ആര്യവേപ്പില തിളപ്പിച്ച വെള്ളം 1മാസം കുടിയ്ക്കൂ

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം 1മാസം കുടിയ്ക്കൂ

വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ഭക്ഷണം പോലെത്തന്നെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്ന ഒന്നാണ് വെള്ളം കുടിയ്ക്കുന്നതും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഭക്ഷണത്തിലൂടെ എത്തുന്ന പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരാനും ദഹനം ശരിയായി നടക്കാനും കിഡ്‌നി, ലിവര്‍ ആരോഗ്യത്തിനുമെല്ലാം വെള്ളം കുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക.

വെള്ളം തിളച്ചിച്ചു കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരമായത്. ഇതിലൂടെ ഇതിലെ രോഗാണുക്കള്‍ നശിയ്ക്കുന്നു. വെള്ളത്തിലൂടെ പിടി പെടാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയാനും സാധിയ്ക്കും.

കുടിയ്ക്കുന്ന വെള്ളത്തില്‍ എന്തെങ്കിലും ഇട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതാണ് പലരുടേയും ശീലം. ചിലര്‍ ചില ഇലകളിട്ടു തിളപ്പിച്ചു കുടിയ്ക്കും. കറിവേപ്പില, തുളസിയില ഇവയെല്ലാം ഇതില്‍ പെടും. ജീരകം ഇട്ടു തിളപ്പിച്ച വെള്ളം, പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം, ജാതിയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഇങ്ങനെ പോകുന്നു, ഈ ലിസറ്റ്. ഇവ സ്വാദു മാത്രമല്ല, പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുകയും ചെയ്യുമെന്നതാണ് വാസ്തവം.

ഇവയ്ക്കു പകരം അല്‍പം ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലോ. പലര്‍ക്കും അത്ര സുഖകരമാകില്ല, ഇത്. കാരണം ആര്യവേപ്പിലയ്ക്ക് കയ്പു രസമുണ്ടെന്നതു തന്നെ കാരണം. എന്നാല്‍ കയ്പുണ്ടെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

എന്തു കൊണ്ടാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നു പറയുന്നതെന്നറിയൂ,

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. ചെറുചൂടോടെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസവും പല തവണയായി കുടിയ്ക്കാം. ഇല്ലെങ്കില്‍ ആര്യവേപ്പില ചതച്ച് ചൂടുവെള്ളത്തിലിട്ടു വച്ച് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്നു. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആര്യവേപ്പിലയിലെ ചില കെമിക്കല്‍ ഘടകങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ആര്യവേപ്പില. ദഹനത്തിനു സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. അള്‍സര്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിരശല്യം ഒഴിവാക്കാന്‍ പറ്റിയ നല്ലൊരു വെള്ളമാണ് ആര്യവേപ്പില തിളപ്പിച്ച വെള്ളം. വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറു സ്വാഭാവികമായി ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണിത്.

മാസമുറ

മാസമുറ

മാസമുറ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ ആര്യവേപ്പില തിളപ്പിച്ച വെള്ളം. മാസമുറ നീണ്ടു നില്‍ക്കുന്നത്, അതായത് കൂടുതല്‍ ദിവസം ബ്ലീഡിംഗ് ഉണ്ടെങ്കില്‍ ഇതു നിയന്ത്രിയ്ക്കാന്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം സഹായിക്കും. മാസമുറ സമയത്തെ അതികഠിനമായ വേദന നിയന്ത്രിയ്ക്കാനും ഇതു സഹായകമാണ്.

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സന്ധിവേദന നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.ആര്യവേപ്പില അരച്ചു പുരട്ടുന്നതും ആര്യവേപ്പ് ഓയില്‍ പുരട്ടുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.നല്ലൊരു ഡീടോക്‌സിഫയര്‍, അതായത് ശരീരത്തിലെ വിഷാംശം നീക്കാനുള്ള നല്ലൊരു മരുന്നാണിത്. ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഏറെ നല്ലതാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ആര്യവേപ്പില പൊടിച്ച് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി അല്‍പം തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

സ്വാഭാവിക പ്രതിരോധ ശേഷി

സ്വാഭാവിക പ്രതിരോധ ശേഷി

ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്ന ടോണിക്കാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളമെന്നു പറയാം. ഇത് അണുബാധകളില്‍ നിന്നും ശരീരത്തിനു സംരക്ഷണം നല്‍കുന്നു. പ്രതിരോധ ശേഷി നല്‍കാന്‍ ആര്യവേപ്പില ടീ പ്രത്യേക രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്‍പം ആര്യവേപ്പില ചതച്ചിടുക. അല്‍പം കഴിയുമ്പോള്‍ കുടിയ്ക്കാം. ഇത് രാത്രി വെള്ളത്തില്‍ ഇട്ടു വച്ചു രാവിലെ കുടിയ്ക്കുന്നതും നല്ലതാണ്. ഇളം ചൂടോടെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണകരം.

മോണയുടെ ആരോഗ്യത്തിനും

മോണയുടെ ആരോഗ്യത്തിനും

മോണയുടെ ആരോഗ്യത്തിനും ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് വായിലുണ്ടാകുന്ന അണുബാധകള്‍ തടയുന്നു. മോണരോഗങ്ങളും പല്ലിനുണ്ടാകുന്ന കേടും തടയുന്നു. വായിലെ ദുര്‍ഗന്ധം അകറ്റുന്നതിനും ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം അത്യുത്തമമാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

അനീമിയയ്ക്കുളള നല്ലൊരു മരുന്നു കൂടിയാണ് ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ രക്തപ്രവാഹവും രക്തോല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണമാണ് ഇതു നല്‍കുന്നത്.രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. ചിക്കന്‍ പോക്‌സിനു ശേഷം നിര്‍ദേശിയ്ക്കപ്പെടുന്ന ഒന്നാണിത്. അണുക്കള്‍ പടരാതിരിയ്ക്കാനും മുറിവുകള്‍ പെട്ടെന്നുണങ്ങാനും ഇതു സഹായിക്കും. ഇതിന്റെ അണുനാശിനി ഗുണമാണ് ഈ പ്രയോജനം നല്‍കുന്നത്. ഇതിട്ട വെള്ളം കൊണ്ട് മുഖം കഴുകുന്നതും മുഖത്തു വെള്ളം പുരട്ടുന്നതും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്. മുഖക്കുരുവിനുളള സ്വാഭാവിക പ്രതിവിധിയാണ് ആര്യവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടുന്നത്.

Story first published: Thursday, August 30, 2018, 13:08 [IST]
X
Desktop Bottom Promotion