇഞ്ചിയും ഒരുപോലെ ഫലപ്രദമാണ്. ലിവര്‍ ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനും സഹായിക്കുന്നു. ലിവര്‍ പ്രവര്‍ത്തനം ശരിയല്ലെങ്കല്‍ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര് സിന്‍ഡ്രോം പോലുള്ള പല അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍, ലിവര്‍ ആരോഗ്യത്തിന് സഹായിക്കുവാന്‍ പ്രധാനപ്പെട്ട ഒന്നാണിത്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യത്തിനും വെറുംവയററില്‍ കുടിയ്ക്കുന്ന ഈ പാനീയം ഏറെ ഗുണം നല്‍കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് ഇത് ഏറെ ഉത്തമമാണ്.

X
Desktop Bottom Promotion