Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ആര്യവേപ്പില ചതച്ചിട്ടവെള്ളം വെറുംവയറ്റില്‍.....
ആര്യവേപ്പില ചതച്ചിട്ടവെള്ളം വെറുംവയറ്റില്‍.....
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ചേര്‍ന്ന മരുന്നു പ്രകൃതി തന്നെയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന പല വിഭവങ്ങളും ആരോഗ്യത്തിനു മാത്രമല്ല, അസുഖങ്ങള്‍ വരാതെ തടയാനും അസുഖങ്ങള്‍ക്കു മരുന്നായുമെല്ലാം പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
നമ്മുടെ വീട്ടുമുറ്റത്തും വളപ്പിലുമുള്ള പല പ്രകൃതി ദത്ത സസ്യങ്ങളും മരങ്ങളുമെല്ലാം ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി സഹായിക്കാറുണ്ട്. ഇതില്‍ ഒന്നാണ് ആര്യവേപ്പ്.
നമ്മുടെയെല്ലാം വീട്ടില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന, വളര്‍ത്തുന്ന ഒന്നാണ് ആര്യവേപ്പ്. ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണിത്.
ആര്യവേപ്പില പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. വെറുംവയറ്റില്‍ 2 ആര്യവേപ്പില കടിച്ചു ചവച്ചു കഴിയ്ക്കുക. അല്ലെങ്കില്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ ഒരു ഗ്ലാസ് കുടിയ്ക്കുക. ദിവസം മുഴുവനും ഇതു കുടിച്ചാലും ഏറെ നല്ലതാണ്. അല്പം കയ്പുണ്ടെങ്കിലും പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒരുപോലെ നല്കുന്ന ഒരു മരുന്നാണിത്.ആര്യവേപ്പില ചൂടുവെള്ളത്തില്‍ ചതച്ചിട്ട് ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് രാത്രി ഇട്ടു വച്ച് രാവിലെ കുടിയ്ക്കാം. ഇതെല്ലാം പല പ്രയോജനങ്ങളും നല്കുന്ന വഴികളാണ്
ദിവസവും ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റെ കാര്യമെന്തെന്നറിയൂ,

പ്രതിരോധ ശേഷി
ആര്യവേപ്പിലയില്‍ ധാരാളം ആരോഗ്യപരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷിയ്ക്കാവശ്യമായ ടോണിക് എന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കാം. ആര്യവേപ്പില കൊണ്ടുണ്ടാക്കുന്ന ആര്യവേപ്പില ടീ ഈ ഗുണം നല്കുന്നു. ഇത് സാധാരണ ചായ അല്ല. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്പം ആര്യവേപ്പില ചതച്ചിടുക. അല്പം കഴിയുമ്പോള്‍ കുടിയ്ക്കാം. ഇത് രാത്രി വെള്ളത്തില്‍ ഇട്ടു വച്ചു രാവിലെ കുടിയ്ക്കുന്നതും നല്ലതാണ്. ഇളം ചൂടോടെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണകരം.

ലിവര്‍, കിഡ്നി
നല്ലൊരു ഡീടോക്സിഫയര്‍, അതായത് ശരീരത്തിലെ വിഷാംശം നീക്കാനുള്ള നല്ലൊരു മരുന്നാണിത്. ലിവര്‍, കിഡ്നി എന്നിവയുടെ ആരോഗ്യത്തിന് ഇതു കൊണ്ടുതന്നെ അത്യുത്തമവും. ആര്യവേപ്പില പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി അല്പം തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്
പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. ഇതിലെ കെമിക്കല്‍ ഘടകങ്ങള്‍ ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്പാദിപ്പിച്ച് ശരീരത്തിന് ആരോഗ്യം നല്കുന്ന ഒന്നാണിത്.

ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ട്രാക്റ്റിനെ ആരോഗ്യകരമാക്കാന്‍
ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ട്രാക്റ്റിനെ ആരോഗ്യകരമാക്കാന്‍ ഈ പ്രത്യേക പാനീയത്തിനു സാധിയ്ക്കും. അള്‍സര്‍ വരാതെ തടയുക, ഉണ്ടെങ്കില്‍ കുറയ്ക്കുക, വയര്‍ വീര്‍ക്കുന്നതു തടയുക, മലബന്ധം അകറ്റുക, വയറുവേദന, വയറ്റിലുണ്ടാകുന്ന അണുബാധകള്‍ എന്നിവ ചെറുക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഈ പ്രത്യേക മിശ്രിതത്തിനുണ്ട്. ദഹേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും സഹായകമായ ഒന്നാണിത്. വയറിളക്കം പോലുള്ള രോഗങ്ങളെ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ആര്യവേപ്പില. വയറ്റിലെ വിരകളെ തുരത്താനുള്ള നല്ലൊരു വഴിയാണ് ആര്യവേപ്പില ഇതിലെ ബയോകെമിക്കല്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.

വാതത്തിനുള്ള നല്ലൊരു പരിഹാരം
വാതത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ആര്യവേപ്പിലയിട്ട വെള്ളം. ഇത് സന്ധിവേദന കുറയ്ക്കുന്നു. ആര്യവേപ്പില അരച്ചു പുരട്ടുന്നതും ആര്യവേപ്പ് ഓയില്‍ പുരട്ടുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.

ക്യാന്‍സര്‍
ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്നതു കൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുളള നല്ലൊരു പ്രതിവിധിയാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം. ആര്യവേപ്പിലയിലെ അസാഡിറാക്ടിന് എന്ന ഘടകം ക്യാന്‍സര്‍ തടയാന്‍ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

രക്തപ്രവാഹം
രക്തപ്രവാഹം ശക്തിപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് ദിവസവും ആര്യവേപ്പില വെള്ളം. ഇതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവും.പ്രമേഹത്തിനൊപ്പം കൊളസ്ട്രോള്‍ തടയാനും ഇത് ഏറെ നല്ലതാണ്.

വായിലെ അണുബാധയകറ്റാന്
വായിലെ അണുബാധയകറ്റാന് നല്ലൊരു വഴിയാണ് ഇത്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.

ചര്‍മപ്രശ്നങ്ങള്‍
ചര്‍മപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആര്യവേപ്പില നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കും. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്ന ഇത് ശരരത്തിനും ചര്‍മത്തിനും ഗുണകരമാണ്.



Click it and Unblock the Notifications