Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
നുള്ള് ഉപ്പു ചേര്‍ത്ത ഇഞ്ചിവെള്ളം ആയുസിന്റെ പാനീയം
ഇഞ്ചി വെള്ളം നുള്ള് ഉപ്പിട്ടു കുടിയ്ക്കൂ
ആരോഗ്യത്തിനു സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പല തരം പാനീയങ്ങളും ഏറെ പ്രാധാന്യമുള്ളവയാണ്. രാവിലെ വെറും വയറ്റില്‍ നിന്നും തുടങ്ങി കുടിയ്ക്കണം എന്നു പറയുന്ന പല പാനീയങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്.
അടുക്കളയിലെ പല ചേരുവകളും ഇവ ചേര്‍ത്തുള്ള വെള്ളവുമെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. പാചകത്തിന് ഉപയോഗിയ്ക്കുന്ന ഇത്തരം ചേരുവകള്‍ ആരോഗ്യപരമായ ഗുണങ്ങളും ഏറെ നല്‍കും.
പാചകത്തിന് രുചിയും സ്വാദും ആരോഗ്യഗുണങ്ങളും ലഭിയ്ക്കാന്‍ നാം ചേര്‍ക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഇഞ്ചി ഭക്ഷണത്തില്‍ ചേര്‍ത്തല്ലാതെ വെള്ളം തിളപ്പിച്ചും കുടിയ്ക്കാം. ദിവസവും രാവിലെ ഒരു ഗ്ലാസ് ഇഞ്ചി വെള്ളത്തില്‍ ദിവസം തുടങ്ങുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും ഒരുമിച്ചു നല്‍കുന്ന ഒന്നാണ്. രാവിലെ മാത്രമല്ല, ദിവസവും കുടിയ്ക്കുന്ന വെള്ളം ഇഞ്ചിയിട്ടു തിളപ്പിയ്ക്കാം. ഇതു നല്‍കുന്ന ആരോഗ്യ പരമായ ഗുണങ്ങള്‍ ഏറെയാണ്.
ഇഞ്ചി വെള്ളം പല അസുഖങ്ങള്‍ക്കു പരിഹാരമായതു കൊണ്ടു തന്നെയാണ് ഇതിനെ ആയുസിന്റെ പാനീയം എന്നു വിളിയ്ക്കുന്നതും. ദിവസവും ഈ വെളളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചറിയൂ,

കൊളസ്‌ട്രോള്‍
ശരീരത്തിലെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇതെന്നു പറയാം. ഇതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതു ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നു. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് ഏറെ ഉത്തമമായ ഒരു വഴിയാണ്. ഇതു വഴി രക്തധമനികളിലൂടെ ശരിയായുള്ള രക്തപ്രവാഹത്തിന് സഹായിക്കുന്നു.

ലിവര്‍
ലിവര്‍ ആരോഗ്യത്തിന് ഉത്തമമാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം ശീലമാക്കുന്നത്. ഇതിലെ ജിഞ്ചറോളുകളാണ് ഇതിനു സഹായിക്കുന്നത്. ബൈല്‍ അഥവാ പിത്തരസം ഉല്‍പാദിപ്പിയ്ക്കുന്നത് ലിവറാണ്. ഇത് തടി കുറയ്ക്കുന്നതുള്‍പ്പെടെ ശരീരത്തിന്റെ പല പ്രക്രിയകള്‍ക്കും സഹായിക്കുന്നു. ബൈല്‍ ഉല്‍പാദനത്തിന് ഇഞ്ചിയിലെ ജിഞ്ചറോളുകള്‍ ഏറെ സഹായിക്കുന്നുണ്ട്.

വയറിന്
വയറിന് ഗ്യാസ്, അസിഡിററി പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ ധൈര്യമായി ശീലിയ്ക്കാവുന്ന ഒന്നാണ് ഇഞ്ചി വെള്ളം. മറ്റേതു വെള്ളം നല്‍കുന്നതിനേക്കാളും ഗുണഫലങ്ങള്‍ ഇതു നല്‍കും. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരം. ഇതുപോലെ ഇതിലെ ജിഞ്ചറോളുകള്‍ നല്ല ദഹനത്തിന് സഹായിക്കുന്നു.

ഡിഹൈഡ്രേഷന്‍
ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജ്ജലീകരണം ആരോഗ്യത്തിന് നല്ലതല്ല. ഇത് ചര്‍മത്തിനും ദോഷം ചെയ്യും. വെള്ളം കുടിയ്ക്കാത്തതും അമിതമായ ചൂടുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചിവെള്ളം. ഇതില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്തു കുടിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇതു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത് ശരീരത്തിന് ഈര്‍പ്പം നല്‍കും.കടുത്ത വേനലില്‍ സൂര്യഘാതമേറ്റുള്ള മരണം വരെ തടയാന്‍ ഇതിന് സാധിയ്ക്കും. ഈ വെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ക്ഷീണം അകറ്റാനും സഹായിക്കും. ഒരു നുള്ള് ഉപ്പേ ചേര്‍ക്കേണ്ടതുള്ളൂ.

പ്രതിരോധ ശേഷി
കോള്‍ഡ്, ചുമ എന്നിവയ്ക്കു മാത്രമല്ല, ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇഞ്ചി വെള്ളം. ഇഞ്ചി സ്വാഭാവിക പ്രതിരോധശേഷിയ്ക്കു സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയവയാണ്. ഇതു ദിവസവും കുടിയ്ക്കുന്നത് ഇമ്യുണിറ്റി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

നല്ലൊരു പെയിന്‍ കില്ലറാണ്
നല്ലൊരു പെയിന്‍ കില്ലറാണ് ഇഞ്ചിയിലെ ജിഞ്ചറോളുകള്‍. മസില്‍ വേദനയും കോച്ചിപ്പിടുത്തവുമെല്ലാം തടയാനുള്ള നല്ലൊരു പാനീയമാണിത്. ഇത് ശരീരത്തിലെ ഇലക്ട്രോളൈറ്റുകളെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നതാണ് കാരണം.സന്ധിവേദന മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഡയബെറ്റിസിന്
ഡയബെറ്റിസിന് നല്ലൊരു പ്രതിവിധി കൂടിയാണ് ഇഞ്ചിയും ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളവും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ ദിവസവും ഇതു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

തടിയും വയറും
ഇഞ്ചി വെള്ളം ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു വഴി ശരീരത്തിന്റെ ചൂടു വര്‍ദ്ധിച്ചു കൊഴുപ്പുരുകുന്നു. തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഇത്. ദഹനം മെച്ചപ്പെടുത്തിയും ബൈല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചുമെല്ലാം കൊഴുപ്പു നീക്കാന്‍ ഇത് ഏറെ സഹായകമാണ്.

കിഡ്‌നി
സുഗമമായ മൂത്ര സഞ്ചാരത്തിനു സഹായിക്കുന്ന ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നു കൂടിയാണ്.ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതേ കാരണത്താല്‍ ക്യാന്‍സര്‍ തടയാനും നല്ലതാണ്. ചര്‍മത്തിനും ടോക്‌സിനുകള്‍ നീക്കുന്നതു നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ചര്‍മത്തിന് തിളക്കത്തിനുമെല്ലാം ഈ പാനീയം സഹായിക്കും.

ഹൃദ്രോഗത്തിന്
ഹൃദ്രോഗത്തിന് കാരണമാകുന്ന ആര്‍ജിനേസ് പ്രവര്‍ത്തനം, എല്‍ഡിഎല്‍ ( ചീത്ത) കൊളസ്‌ട്രോള്‍ , ട്രൈഗ്ലിസറൈഡ്‌സ് എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക് ശേഷിയുണ്ട്. ഇതുപോലെ ഇത് രക്തോല്‍പാദനത്തിനും സഹായിക്കും. രക്തപ്രവാഹം നല്ലതു പോലെ നടക്കാന്‍ സഹായിക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.

പുരുഷ ശേഷി
സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ഉദ്ധാരണക്കുറവു പോലുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. പുരുഷ ശേഷിയ്ക്കു ഗുണം ചെയ്യും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ഇതിനു പുറകിലെ കാരണം.



Click it and Unblock the Notifications











